Newage News
06 Nov 2020
ഈ ഉത്സവ സീസണില്‍, കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുകയാണ്, ഫാഷന്‍ വിഭാഗത്തില്‍ രസകരമായ നിരവധി ട്രെന്‍ഡുകളാണ് ഞങ്ങള്‍ കാണുന്നത്. ടി-ഷര്‍ട്ടുകള്‍, ടോപ്പ്സ്, ഫ്ലിപ് ഫ്ലോപ്സ്, ഹെയര്‍ ആക്സസറീസ്, ഫിറ്റ്നെസ് ട്രാക്കര്‍, സ്മാര്ട്ട്വാച്ചുകള് എന്നിങ്ങനെയുള്ള ബേസിക് എസ്സെന്‍ഷ്യലുകള്‍ മുതല്‍ എത്നിക് വെയര്‍, കാഷ്വല്‍സ്, സ്പോര്ട്ട്സ്വെയര്, ലഗ്ഗേജ്, ജുവലറി എന്നിവ വരെ ഉപഭോക്താക്കള്‍ ആമസോണില്‍ നിന്ന് വാങ്ങി, ഞങ്ങളുടെ ഡിസൈനര്‍ വെയര്‍, പ്രീമിയം ലഗ്ഗേജ്, വാച്ച് കളക്ഷന്‍ മുതലായവ അവര്‍ വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഈ ഉത്സവ സീസണില്‍ ആമസോണ്‍ ഫാഷനില്‍ 6,200 ല്‍ കൂടുതല്‍ പുതിയ ബ്രാന്‍ഡുകളാണ് ലോഞ്ച് ചെയ്തത്. സെവന് ബൈ എം.എസ് ധോണി, അമേരിക്കന്‍ ഈഗിള്‍, ഹോപ്പ്സ്കോച്ച്, ടൈമെക്സില് നിന്നുള്ള ഗസ്റ്റോ 2.0, ന്യൂ ബാലന്‍സ്, ലെവീസ് എക്സ് റോയല്‍ ഫീല്‍ഡ് എന്നിങ്ങനെ 170 ല്‍ പരം ടോപ്പ് ബ്രാന്‍ഡുകള്‍ അതിലുണ്ട്.
ആമസോണില്‍, ഏത് അവസരമായാലും ഉപഭോക്താക്കള്‍ക്ക് സൌകര്യം, വിപുലമായ സെലക്ഷന്, മിതനിരക്ക്, പരമാവധി വ്യാപ്തി, സമയം തെറ്റാതുള്ള ഡെലിവറി, പണത്തിന് മൂല്യം എന്നിവ നിരന്തരം ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍, കോവിഡ്-19 മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളാണ് നമുക്ക് വരുത്തിവെച്ചത്, എല്ലാവരുടെയും സാധാരണ ജീവിതത്തെ അത് പല രീതിയില്‍ ബാധിച്ചു. ഈ കാലയളവില്‍, തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഇ-കൊമേഴ്സ് ആണെന്ന വസ്തുത ഉപഭോക്താക്കള്‍ക്ക് ബോധ്യപ്പെട്ടു, കടകളില്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇ-കൊമേഴ്സ് ആണെന്ന് സെല്ലേര്‍സും തിരിച്ചറിഞ്ഞു. ഈ കാലയളവില്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയതായി ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവരില്‍ 80% ല്‍ കൂടുതലും ടിയര്‍ 2, 3 മാര്‍ക്കറ്റുകളില്‍ നിന്നുള്ളവരാണ്.
ഫെസ്റ്റീവ് ഫാഷന്‍ ഹൈലൈറ്റുകള്‍:
• എത്നിക് വെയറിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം കൂടിവരുന്നതായാണ് കാണുന്നത്. അപ്പാരല്‍ വിഭാഗത്തില്‍, സ്ത്രീകളുടെ പരമ്പരാഗത വേഷവിധാനങ്ങളായ കുര്‍ത്ത, കുര്‍ത്തി, സാരി എന്നിവയാണ് കൂടുതല്‍ പേരും വാങ്ങിയത്. മെട്രോ നഗരങ്ങള്‍ക്ക്* (NCR ഉള്‍പ്പെടെ) വെളിയില്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് ഏറ്റവുമധികം ഡിമാന്റ് വന്നത് ലക്നോ, കോയമ്പത്തൂര്‍, പാറ്റ്ന, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ്. പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രങ്ങളുടെ കാര്യത്തിലും, കഴിഞ്ഞ ഉത്സവ സീസണിനെ അപേക്ഷിച്ച് ഡിമാന്റ് 2 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.
• മെറ്റേണിറ്റി വെയറിന്റെ ഡിമാന്റില്‍50% ല്‍ കൂടുതലും ദക്ഷിണേന്ത്യയില്‍ നിന്നാണ് വന്നത്.
• കുട്ടികളുടെ വസ്ത്രങ്ങള്‍ക്കുള്ള ഡിമാന്റ് ദക്ഷിണേന്ത്യയില്‍ മറ്റ് സ്ഥലങ്ങളേക്കാള്‍ ഇരട്ടിയിലധികം ആയിരുന്നു.
• വിവാഹ സീസണ് എത്തിയതോടെ, ഇന്ത്യയില്‍ എല്ലായിടത്തും അണ്‍ലോക്ക് പ്രക്രിയയും ആരംഭിച്ച സാഹചര്യത്തില്‍, ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ നിന്ന് ട്രാവല്‍ ലഗ്ഗേജിനുള്ള ആവശ്യം വര്‍ധിച്ചു. മെട്രോ നഗരങ്ങള്‍ക്ക്* (NCR ഉള്‍പ്പെടെ) വെളിയില്‍ ട്രാവല്‍ ലഗ്ഗേജിന് ഏറ്റവും കൂടുതല്‍ ഡിമാന്റ് പ്രകടമായത് പാറ്റ്ന, ലക്നോ, ജയ്പ്പൂര്‍ എന്നിവിടങ്ങളിലാണ്.
• വര്‍ക്ക് ഫ്രം ഹോം എസ്സെന്ഷ്യലുകളായ ഓപ്പണ്‍ ഫുട്ട്വെയര്, സ്പോര്ട്ട്സ്വെയര്, അത്ലെഷര് മുതലായവക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിമാന്റ് ഇരട്ടിയായി വര്‍ധിച്ചു
• സ്പോര്ട്ട്സ്വെയറിലും ഉപഭോക്താക്കള്‍ കൂടുതലായി താല്‍പ്പര്യം കാണിച്ചു, ഈ ഉത്സവ സീസണില്‍ ഷൂവിന് കൂടുതല്‍ ഡിമാന്റ് വന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്.മെട്രോ നഗരങ്ങള്‍ക്ക്* (NCR ഉള്‍പ്പെടെ), വെളിയില്‍ സ്പോര്‍ട്ട്സ് ഷൂവിന് ഏറ്റവും കൂടുതല്‍ താല്‍പ്പര്യം കണ്ടത് ജയ്പ്പൂര്‍, അഹമ്മദാബാദ്, ജമ്മു എന്നിവിടങ്ങളിലാണ്.
• പ്രീമിയം ഫാഷന്‍ ബ്രാന്‍ഡുകള്‍ കഴിഞ്ഞ വര്‍ഷത്തേതിലും ഇരട്ടി ഡിമാന്റ് രേഖപ്പെടുത്തി. മൈക്കിള്‍ കോര്‍സ്, എംപോറിയോ അര്‍മാനി, അര്‍മാനി എക്സ്ചേഞ്ച് എന്നിവയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്
• ഫാഷന്‍ ജുവലറി/മിനിമലിസ്റ്റിക് ജുവലറി നിരന്തരം വര്‍ധന രേഖപ്പെടുത്തി, കഴിഞ്ഞ വര്‍ഷത്തേതിലും 1.6X വര്‍ധനയാണ് ഡിമാന്റില്‍ ഉണ്ടായത്