TECHNOLOGY

ഇന്ത്യയിൽ ‘പേ ഫോര്‍ ബിസിനസ്' ആപ്പ് പുറത്തിറക്കാൻ ആമസോണ്‍

Newage News

21 Apr 2021

ബെംഗളൂരു: പുതിയ ആപ്പ് പുറത്തിറക്കാന്‍ ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഇന്ത്യയുടെ ഫിന്‍ടെക് വിഭാഗമായ ആമസോണ്‍ പേ ആണ്‌ സംരഭത്തിന് പിന്നില്‍. ആമസോണ്‍ പേ ഫോര്‍ ബിസിനസ്’ എന്ന പേരില്‍ ആമസോണ്‍ പേയ്ക്ക് വ്യാപാരികളില്‍ വന്‍തോതില്‍ പ്രചാരം ലഭിച്ചതോടെയാണ് ഈ തീരുമാനം. ഇടത്തരം പേയ്മെന്റ് ആവശ്യങ്ങള്‍ക്കായാണ് പുതിയ ആപ്പ് പുറത്തിറക്കുമെന്ന തീരുമാനത്തില്‍ എത്തിയത്. അഞ്ച് ദശലക്ഷത്തില്‍ അധികം രജിസ്റ്റര്‍ ചെയ്ത വ്യാപാരികളാണ് ആപ്പിന്റെ ഉപയോക്താക്കളായുള്ളത്. ഇവരില്‍ പലരും പണമായി സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരവധി കസ്റ്റമര്‍മാര്‍ ആമസോണ്‍ പേയുടെ ക്യൂ ആര്‍ കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്.

ബിസിനസ് ആപ്ലിക്കേഷനായുള്ള ആമസോണ്‍ പേ നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. മാത്രമല്ല അപ്ലിക്കേഷനില്‍ ഒരു ക്യു ആര്‍ കോഡ് ആരംഭിച്ച് ബിസിനസ് ഉടമകള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ ആമസോണ്‍ പേയില്‍ സൗകര്യമുണ്ട്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള യുപിഐ അടിസ്ഥാനമാക്കിയാണ് ആമസോണ്‍ പേ പ്രവര്‍ത്തിക്കുന്നത്. ആപ്പ് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും യുപിഐ വഴിയും ബിസിനസിനായി പണം കൈമാറ്റം നടത്താം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ