CORPORATE

ഇന്ത്യയിൽ നിന്നും ഇ-കൊമേഴ്‌സ് കയറ്റുമതി ലക്ഷ്യമിട്ട് ആമസോൺ; മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്ന വില്പനയിലൂടെ ആമസോൺ ഉന്നമിടുന്നത് 34,968 കോടിയുടെ കയറ്റുമതി

10 May 2019

ന്യൂഏജ് ന്യൂസ്, 2023ഓടെ ഇന്ത്യയിൽ നിന്നും അഞ്ചു ബില്ല്യൺ ഡോളറിന്റെ (ഏകദേശം 34,968 കോടി രൂപയുടെ) ഇ-കൊമേഴ്‌സ് കയറ്റുമതി ലക്ഷ്യമിട്ട് ആമസോൺ ഗ്ലോബൽ സെല്ലിങ്. 2015 മേയിൽ ആരംഭിച്ച ആമസോൺ ഗ്ലോബൽ സെല്ലിങ് വളരെ കുറഞ്ഞ കാലയളവായ മൂന്നു വർഷം കൊണ്ട് രാജ്യത്തു നിന്നും ഒരു മില്ല്യൺ ഡോളറിന്റെ ഇ-കൊമേഴ്‌സ് കയറ്റുമതിയി പിന്നിട്ടു. 2015ൽ ചുരുങ്ങിയ സെല്ലറുമാരുമായി ആരംഭിച്ച ആമസോൺ ഗ്ലോബൽ സെല്ലിങ്ങിൽ നിലവിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ 50000ത്തിലധികം ഇന്ത്യൻ കയറ്റുമതിക്കാരുണ്ട്.

ആമസോൺ.കോം, ആമസോൺ. കോ.യുകെ തുടങ്ങിയ ഓൺലൈൻ വിപണികൾ വഴി 140 മില്ല്യൺ മെയ്ഡ് ഇൻ ഇന്ത്യ ഉൽപന്നങ്ങളാണ് നിലവിൽ വിറ്റഴിക്കപ്പെടുന്നത്. ‘ഇന്ത്യയിലെ 50000 ത്തിലധികം ചെറുകിട ഇടത്തരം സംഭരങ്ങൾ പ്രാദേശികമായി നിർമിച്ച ഉൽപന്നങ്ങൾ ആഗോള വിപണികളിലെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു. ഇത് സർക്കാരിന്റെ കയറ്റുമതി, മെയ്ഡ് ഇൻ ഇന്ത്യ പരിപാടികൾക്കുള്ള സഹായം കൂടിയാണ്. ആഗോള വിപണികളിൽ ആമസോൺ ഗ്ലോബൽ സെല്ലിങ് പ്രോഗ്രാമിന് വലിയ സാധ്യതകളാണ് ഉള്ളത്. 2023 ഓടെ ഇന്ത്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന്റെ ഇകൊമേഴ്‌സ് കയറ്റുമതിയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ആമസോൺ സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡ്ഡുമായ അമിത് അഗർവാൾ  വ്യക്തമാക്കി.

ആമസോൺ ഏറ്റവും പുതിയതായി പുറത്തിറക്കിയ വാർഷിക കയറ്റുമതി റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ആഗോള വിൽപനക്കാരുടെ എണ്ണത്തിൽ 2018ൽ 56ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഉപഭോക്താക്കൾ ഇന്ത്യൻ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലും 55 ശതമാനം വളർച്ചയുണ്ട്. ആഗോള വിപണിയിലെ ബിടുബി ശ്രേണിയിലെ കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ബിടുബി പദ്ധതിയിൽ 6000 പേരുണ്ട്.



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം