TECHNOLOGY

പുതിയ ക്ലൗഡ് ഗെയിമിങ് പ്ലാറ്റ് ഫോമുമായി ആമസോൺ; ക്ലൗഡ് ഗെയിംമിങ് രംഗത്തെ അതികായന്മാർക്ക് വെല്ലുവിളിയാകാൻ ഇനി 'ലൂണ'യും

Newage News

26 Sep 2020

മസോണ് പുതിയ ക്ലൗഡ് ഗെയിമിങ് പ്ലാറ്റ് ഫോം അവതരിപ്പിച്ചു ലൂണ എന്നാണ് ഇതിന് പേര്. മൈക്രോസോഫ്റ്റിന്റെ പ്രൊജക്ട് എക്സ്, ഗൂഗിളിന്റെ സ്റ്റേഡിയ, എന്വിഡിയയുടെ ജീഫോഴ്സ് എന്നിവയായിരിക്കും ആമസോണ് ലൂണയുടെ ക്ലൗഡ് ഗെയിംമിങ് രംഗത്തെ എതിരാളികള്.

ഈ സേവനം ആഗോള തലത്തില് എന്ന് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില് അമേരിക്കയില് മാത്രം ഗെയിം ആസ്വദിക്കാനാവും.

പിസി, മാക്ക്, ഫയര്ടിവി, ഐഓഎസ് (വെബ് ആപ്പുകള് ഉപയോഗിച്ച്) എന്നിവയില് സേവനം ലഭിക്കും. ലൂണയുടെ ആന്ഡ്രോയിഡ് പതിപ്പ് പിന്നീട് പുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ തന്നെ ആമസോണ് വെബ് സര്വീസസിന്റെ പിന്തുണയിലാണ് ലൂണ ഒരുക്കിയിരിക്കുന്നത്.&nbsp;</p>

ആമസോണ് ലൂണ തുടക്കത്തില് 5.99 ഡോളറിന് (ഏകദേശം 441 രൂപ) ലഭിക്കും. പണം നല്കിയുള്ള പ്ലാനിന് കീഴില് വരിക്കാര്ക്ക് ലൂണാ പ്ലസ് ചാനല്ഗെയിമുകള് ഒരേസമയ രണ്ട് ഉപകരണങ്ങളില് ലഭിക്കും. 60 എഫ്പിഎസില് 4കെ റസലൂഷനില് ഇത് ആസ്വദിക്കാം. എന്നാല് തുടക്കത്തില് 1080 പിക്സല് റസലൂഷനിലാണ് ലഭിക്കുക.

ലൂണ ഗെയിം സ്ട്രീമിങ് സേവനം ആസ്വദിക്കാന് ഉപയോക്താക്കള്ക്ക് അനുയോജ്യമായ ഗെയിം കണ്ട്രോളര് അല്ലെങ്കില് മൗസ്, കീബോര്ഡ് വേണം.

ഗെയിം ശരിയായരീതിയില് ആസ്വദിക്കാന് 49.99 ഡോളര്വിലയുള്ള ലൂണ ഗെയിം കണ്ട്രോളര് വാങ്ങാവുന്നതാണ്.

ആമസോണ് ലൂണ ആസ്വദിക്കാനാവുന്ന പ്ലാറ്റ്ഫോമുകള്.

  • ഡയറക്ട് 11 പിന്തുണയുള്ള വിന്ഡോസ് 10
  • മാക്ക് ഓഎസ് 10.13 അല്ലെങ്കില് അതിന് ശേഷമുള്ളവ
  • ഫയര് ടിവി സ്റ്റിക് സെക്കന്റ് ജനറേഷന്, ഫയര്ടിവി സ്റ്റിക്ക് 4കെ, ഫയര് ടിവി ക്യൂബ് സെക്കന്റ് ജനറേഷന്
  • ക്രോംബ്രൗസറിന്റെ 83ാം പതിപ്പോ അതിന് ശേഷം വന്നവയോ
  • ഐഓഎസ് 14 ലെ സഫാരി

ഇതില് 1080 പിക്സലില് സ്ട്രീമിങ് ആസ്വദിക്കാന് 10 എംബിപിഎസ് വേഗത വേണം. 4കെ റസലൂഷനില് ഗെയിം ആസ്വദിക്കാന് 35 എംബിപിഎസ് വേണം.

ഗെയിം ലൈവ് സ്ട്രീംചെയ്യുന്നവര്ക്കായി ട്വിച്ച് സ്ട്രീമിങ് സേവനം ലൂണയില് ചേര്ത്തിട്ടുണ്ട്. അതായത് ലൂണ സേവനത്തില് നിന്ന് തന്നെ ലൈവ് സ്ട്രീം ചെയ്യാനുള്ള സൗകര്യം ലഭിക്കും.

                                                                                                                                                                                                                                                                                                              Content Highlights: amazon launched luna cloud gaming platform

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ