Newage News
29 Oct 2020
ഔദ്യോഗികമായി നവരാത്രി ഉത്സവാഘോഷങ്ങൾക്ക് സമാരംഭം കുറിക്കുന്നു, രാജ്യത്ത് എല്ലായിടത്തും പല രീതികളിൽ ആഘോഷങ്ങൾ നടക്കുകയും ചെയ്യുന്നു. ഈ വർഷം, ആഘോഷവേളകളിൽ പുത്തൻ വസ്ത്രങ്ങൾ അണിയുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്താതെ, വീട്ടിലെ സൌകര്യത്തിലിരുന്ന് ഉത്സവങ്ങൾക്കായി നിങ്ങൾക്ക് ഒരുക്കങ്ങൾ നടത്താം! നിങ്ങളിലെ ഷോപ്പിംഗ് ഭ്രമം പുറത്തെടുക്കാൻ ഇതാണ് ഉചിതമായ സമയം, ആഘോഷവേളകളിൽ അണിയാനുള്ള ഏറ്റവും പുതിയ ഫാഷൻ, ബ്യൂട്ടി ട്രെൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ചില ട്രെൻഡുകൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, മുഴുവൻ കളക്ഷൻ നിങ്ങൾക്ക് ഇവിടെ പരിശോധിക്കാം
സ്ത്രീകൾക്കായുള്ള സ്റ്റൈൽ
ബ്ലോക്ക് പ്രിന്റ് അനാർക്കലി: പ്രൌഡിയും സ്ത്രൈണതയും ഉള്ള അനാർക്കലികൾ തികച്ചും സ്വദേശീയ വസ്ത്രമാണ്. മിററും സ്റ്റോൺവർക്കും, ബ്ലോക്ക് പ്രിന്റ് ചെയ്തിട്ടുള്ളതുമായ അനാർക്കലി കൊണ്ട് ആഘോഷങ്ങൾക്ക് ഗ്ലാമർ കൂട്ടാം.അനാർക്കലിയുടെ നീളവും പ്രിന്റുമായി ചുറ്റിക്കറങ്ങാം; ആഡംബരത്തിന് മാറ്റ് കൂട്ടാൻ കോളേർഡ് നെക്ക്ലൈൻ എടുക്കുകയുമാകാം.
ഫ്ലെയേർഡ് പ്രിന്റഡ് സ്കെർട്ടുകൾ: ലെഹംഗാചോലിക്ക് ബദലായി, പകിട്ടാർന്ന പ്രിന്റഡ് ഫ്ലെയേർഡ് സ്കെർട്ട് കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാം. ലുക്ക് ഒന്നുകൂടി മോഡിയാക്കാൻ ഹെവിയായി പ്രിന്റ് ചെയ്തിട്ടുള്ള ഫ്ലെയേർഡ് സ്കെർട്ട് ഒരു പ്ലെയിൻ സോളിഡ് കളേർഡ് ടാങ്ക് ടോപ്പുമായി പെയർ ചെയ്യാം.
ഷിഫോൺ ബാന്ധാനി ഡുപ്പട്ട: നിറപ്പകിട്ടാർന്ന ബാന്ധാനി ഡുപ്പട്ട ഇല്ലെങ്കിൽ നവരാത്രിക്ക് പൂർണത കൈവരില്ല. വൈവിധ്യമാർന്ന ഈ ഗാർമന്റ് മൊണോടോൺ സൽവാർ സ്യൂട്ടുമായും, കോൺട്രാസ്റ്റിംഗ് ലെഹംഗ ചോലിയുമായും പെയർ ചെയ്യാവുന്നതാണ്.
ഫ്ലോറൽ ജൂത്തികൾ: പരമ്പരാഗത ജൂത്തികൾക്ക് ഗുഡ്ബൈ പറഞ്ഞ് ഫ്ലോറൽ സ്വാഗതം ചെയ്യുക. വിവിധ പാറ്റേണുകളുമായും കോൺട്രാസ്റ്റിംഗ് ഷേഡുകളുമായും മിക്സ് ചെയ്യാം മാച്ച് ചെയ്യാം, അല്ലെങ്കിൽ മൊണോടോൺ ആകുകയുമാവാം. ആ ജൂത്തികൾ നിങ്ങളുടെ ഓരോ ചുവടുവെയ്പ്പിനുംമനോഹാരിത കൂട്ടാം.
കളേർഡ് ഐ ലൈനേർസ്: കണ്ണുകളാണ്ഫെസ്റ്റീവ് ലുക്കിന്റെ ഫോക്കസ്, യൂണിവേഴ്സൽ ഐ ലൈനർ കളർ ബ്ലാക്ക് ആണെങ്കിലും, ഗ്രീൻ, ബ്ലൂ, ഗോൾഡ് മുതലായ നിറങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. സിംഗിൾ സ്ട്രോക്കായി ഉപയോഗിക്കാം, മികച്ച ലുക്കിനായി വിംഗ് ചെയ്യുകയുമാവാം.
ഹൈലൈറ്റർ: അൽപ്പം ഹൈലറ്റർ കൊണ്ട് മുഖകാന്തി കൂട്ടാം. ശരിയായ സ്ഥാനങ്ങളിൽ പുരട്ടിയാൽ നിങ്ങളുടെ ബെസ്റ്റ് ഫീച്ചറുകൾക്ക് മാറ്റ് കൂടും.
ഓക്സിഡൈസ്ഡ് കമ്മലുകൾ & സെറ്റുകൾ: നിസ്തുലവും വൈവിധ്യമുള്ളതുമായ ഓക്സിഡൈസ്ഡ് ജുവലറി നിങ്ങളുടെ നവരാത്രി ലുക്കിന് പൂർണതയേകാൻ അത്യാവശ്യമാണ്. വേറിട്ട ഭംഗിക്ക് സ്റ്റേറ്റ്മെന്റ് സെറ്റുകൾ, അഥവാ കമ്മലുകൾ, അതല്ലെങ്കിൽ വശ്യതയേറിയ ഫെസ്റ്റീവ് ലുക്കിന് സിൽവർ വളകൾ അണിയാം.
പുരുഷന്മാർക്കായുള്ള സ്റ്റൈൽ
ലിനൻ കുർത്ത: ഷാർപ്പായ ലുക്കിന്, ഒതുക്കത്തോടെ ചേരുന്ന കുർത്തയാണ് നിങ്ങൾക്ക് വേണ്ടത്. റോയൽ ബ്ലൂ, മസ്റ്റാർഡ് യെല്ലോ, റീഗൽ ലുക്ക് മുതലായ ഫെസ്റ്റീവ് വർണ്ണങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കുർത്ത കോൺട്രാസ്റ്റിംഗ് നിറത്തിലുള്ള ചുരിദാറിനോ ദോത്തിക്കോ ഒപ്പം ധരിക്കാവുന്നതാണ്.
പ്രിന്റഡ് നെഹ്റു ജാക്കറ്റ്: വൈവിധ്യതയുള്ള ഈ വസ്ത്രം വിവാഹത്തിനോ, വീട്ടിൽ നിടത്തുന്ന പൂജാവേളയിലോ അണിയാം. സ്റ്റൈലാർന്ന ലുക്കിന്, പ്രിന്റഡ് നെഹ്റു ജാക്കറ്റ് ഒരു പ്ലെയിൻ കുർത്തയുടെയോ ദോത്തി പാന്റിനോ, ചുരിദാർ പാന്റിനോ ഒപ്പം അണിയാവുന്നതാണ്.
ദോത്തി പാന്റ്സ്: തികച്ചും സൌകര്യപ്രദമെന്ന് മാത്രമല്ല, ദോത്തി പാന്റ്സ് സ്റ്റൈലാർന്നതാണ്, തെളിഞ്ഞ നിറത്തിലുള്ള കുർത്തയോടൊപ്പം നന്നായി ചേരും. ഈ ഉത്സവവേളയിൽ കോട്ടൻ വേണ്ടെന്ന് വെച്ച്, സിൽക്ക് ബ്ലെൻഡ് ദോത്തി പാന്റ്സ് തിരഞ്ഞെടുക്കുക.
പതാണിമൊജാറിസ്: പരമ്പരാഗതമായ പതാനിമൊജാറിസ് ജോഡി നിങ്ങളുടെ ലുക്കിന് മാറ്റ് കൂട്ടും. വൈവിധ്യമുള്ള പാറ്റേണുകളിൽ ലഭിക്കുന്ന അവ, പരമ്പരാഗത വേഷവിധാനങ്ങൾക്ക് തികച്ചും ചേരുന്ന പാദരക്ഷകളാണ്.
സ്മാർട്ട്വാച്ചുകൾ: മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള സ്മാർട്ട്വാച്ചുകൊണ്ട് നിങ്ങളുടെ മൊത്ത്തിലുള്ള ഭംഗിക്ക് അതുല്യമായ പ്രൌഢിയേകാം. സ്മാർട്ട്വാച്ച് നിങ്ങളുടെ ഫിറ്റ്നെസ് ട്രാക്കർ ആണെന്ന് മാത്രമല്ല, നിങ്ങളുടെ സ്റ്റൈലിന് അത് മാറ്റ് കൂട്ടുകയും ചെയ്യും.
മസ്ക്ക് സെന്റഡ് പെർഫ്യൂമുകൾ: കാണാനുള്ള ഭംഗി പോലെ പരിമളവും വളരെ പ്രധാനമാണ്. ഒരു മസ്ക്കി പെർഫ്യൂമിന്റെ സുഗന്ധം പരക്കുന്നത് വളരെ വശ്യമായിരിക്കും. തികച്ചും മുഴുകിപ്പോകുന്നത് തിരഞ്ഞെടുക്കാതിരിക്കാൻ ഓർമ്മിക്കുക.
ഗ്രൂമിംഗ് ആന്റ് ബിയേർഡ് കെയർ കിറ്റുകൾ: ഉത്സവാഘോഷങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഗ്രൂമിംഗ് കിറ്റാണ് നിങ്ങൾക്ക് വേണ്ടത്. ഷേവിംഗ് സാമഗ്രികൾ മുതൽ ബോഡി, സ്കിൻ കെയർ എസ്സെൻഷ്യലുകൾ വരെയുള്ള ഈ കിറ്റുകൾ, എപ്പോഴും ഭംഗി നിലനിർത്താൻ സദാ കരുതാവുന്നതാണ്.