AUTO

സ്വിഫ്റ്റിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി മാരുതി സുസുക്കി

Newage News

25 Feb 2021

കോംപാക്‌ട് ഹാച്ച്ബാക്കുകളിലെ രാജാവായ സ്വിഫ്റ്റിന്റെ 2021 ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. 5.73 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെയാണ് മുഖംമിനുക്കിയ കാറിന്റെ എക്സ്ഷോറൂം വില. 2021 സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് സ്റ്റൈലിംഗിൽ ചെറിയ മാറ്റങ്ങളും മറ്റ് ചില പരിഷാക്കാരങ്ങളുമായാണ് ഇത്തവണ കളംനിറയുന്നത്. പുറംഭാഗത്ത് ഏറ്റവും പ്രധാനം പുതുക്കിയ മുഖമാണ്. നിലവിലെ തിരശ്ചീന സ്ലാറ്റ് രൂപകൽപ്പനയ്‌ക്ക് പകരമായി അതിന്റെ മധ്യഭാഗത്ത് ഒരു ക്രോം സ്ലാറ്റുള്ള പുതിയ ഹണി‌കോമ്പ് മെഷ് ഗ്രിൽ കാറിന് ലഭിക്കുന്നു.അത് ചെറുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നിലവിലെ മോഡലിൽ നിന്ന് ഫോഗ് ലാമ്പ് ഹൗസിംഗ് അതേപടി മുമ്പോട്ടുകൊണ്ടുപോകുന്നതായി തോന്നുമെങ്കിലും ഫ്രണ്ട് ബമ്പർ ചെറുതായി പുനർനിർമിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കൂടാതെ മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനും വാഹനത്തിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ പേൾ ആർട്ടിക് വൈറ്റ് നിറത്തിൽ പേൾ മെറ്റാലിക് ബ്ലാക്ക് റൂഫ്, സോളിഡ് ഫയർ റെഡ് വിത്ത് പേൾ മെറ്റാലിക് ബ്ലാക്ക് റൂഫ്, പേൾ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ വിത്ത് പേൾ ആർട്ടിക് വൈറ്റ് റൂഫ് എന്നവയാണ് ഉൾപ്പെടുന്നത്. വശങ്ങളിലെ മാറ്റങ്ങളിൽ അന്താരാഷ്ട്ര മോഡലിന് സമാനമായ പുതിയ അലോയ് വീൽ ഡിസൈനും ശ്രദ്ധേയമാണ്. എന്നാൽ പിൻ‌വശം അതേപടി മുമ്പോട്ടു കൊണ്ടുപോകുന്നു. സെന്റർ കൺസോളിൽ ചുറ്റുമുള്ള സിൽവർ ഫിനിഷ്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ഇൻസ്ട്രുമെന്റ് പാനൽ എന്നിവ ഒഴികെ 2021 സ്വിഫ്റ്റിന്റെ ക്യാബിന്റെ ഇന്റീരിയർ ലേഔട്ടും മുൻഗാമിക്ക് സമാനമാണ്. എന്നാൽ പഴയ ഡോട്ട്-മാട്രിക്സ് യൂണിറ്റിന് പകരമായി വലിയ നിറമുള്ള മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേയുള്ള പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള കുറച്ച് സവിശേഷതകൾ സ്വിഫ്റ്റ് ഫെയ്‌സിഫ്റ്റിന് ലഭിക്കുന്നുണ്ട് എന്നത് സ്വാഗതാർഹമാണ്. ക്ലൈമറ്റ് കൺട്രോളും കോംപാക്‌ട് ഹാച്ചിൽ ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്. 7.0 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമാണ്. എഞ്ചിനിലെ മാറ്റമാണ് ഏവരെയും ആകർഷിക്കാൻ പോവുന്ന മറ്റൊരു പ്രധാന നവീകരണം. വികസിതമായ പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് കെ12എൻ യൂണിറ്റാണ് 2021 സ്വിഫ്റ്റിൽ മാരുതി അവതരിപ്പിക്കുന്നത്. ഈ മോഡൽ പരമാവധി 90 bhp കരുത്തിൽ 113 എൻഎം ടോർക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടിയാണ് പുതിയ സ്വിഫ്റ്റിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.മികച്ച ഇന്ധനക്ഷമത നൽകുന്ന ഒരു ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും മാരുതി സ്വിഫിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾക്ക് പുറമെ എജിഎസ് വേരിയന്റുകളിൽ ഹിൽ ഹോൾഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), മെച്ചപ്പെട്ട റിട്ടേൺ എബിലിറ്റി മെക്കാനിസം ഉള്ള സ്റ്റിയറിംഗ്, പുതിയ വലിപ്പത്തിലുള്ള ഫ്രണ്ട്, റിയർ ബ്രേക്കുകൾ എന്നിവ കാറിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story