TECHNOLOGY

സാധനങ്ങളെത്തിക്കാന്‍ ആമസോണിന് പുതിയ ഡ്രോണ്‍; വാണിജ്യ വിമാനങ്ങളെ പോലെ സുരക്ഷിതമാണ് പ്രൈം എയര്‍ ഡെലിവറി ഡ്രോണ്‍ എന്ന് ആമസോണ്‍

06 Jun 2019

ന്യൂഏജ് ന്യൂസ്, ആമസോണിന്റെ പ്രൈം എയര് ഡെലിവറി ഡ്രോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ലാസ് വെഗാസിൽ നടക്കുന്ന ആമസോണിന്റെ റി:മാർസ് കോൺഫറൻസിലാണ് ഡ്രോൺ അവതരിപ്പിച്ചത്.കുത്തനെ ഉയരുകയും താഴുകയും ചെയ്യുന്ന വിമാനങ്ങളെ പോലെ മുന്നോട്ട് കുതിക്കുകയും ചെയ്യുന്ന ഈ ഡ്രോണ് മാസങ്ങള്ക്കുള്ളില് പുറത്തിറക്കുമെന്ന് ആമസോണ് പറഞ്ഞു.

വാണിജ്യ വിമാനങ്ങളെ പോലെ സുരക്ഷിതമാണ് പ്രൈം എയര് ഡെലിവറി ഡ്രോണ് എന്ന് ആമസോണ് കണ്സ്യൂമര് വേള്ഡ് വൈഡ് സിഇഓ ജെഫ് വില്ക് പറഞ്ഞു.

തെര്മല് ക്യാമറകള്, ഡെപ്ത് ക്യാമറകള്, സോണാര് സെന്സറുകള് എന്നിവ ഉപയോഗിച്ചാണ് പുതിയ ഡ്രോണിന്റെ പ്രവര്ത്തനം. മെഷീന് ലേണിങ് സംവിധാനവും ഡ്രോണിലുള്ള കംപ്യൂട്ടര് സാങ്കേതികവിദ്യയും തടസങ്ങള് സ്വയം തിരിച്ചറിയുന്നതിനും വഴികാണിക്കുന്നതിനും സഹായിക്കുന്നു. പാരാഗ്ലൈഡര്മാര്, വൈദ്യുതി ലൈനുകള് ഉള്പ്പടെ ഇതിന് തിരിച്ചറിയാനാകും.

 

സുരക്ഷാ കവചങ്ങള് നല്കിയാണ് ഡ്രോണിന്റെ റോട്ടറുകള് സ്ഥാപിച്ചിട്ടുള്ളത്. ഡ്രോണിന്റെ ചിറകുകള്ക്ക് ഈ കവചം സുരക്ഷ നല്കും.

ഈ ഡ്രോണിന് ആറ് വിധം ചലനങ്ങള് സാധ്യമാണ് (six digrees of freedom). അതായത് വളരെ എളുപ്പം വായുവില് മുന്നോട്ടും പിന്നോട്ടും താഴേക്കും മുകളിലേക്കും പോവാനും തിരിയാനും മറിയാനുമെല്ലാം ഡ്രോണിന് സാധിക്കും. ഡ്രോണിന്റെ സഞ്ചാരം കാണിക്കുന്ന വീഡിയോയും ആമസോണ് പുറത്തുവിട്ടു.

മാസങ്ങള്ക്കുള്ളില് പ്രവര്ത്തനം ആരംഭിക്കുമെന്ന് ആമസോണ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എവിടെയാണ് ഡ്രോ്ണ് ആദ്യമായി അവതരിപ്പിക്കുകയെന്ന് ആമസോണ് വ്യക്തമാക്കിയിട്ടില്ല.



Related News


Special Story