LAUNCHPAD

ഫ്രെഷിലേക്ക് പാൻട്രി ലയിപ്പിക്കുകയാണെന്ന് ആമസോൺ പ്രഖ്യാപനം

Newage News

17 Feb 2021

ബെംഗളൂരു: ഉപഭോക്താക്കൾക്ക് ഗ്രോസറി ഷോപ്പിംഗ് അനുഭവം ലളിതമാക്കുന്നതിനായി, ഇപ്പോൾ ഫ്രെഷ് പ്രവർത്തനം നടത്തുന്ന നഗരങ്ങളിൽ ഫ്രെഷിലേക്ക് പാൻട്രി ലയിപ്പിക്കുകയാണെന്ന് ആമസോൺ.ഇൻ ഇന്ന് പ്രഖ്യാപിച്ചു. ഈ അനുഭവം ബാംഗ്ലൂർ, ഡൽഹി, അഹമ്മദാബാദ്, മൈസൂർ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അടുത്ത 2 ആഴ്ച്ചയിൽ ലഭിക്കുന്നതാണ്, ഫ്രെഷ് ഇപ്പോൾ സേവനം നടത്തുന്ന നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് വരും മാസങ്ങളിൽ ലഭ്യമാകും. ശേഷിക്കുന്ന 290 നഗരങ്ങളിൽ, ഉപഭോക്താക്കൾക്ക് ആമസോൺ പാൻട്രിയിൽ ഡ്രൈ ഗ്രോസറിയിൽ മികച്ച സേവിംഗ് തുടർന്നും ലഭിക്കുകയും ചെയ്യും.

ആമസോൺ ഫ്രെഷ് ഇനി ഉപഭോക്താക്കൾക്ക് സൂപ്പർമാർക്കറ്റ് സെലക്ഷനും, ലാഭിക്കാൻ സൂപ്പർ-വാല്യു പായ്ക്കുകളും ഐറ്റങ്ങളും ഉൾപ്പെടെ സെല്ലേർസിൽ നിന്നുള്ള നൂറുകണക്കിന് പാൻട്രി ഡീലുകളും ലഭ്യമാക്കുന്നതാണ്. ഈ സംയോജിത ഓൺലൈൻ സ്റ്റോറിൽ ഉപഭോക്താക്കൾക്ക് ഫ്രൂട്ട്, വെജിറ്റബിൾ എന്നിവയും, ഡെയറി, മാംസം പോലുള്ള ഫ്രോസൻ ആന്‍റ് ചിൽഡ് പ്രോഡക്‌ടുകളും, ഡ്രൈ ഗ്രോസറി ഐറ്റങ്ങൾ, ബ്യൂട്ടി, ബേബി, പേഴ്‌‍സണൽ കെയർ, പെറ്റ് പ്രോഡക്‌ടുകൾ എന്നിവയും ഉൾപ്പെടെ വിപുലമായ റേഞ്ചിൽ നിന്ന് ഷോപ്പ് ചെയ്യാം, രാവിലെ 6 മണി മുതൽ അർധരാത്രിവരെ 2 മണിക്കൂർ ഡെലിവറി സ്ലോട്ടിന്‍റെ സൌകര്യവും ഉണ്ടായിരിക്കും.

ആമസോൺ ഇന്ത്യ കാറ്റഗറി മാനേജ്‍മെന്‍റ് ഡയറക്‌ടർ സിദ്ധാർത്ഥ് നമ്പ്യാർപറഞ്ഞു, “ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾ ഗ്രോസറി ഷോപ്പിംഗിന് ഞങ്ങളെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ദിവസേന ആവശ്യമായ ഗ്രോസറിക്ക് 2 മണിക്കൂർ സൌകര്യം ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നു, അതുപോലെ ഡ്രൈ ഗ്രോസറി വാങ്ങുമ്പോഴുള്ള അതുല്യമായ പാൻട്രി സേവിംഗും അവരെ ആകർഷിക്കുന്നു. ഈ രണ്ട് സേവനങ്ങളും ലയിപ്പിച്ച് ഒരു സിംഗിൾ ഓൺലൈൻ ഗ്രോസറി സ്റ്റോർ ആക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കൾക്ക് അതുല്യമായ സൌകര്യവും മൂല്യവും ഇനി പ്രയോജനപ്പെടുത്താനാകും.” 

ഉപഭോക്താക്കൾക്ക് 2 മണിക്കൂർ ഡെലിവറി, അതല്ലെങ്കിൽ രാവിലെ 6 മണി മുതൽ അർധരാത്രി വരെ സൌകര്യപ്രദമായ 2 മണിക്കൂർ സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്യാം. എല്ലാ ഉപഭോക്താക്കൾക്കും 600 രൂപയിൽ കൂടിയ ഓർഡറുകൾക്ക് സൌജന്യമായ ഷെഡ്യൂൾഡ് 2 മണിക്കൂർ ഡെലിവറി ലഭിക്കും. ഈ പരിധിയിൽ താഴെയുള്ള ഓർഡറുകൾക്ക് 29 രൂപ ഡെലിവറി ഫീസ് ഉണ്ടാകും. ആമസോൺ ഫ്രെഷ് സ്റ്റോറിൽ പ്രോഡക്‌ടുകൾ ഓഫർ ചെയ്യുന്ന സെല്ലേർസിൽ നിന്ന് ഷോപ്പ് ചെയ്യാൻ മിനിമം ഓർഡർ ഇല്ല.  ഉപഭോക്താക്കൾക്ക് Amazon.in ആപ്പിലോ, ഡെസ്ക്ക്‌ടോപ്പിലോ, മൊബൈൽ ബ്രൌസറിലോ ഫ്രെഷ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ സ്റ്റോർ കാണാം, ആകർഷകമായ ഗ്രോസറി ഷോപ്പിംഗ് അനുഭവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാം. നിങ്ങൾക്ക് സ്റ്റോർഇവിടെ കാണാം.

ഡിസ്ക്ലെയിമർ: ‘Amazon.in ഒരു ഓൺലൈൻ മാർക്കറ്റ്‍പ്ലേസ് ആണ്, സ്റ്റോർ എന്നതുകൊണ്ട് സെല്ലേർസ് ഓഫർ ചെയ്യുന്ന സെലക്ഷനുകളുള്ള സ്റ്റോർഫ്രണ്ട് ആണ് ഉദ്ദേശിക്കുന്നത്.’

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story