STARTUP

ആല്‍ബയോ ബയോടെക്‌നോളജി റിസര്‍ച്ച് ലാബ് മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ചു

30 Jul 2019

കൊച്ചി: ബയോടെക്‌നോളജി റിസർച്ച് & ടെസ്റ്റിങ് രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ആല്‍ബയോ ടെക്‌നോളജീസിന്റെ റിസര്‍ച്ച് & ടെസ്റ്റിംഗ് ലാബ് മൂവാറ്റുപുഴയിൽ പ്രവര്‍ത്തനമാരംഭിച്ചു. ഒരു വ്യക്തിക്ക് ജനിതകമായി വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ കണ്ടെത്താനുള്ള ജീന്‍ ടെസ്റ്റ് നടത്തുന്നത് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ആല്‍ബയോ ലാബ് പ്രവര്‍ത്തിക്കുന്നത്. ജലത്തിലും ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികള്‍, കുടിവെള്ളത്തിലെ രാസപദാര്‍ത്ഥങ്ങള്‍ എന്നിവ കണ്ടെത്താനുള്ള സമഗ്ര പരിശോധനകൾക്കുള്ള സംവിധാനങ്ങളും ആല്‍ബയോ ലാബിൽ ഒരുക്കിയിട്ടുണ്ട്.

കുടിവെള്ളത്തിലുള്ള രാസമാലിന്യങ്ങളെയും രോഗകാരികളായ സൂക്ഷ്മജീവികളെയും സമഗ്രമായ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ജലപരിശോധനാകേന്ദ്രവും ആല്‍ബയോയില്‍ പ്രവര്‍ത്തിക്കുന്നു. വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം അറിയാന്‍ കഴിയും. ജലശുദ്ധീകരണം ഉറപ്പാക്കാനുള്ള സൗജന്യസേവനവുംഇവിടെ ലഭിക്കും.

 ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള  രോഗകാരികളായ സൂക്ഷ്മജീവികളെ അതിവേഗം കണ്ടെത്താനായി ആധുനിക പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ രീതിയാണ്  അവലംബിക്കുന്നത്. കുറഞ്ഞ ചെലവിലും സമയത്തിലും ഭക്ഷ്യവസ്തുക്കളുടെ സമഗ്രപരിശോധന ആല്‍ബയോയില്‍ സാധ്യമാണ്. കാര്‍ഷികവിളകളിലെ കീടരോഗബാധകള്‍ കണ്ടെത്താനുള്ള അത്യാധുനിക ലാബും ആല്‍ബയോയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ കാര്‍ഷികമേഖലയിലും ഭക്ഷ്യസുരക്ഷാ മേഖലയിലും ആവശ്യമായ സമഗ്രപരിശോധനകള്‍ ഫലപ്രദമായി നടത്താന്‍ കഴിയും.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വീറൂട്‌സ് വെല്‍നെസ്സ് സൊല്യൂഷന്‍സുമായി സഹകരിച്ചാണ് പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം, പൊണ്ണത്തടി, മാനസികരോഗങ്ങള്‍ എന്നിവ കണ്ടുപിടിക്കാനുള്ള  ജനിതകപരിശോധന ആല്‍ബയോ അവതരിപ്പിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ജനിതകപരിശോധന കേരളത്തിലും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലന സൗകര്യവും ആല്‍ബയോ ലാബില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946664620. 

Opinion



Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം