Newage News
03 Dec 2020
ബെംഗളൂരു: Amazon.in ഇന്ന് സ്കിലെന്സയുമായുള്ള സഹകരണത്തോടെ '#ToyathonChallenge2020' ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. ടോയ് ടെക്നോളജിയില്‍ മുന്നേറ്റം നടത്തുകയും പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് മിഷന് പിന്തുണയേകുകയുമാണ് ലക്ഷ്യം. രാജ്യത്താകെയുള്ള സമുന്നത സ്ഥാപനങ്ങളിലെ യുവ ഇന്നൊവേറ്റേര്സിന് ഒന്നിക്കാനും, വിദ്യാഭ്യാസം, വിനോദം, എന്‍ഗേജ്മെന്റ് എന്നിവക്ക് ഊന്നല്‍ നല്കി കുട്ടികള്‍ക്ക് പഠന സഹായികളായ ഉപകരണമെന്ന നിലയില്‍ കളിപ്പാട്ടങ്ങള്‍ ഡിസൈന്‍ ചെയ്യാനും ഈ ടോയ് ഹാക്കത്തോണ്‍ വേദിയാകുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 2020 ലെ വീക്ഷണവുമായി ചേര്‍ന്നുപോകുന്നതാണ് #ToyathonChallenge2020.കളിപ്പാട്ടങ്ങള്‍ രാജ്യമാകെയുള്ള കുട്ടികളുടെ സര്‍ഗ്ഗാത്മക വികാസത്തിനായുള്ള ഉപകരണമെന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് അത് ഊന്നല്‍ നല്‍കുന്നത്, ഇന്ത്യയുടെ തനിമ, ചരിത്രം, വൈവിധ്യം എന്നിവ പകര്‍ന്നു നല്‍കാനുള്ള ഉപാധിയുമാണ്.
മാത്രമല്ല, സവിശേഷമായ ഈ ഉദ്യമം നൂതന ടോയ് ടെക്നോളജികളുടെ തദ്ദേശീയമായ വിപണി സൃഷ്ടിക്കുകയും, വിനോദത്തിനുള്ള ഉപയോഗത്തോടൊപ്പം കുട്ടികളുടെ സര്‍വ്വതോമുഖമായ വികസനത്തിന് പഠനോപകരണങ്ങള്‍ എന്ന നിലയില്‍ കളിപ്പാട്ടങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യയുടെ ക്രാഫ്റ്റ് മേക്കിംഗ് പ്രോസസ്സുകളുടെ ഉദ്ദേശ്യം പുനരാവിഷ്ക്കരിച്ച് വിപുലമായ സാധ്യതകള്‍ ലഭ്യമാക്കുകയും ചെയ്യും. ഈ അവസരം ലഭ്യമാക്കുന്നതിലൂടെ, ആമസോണ്‍ തദ്ദേശീയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഊര്‍ജ്ജം പകരുകയാണ് ചെയ്യുന്നത്, സര്‍ക്കാരിന്റെ മിഷന് പിന്തുണ നല്കി 'മേഡ് ഇന്‍ ഇന്ത്യ' ടോയ്കള്‍ പരോത്സാഹിപ്പിക്കുകയും ചെയ്യും.
ലോഞ്ചിനെ അഭിസംബോധന ചെയ്യവെ, ഇന്ത്യാ ഗവണ്മെന്റിലെ ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊഖ്രിയാല്‍ പറഞ്ഞു, ''ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിഭാവനം ചെയ്തതുപോലെ, ടോയ് വ്യവസായം വളരെ വിപുലമാണ്, കുട്ടികളുടെ സര്‍വ്വതോമുഖമായ വികസനത്തിന് പഠനോപകരണങ്ങളായി ഉപയോഗിക്കാന്‍ കഴിയുന്ന കളിപ്പാട്ടങ്ങള്‍ വികസിപ്പിക്കാന്‍ നമ്മുടെ പരമ്പരാഗതമായ ക്രാഫ്റ്റ് മേക്കിംഗ് പ്രോസസ്സുകള്‍ പുനരാവിഷ്ക്കരിക്കാനും വിപുലമായ സാധ്യതകളുണ്ട്. ഇന്ത്യന്‍ തനിമയും മൂല്യങ്ങളും പ്രതിഫലിക്കുന്ന ടോയ് ടെക്നോളജി & ഡിസൈനില്‍ നൂതന മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആമസോണിന്റെ ടോയ് ഹാക്കത്തോണ്‍ ആയ #ToyathonChallenge2020 ലോഞ്ച് ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അവര്‍ ഇത്തരമൊരു ഉദ്യമവുമായി മുന്നോട്ട് വന്നത് പ്രശംസനീയമാണ്. യുവാക്കളെ അത് ഒന്നിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ശോഭനമായ ഭാവി രൂപപ്പെടുത്താന്‍ പ്രാപ്തരാക്കുകയും ചെയ്യും. ടീം ആമസോണ്‍ ഇന്ത്യക്ക് എന്റെ ആശംസകളും അനുമോദനങ്ങളും. ഈ ഉദ്യമം വന്‍ വിജയമാക്കുന്നതിന് പങ്കാളികള്‍ക്ക് എല്ലാവര്ക്കും എന്റെ ആശംസകള്‍.''
ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്ട്രി ഹെഡുമായ ശ്രീ അമിത് അഗര്‍വാള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു, ''ഇന്ത്യയിലെ ടോയ് മാനുഫാക്ചറിംഗ് വ്യവസായം വളരെ അതുല്യമാണ്, ആഗോള വ്യവസായത്തിനുള്ള ഞങ്ങളുടെ സംഭാവന വര്‍ധിപ്പിക്കാന്‍ അതിന് കഴിയും. ആദരണീയ പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് മിഷനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ യുവാക്കള്‍ക്ക് വരും തലമുകള്ക്കുവേണ്ടി ഇന്ത്യന്‍ തനിമയും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഇത് പ്രോത്സാഹനം നല്‍കും. പ്രാദേശിക കരകൌശലക്കാരെയും നിര്‍മ്മാതാക്കളെയും സഹായിക്കാന്‍ വിവിധ സംരംഭങ്ങളിലൂടെ MSME ഇക്കോസിസ്റ്റം പ്രാപ്തമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക ശാക്തീകരണത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ മറ്റൊരു ചുവടുവെയ്പ്പാണ് ToyathonChallenge2020. ഇതിലെ ജേതാക്കള്‍ക്ക് ഇന്ത്യയിലെ മുന്‍നിര ടോയ് മാനുഫാക്ചറിംഗ് ബ്രാന്‍ഡുമായി പങ്കാളിത്തമുണ്ടാക്കാനും തങ്ങളുടെ സൃഷ്ടികള്‍ അവതരിപ്പിക്കാനും അവസരം ലഭിക്കും.''
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കും. രജിസ്ട്രേഷന് ശേഷം 9-12 ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെര്‍ച്വല്‍ മത്സരം നാല് ഘട്ടങ്ങളായി നടത്തും. എന്‍ട്രികള്‍ ജൂറി മൂല്യനിര്‍ണയം ചെയ്ത് ജേതാക്കളെ പ്രഖ്യാപിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങളായി, മേഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി Amazon.inനിരവധി സംരംഭങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം തുടക്കത്തില്‍, Amazon.inഹാന്‍ഡിക്രാഫ്റ്റ് മേള പോലുള്ള ഉദ്യമങ്ങളും സ്റ്റാന്‍ഡ് ഫോര്‍ ഹാന്‍ഡ്മേഡ് സംരംഭവും ആരംഭിച്ചിരുന്നു, അത് ആമസോണ്‍ കാരിഗാര്‍ പ്രോഗ്രാമിലെ 8 ലക്ഷത്തിലധികം കരകൌശലക്കാര്ക്കും നെയ്ത്തുകാര്‍ക്കും, അതുപോലെ ആമസോണ്‍ സഹേലി പ്രോഗ്രാമിലെ 2.8 ലക്ഷം സ്ത്രീ സംരംഭകര്‍ക്കും പ്രയോജനപ്പെട്ടു. എല്ലാത്തരം ഇന്ത്യന്‍ കരകൌശല വസ്തുക്കളും ഓണ്‍ലൈനില്‍ കൊണ്ടുവരാനും കരകൌശലക്കാരുടെയും നെയ്ത്തുകാരുടെയും വികസനം ത്വരിതപ്പെടുത്താനുമുള്ള ദൌത്യത്തില്‍ ആമസോണ്‍ സില്‍ക്ക് മാര്‍ക്ക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ, വെസ്റ്റ് ബംഗാള്‍ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്(ഗ്രാമീണ്‍), ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് (മധ്യപ്രദേശിലെ വിന്ധ്യാ വാലി), വെസ്റ്റ് ബംഗാള്‍ ഹാന്‍ഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോര്പ്പറേഷന്(മഞ്ജുഷ), ക്രാഫ്റ്റ്മാര്‍ക്ക് സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍, ദസ്ത്കാരിഹാത്ത് സമിതി എന്നിങ്ങനെ നിരവധി എമ്പോറിയങ്ങളും ആരംഭിച്ചു.