TECHNOLOGY

'എക്‌സ്ട്രീം ഫൈബര്‍' ബ്രാൻഡ് ഐഡന്റിറ്റിയുമായി എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ്

12 Nov 2019

ന്യൂഏജ് ന്യൂസ്, ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ഭാരതി എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി എയര്‍ടെല്‍ 'എക്‌സ്ട്രീം ഫൈബര്‍' അവതരിപ്പിച്ചു. എല്ലാ ഹോം ബ്രോഡ്ബാന്‍ഡ് പ്ലാനുകളും ഇനി ഈ പുതിയ ബ്രാന്‍ഡ് കുടക്കീഴിലായിരിക്കും. പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി എയര്‍ടെലിന്റെ ഭാവി നെറ്റ്‌വര്‍ക്കിന്റെ കരുത്ത് പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയില്‍ വീടുകളില്‍ ഹൈ സ്പീഡ് ഡാറ്റ ഉപയോഗത്തില്‍ വന്‍ കുതിപ്പിനു സാക്ഷ്യം വഹിക്കുന്നതിനാൽ 1 ജിബിപിഎസ് വരെ അള്‍ട്രാ ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് വേഗതയാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട് ഹോമുകള്‍ക്കായി കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും ആവേശകരമായ ശ്രേണി വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍ ഈയിടെ അവതരിപ്പിച്ച ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്ലേയായ എയര്‍ടെല്‍ എക്‌സ്ട്രീമിനെയും ഇത് പിന്തുണയ്ക്കുന്നു.

ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശാശ്വത് ശര്‍മ പറഞ്ഞു. ഇന്ത്യയില്‍ സ്മാര്‍ട് ഹോമുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതിലുള്ള എയര്‍ടെലിന്റെ നെറ്റ്‌വര്‍ക്ക് ശേഷിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ അതിവേഗ ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമനുസരിച്ച് പരിധിയില്ലാത്ത ഡാറ്റയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. പാക്കേജിന് ഏറ്റവും മികച്ച സര്‍വീസ് പിന്തുണയുമുണ്ടാകും. 


നാലു പ്ലാനുകള്‍

എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ നാലു പ്ലാനുകള്‍ നല്‍കുന്നുണ്ട്. പുതിയ പ്ലാനുകള്‍. മാസം 799 രൂപ, 999 രൂപ, 1499 രൂപ, 3999 രൂപ എന്നിങ്ങനെയാണ് നാലു പ്ലാനുകള്‍. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഗിഫ്റ്റ്, 12 മാസത്തെ ആമസോണ്‍ പ്രൈം അംഗത്വം, പ്രീമിയം സീ5, എയര്‍ടെല്‍ എക്‌സ്ട്രീം ഉള്ളടക്കങ്ങള്‍ തുടങ്ങിയവയും എയര്‍ടെല്‍ താങ്ക്‌സും ഇതോടൊപ്പം ലഭിക്കും. ഉപഭോക്താവിന് ആവശ്യം അനുസരിച്ച് പ്ലാൻ തിരഞ്ഞെടുക്കാം.

799 രൂപയുടെ പ്ലാനില്‍100എംബിപിഎസ് വേഗവും മാസം 150 ജിബിവരെ ഡാറ്റയും പരിധിയില്ലാത്ത എയര്‍ടെല്‍ എക്‌സ്ട്രീം ഉള്ളടക്കവും ലഭിക്കും. 999 രൂപയ്ക്ക് 200 എംബിപിഎസ് വേഗം, 300 ജിബി ഡാറ്റ, മൂന്ന് മാസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഗിഫ്റ്റ്, 12 മാസത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, പരിധിയില്ലാതെ സീ5, എയര്‍ടെല്‍ എക്‌സ്ട്രീം ഉള്ളടക്കം. 1499 രൂപയ്ക്ക് 300 എംബിപിഎസ് വേഗം, 500 ജിബി ഡാറ്റ, മൂന്ന് മാസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഗിഫ്റ്റ്, 12 മാസത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, പരിധിയില്ലാതെ സീ5, എയര്‍ടെല്‍ എക്‌സ്ട്രീം ഉള്ളടക്കം. 3999 രൂപയ്ക്ക് 1 ജിബിപിഎസ് വേഗം, പരിധിയില്ലാത്ത ഡാറ്റ, മൂന്ന് മാസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഗിഫ്റ്റ്, 12 മാസത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, പരിധിയില്ലാതെ സീ5, എയര്‍ടെല്‍ എക്‌സ്ട്രീം ഉള്ളടക്കം. 

മാസം 299 രൂപ അധികമായി നല്‍കി ഏതു പ്ലാനും ഡാറ്റാ പരിധിയില്ലാതാക്കുകയും ചെയ്യാം. പ്രത്യേക ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ എക്‌സ്ട്രീം 4കെ ഹൈബ്രിഡ് എസ്ടിബി 2249 രൂപയ്ക്കു വാങ്ങാം. നൂറോളം നഗരങ്ങളിലെ സാന്നിദ്ധ്യവുമായി എയര്‍ടെല്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബ്രോഡ്ബാന്‍ഡ് ദാതാവാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ