LAUNCHPAD

ഇന്ത്യയിൽ ആദ്യത്തെ കരിയർ ഡേയുമായി ആമസോൺ

Ajith Kumar

10 Sep 2021

തിരുവനന്തപുരം: സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. വെർച്വലായി നടത്തുന്ന  ഈ  പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലിസ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ അതിന്റെ യഥാർത്ഥ സാധ്യതകളിലേയ്ക്ക് കൊണ്ടുപോകാൻ കമ്പനി പ്രതിഞ്ജാബദ്ധതയോടെ എങ്ങനെ ഉറച്ചുനിൽക്കുന്നു എന്നുമെല്ലാം പങ്കുവെയ്ക്കാൻ ആമസോൺ നേതൃത്വത്തെയും ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നു .

നിലവിൽ രാജ്യത്തെ 35 നഗരങ്ങളിലായി 8000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ  പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, ഓപറേഷൻ റോളുകൾ എന്നീ മേഖലകളിലാണ്  തൊഴിൽ അവസരങ്ങൾ  സൃഷ്ടിച്ചിരിക്കുന്നത്.

സ്വന്തം കരിയർ അനുഭവവും തൊഴിൽ അന്വേഷകർക്കുള്ള ഉപദേശവും പങ്കുവെക്കുന്നതിനൊപ്പം ആമസോൺ സിഇഒ ആൻഡി ജാസ്സിയുമായി ചാറ്റ് ഉൾപ്പെടെയുള്ള രസകരവും വിജ്ഞാനപരവുമായ സെഷനുകളായിരിക്കും കരിയർ ഡേയിൽ അവതരിപ്പിക്കുന്നത്. ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ ഉദ്ഘാടനത്തിന് മുഖ്യപ്രഭാഷണം നടത്തും, തുടർന്ന് ' ലൈഫ് അറ്റ് ആമസോൺ', എന്ന  ആമസോണിന്റെ ജോലിസ്ഥല രീതികളെകുറിച്ചും, അവ ജോലി ചെയ്യാൻ മികച്ച സ്ഥലമാക്കി ആമസോണിനെ ഏങ്ങനെ മാറ്റുന്നു എന്നതിനെകുറിച്ചുമൊക്കെ ആമസോൺ മേധാവികളുമായും ജീവനക്കാരുമായും പാനൽ ചർച്ചകൾ നടത്തും.

പരിപാടിയുടെ ഭാഗമായി ആഗോള തലത്തിലും  ഇന്ത്യയിൽ കേന്ദ്രീകരിച്ചുമുള്ള നിരവധി  സെഷനുകൾക്ക് പുറമേ, 140 ആമസോൺ റിക്രൂട്ടർമാർ രാജ്യത്തൊട്ടാകെയുള്ള തൊഴിലന്വേഷകർക്കായി സൗജന്യമായി 2000 വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ നടത്തും. ശരിയായ ജോലി ലഭിക്കാൻ, എങ്ങനെ ഫലപ്രദമായി തൊഴിലന്വേഷണം നടത്തണം, എങ്ങനെ റെസ്യൂമെ തയ്യാറാക്കാം, അഭിമുഖത്തെ നേരിടാനുള്ള  നുറുങ്ങുകൾ എന്നിവയെക്കുറിച്ച് റിക്രൂട്ട് ചെയ്യുന്നവർ ഉദ്യോഗാർത്ഥികൾക്ക് പറഞ്ഞു നൽകും.

എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസ്, ബിസിനസ് മാനേജ്മെന്റ്, സപ്ലേ ചെയിൻ, ഓപ്പറേഷൻസ്, ഫിനാൻസ്, എച്ച്ആർ മുതൽ അനലിറ്റിക്സ് വരെ, കോണ്ടെന്റ് ക്രിയേഷൻ, മാർക്കറ്റിംഗ്, റിയൽ എസ്റ്റേറ്റ്, കോർപ്പറേറ്റ് സെക്യൂരിറ്റി, വീഡിയോ, സംഗീതം തുടങ്ങി നിരവധി മേഖലകളിലായ് ഒരു ലക്ഷത്തിലധികം  പ്രഫഷണലുകളാണ് ഇന്ന് ആമസോണിൽ ജോലി ചെയ്യുന്നത്. ചെറിയ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം ആമസോൺ സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കുന്ന APAC, MENA & LATAM, കസ്റ്റമർ ഫുൾഫിൽമെന്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അഖിൽ സക്സേനയുമായുള്ള ഒരു ചാറ്റും ഈ പരിപാടിയിൽ ഉണ്ടാകും.

ഇതുവരെ ഇന്ത്യയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആമസോൺ, 2025 ആകുമ്പോഴേക്കും ഇന്ത്യയിൽ 20 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നതാണ്. രാജ്യമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും നൈപുണ്യമുള്ള സംരംഭങ്ങളും സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഗവൺമെന്റിന്റെ ഒപ്പം ആമസോണും  പ്രവർത്തിക്കും.

ആമസോൺ റിക്രൂട്ടർമാരുമായുള്ള സൗജന്യമായ വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ സെപ്റ്റംബർ 16, 17 എന്നീ രണ്ട് ദിവസങ്ങളിലായി നടത്തും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story