CORPORATE

ആമസോൺ ഇന്ത്യ 20,000 പേർക്ക് താത്കാലിക തൊഴിൽ നൽകും

Newage News

29 Jun 2020

ദില്ലി: ഇ-കോമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോൺ ഇന്ത്യ 20,000 പേർക്ക് താത്കാലിക തൊഴിൽ നൽകാൻ ആലോചിക്കുന്നു. ഉപഭോക്തൃ സേവന വിഭാഗത്തിലാണ് സീസണലായും താത്കാലികമായും ജോലി നൽകാൻ ആലോചിക്കുന്നത്.

അടുത്ത ആറ് മാസം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.  ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയ്‌ഡ, കൊൽക്കത്ത, ജയ്‌‍പൂർ, ഛണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലഖ്‌നൗ എന്നിവിടങ്ങളിലാണ് തൊഴിലവസരം ഉണ്ടാവുക.

ആമസോണിന്റെ വെർച്വൽ കസ്റ്റമർ സർവീസിന്റെ ഭാഗമായിരിക്കും അധികം ജോലികളും. വർക്ക് ഫ്രം ഹോം ഓപ്ഷനും ഉണ്ടാകും. ഇമെയിൽ, ചാറ്റ്, സോഷ്യൽ മീഡിയ, ഫോൺ എന്നീ മാധ്യമങ്ങളിലൂടെ ഉപഭോക്തൃ സേവനമാണ് ലക്ഷ്യം. 12ാം ക്ലാസ് പാസായവർക്ക് അവസരം നൽകാനാണ് ആലോചന. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അല്ലെങ്കിൽ കന്നട എന്നീ ഭാഷകൾ അറിയുന്നവരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. 

താത്കാലികമായി ജോലിക്കെടുക്കുന്നവരുടെ തൊഴിൽ സമയത്തെ പ്രകടനം നോക്കി, അവരിൽ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയിൽ നിലനിർത്തുമെന്നും കമ്പനി വ്യക്തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story