LAUNCHPAD

ആമസോണിൽ വമ്പൻ ഓഫർ വില്‍പന വരുന്നു; പകുതി വിലയ്ക്ക് ടിവി, ഫോൺ, മറ്റു നിരവധി ഇളവുകൾ

Newage News

03 Oct 2020

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ വൻ ഓഫർ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. ഒക്ടോബറിൽ നടക്കുന്ന ഓഫർ വിൽപ്പനയുടെ ചില ഡീലുകളും ഇളവുകളും ആമസോൺ വെബ്സൈറ്റിൽ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ എച്ച്ഡിഎഫ്സി ബാങ്കുമായി കമ്പനി പങ്കാളികളായിട്ടുണ്ട്. വാങ്ങലുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ കമ്പനി ഉപയോക്താക്കൾക്ക് നോകോസ്റ്റ് ഇഎംഐ സ്കീമുകൾ, വിവിധ ഉൽ‌പ്പന്നങ്ങളുടെ കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്. വിൽപ്പനയുടെ തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, എല്ലാ വർഷത്തേയും പോലെ ഇപ്രാവശ്യവും പ്രൈം അംഗങ്ങൾക്കായി വിൽപ്പന നേരത്തെ തുടങ്ങും.

ആമസോൺ പ്രൈം അംഗത്വം പ്രതിമാസം, പ്രതിവർഷം എന്നീ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. സബ്സ്ക്രിപ്ഷന് പ്രതിമാസം 129 രൂപയും പ്രതിവർഷം 999 രൂപയുമാണ് ഈടാക്കുന്നത്. ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റിൽ കമ്പനി ഡീലുകളും ഓഫറുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയ്‌ക്കൊപ്പം സ്മാർട് ഫോണുകള്‍ക്കും സ്മാർട് ടിവികൾക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നൽകുക എന്നാണ് ആമസോൺ അവകാശപ്പെടുന്നത്.

ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും കാണുമെന്നാണ് പറയുന്നത്. ഈ വിഭാഗത്തിൽ നിരവധി പുതിയ ലോഞ്ചുകൾ നടക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ടിവികൾക്കും വലിയ വീട്ടുപകരണങ്ങൾ വിഭാഗത്തിനും എക്സ്റ്റെൻഡഡ് വാറന്റി, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ പോലുള്ള ഓഫറുകൾ ലഭിക്കും. ഈ വിഭാഗത്തിനുള്ളിൽ ഷെഡ്യൂൾ ചെയ്ത ഡെലിവറിയും ഇൻസ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നു. പഴയ സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിന് 13,500 രൂപ വരെ കിഴിവ്, ബജാജ് ഫിൻ‌സെർവ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് നോകോസ്റ്റ് ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ആമസോൺ അറിയിച്ചു.

ആമസോണിന്റെ സ്വന്തം എക്കോ സ്മാർട് സ്പീക്കറുകൾ, ഫയർ ടിവി സ്റ്റിക്കുകൾ, കിൻഡിൽ എന്നിവയ്ക്കെല്ലാം കോംബോ ഓഫറുകൾക്കൊപ്പം പ്രധാന കിഴിവുകൾ ലഭിക്കും. വിൽപ്പന സമയത്ത് ഷോപ്പങ് നടത്താൻ ആമസോൺ പേ വാലറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 500 രൂപ വരെ പാരിതോഷികം ലഭിക്കും. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പിന്നീടായിരിക്കും വെളിപ്പെടുത്തുക.

ഹോം ആൻഡ് കിച്ചൻ വിഭാഗത്തിൽ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്സ് അനുബന്ധ ഉൾപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ്, ആമസോൺ ഫാഷനിൽ 80 ശതമാനം വരെ കിഴിവ്, മൊബൈല‍ുകൾക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് ആമസോൺ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: Amazon Great Indian festivale 2020

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story