ECONOMY

വെർച്വൽ കയർ കേരള: 616 കോടിയുടെ ബിസിനസ് ധാരണയായെന്നു തോമസ് ഐസക്

Newage News

23 Feb 2021

ആലപ്പുഴ: ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടന്ന കയർ കേരളയിൽ 616.73 കോടി രൂപയുടെ ബിസിനസ് ധാരണയായതായി ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇതിൽ കേരളത്തിന്‍റേതു മാത്രം 448.73 കോടി രൂപയുടേതാണെന്നും മന്ത്രി ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. 121.28 കോടി രൂപ കയർ ഭൂവസ്ത്ര ഓർഡറിനും 116 കോടി രൂപ ആഭ്യന്തര വിപണിയിലും 211.45 കോടി രൂപ കയറ്റുമതി ഓർഡറിലുമാണ്. 250 കോടിയുടെ വില്പന കൂടി ഉണ്ടായേക്കുമെന്നും മന്ത്രി പ്രത്യാശിച്ചു. ഒൗദ്യോഗികമായി മേള ഇന്നലെ അവസാനിച്ചെങ്കിലും പ്രദർശനം 28 വരെ തുടരും.

വിവിധ വെർച്വൽ പ്ലാറ്റ്ഫോമുകളിലായി 5,23,457 പേർ മേളയുടെ വിവിധ പരിപാടികളിൽ സംബന്ധിച്ചു. സെമിനാറുകൾ, സാംസ്കാരിക സായാഹ്നങ്ങൾ, ബിസിനസ് മീറ്റുകൾ എന്നിവയിലെല്ലാമായിട്ടാണിത്. വിപണനത്തിനുള്ള പ്ലാറ്റ്ഫോമിൽ മാത്രം 11471 പേരാണ് എത്തിയത്. ഇതിൽ 1267 പേർ വിദേശത്തുനിന്നുമായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. 10204 ആഭ്യന്തര വ്യാപാരികളും എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിച്ചു. കയർ ബൈൻഡർലെസ് ബോർഡുകളുടെ നിർമാണത്തിനുളള പൈലറ്റ് മെഷീൻ യാഥാർഥ്യമാക്കാനായി എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രധാന പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു. മൂന്നു-നാലു മാസത്തിനുള്ളിൽ ഇതിന്‍റെ ഫൈനൽ സ്പെസിഫിക്കേഷനുകൾ ഉണ്ടാക്കാനാകും. നിലവിൽ 2-2 ടൈലുകൾ ആണ് ഉത്പാദിപ്പിക്കാനാകുകയെന്നും മന്ത്രി പറഞ്ഞു.

അടുത്തവർഷം ആദ്യം തന്നെ ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ കയർപാർക്ക് പള്ളിപ്പുറത്തെ 15-ഏക്കറിൽ തുടങ്ങും. കയർമെഷീനറി, കയർ കോർപറേഷൻ, ഫോംമാറ്റിംഗ്സ് എന്നിവയുടെ ഫാക്ടറികൾ ഇവിടെയുണ്ടാകും. പത്മകുമാറാണ് ഇതിന്‍റെ സ്പെഷൽ ഓഫീസർ. കയർ ജിയോ ടെക്സ്റ്റൈൽ ഉപയോഗവുമായും നവീന കയർ ഉല്പന്നങ്ങളുായി ബന്ധപ്പെട്ട് ഗവേഷണത്തെ സർക്കാർ പരാമവധി പ്രോത്സാഹിപ്പിക്കും. സ്റ്റാർട്ട് അപ്പുകൾ രൂപീകരിക്കുന്നതിനും ഉത്പാദന പ്രക്രീയ സജീവമാക്കുന്നതിനും വായ്പയും സർക്കാർ സഹായവും നല്കുമെന്നും മന്ത്രി വ്യക്തമാക്കി. കയർവേസ്റ്റിനെ കയർ കന്പോസിറ്റ് ആക്കുന്നതിനുള്ള ഗവേഷണവും സജീവമാക്കും.

ജനറൽ ഫണ്ട് അലോട്ട്മെന്‍റ് തീർന്ന പഞ്ചായത്തുകൾക്ക് 30 ശതമാനം വരെ മൂന്നുഗഡുക്കളായി നല്കുമെന്നു മന്ത്രി പറഞ്ഞു. ആദ്യത്തേത് അടുത്തയാഴ്ച നല്കും. മുനിസിപ്പൽ പെൻഷൻ ഫണ്ടിലേക്ക് ഏപ്രിൽ മാസത്തിൽ നൂറുകോടി രൂപ റിലീസ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, കയർ ഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ ഭഗീരഥൻ, കയർ യന്ത്ര നിർമാണ. ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, സ്പെഷൽ ഓഫീസർ എൻ. പത്മകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ