ENTERTAINMENT

ആമസോൺ പ്രൈം വീഡിയോ ആമസോൺ ഒറിജിനിൽ സീരീസ് “താണ്ഡവി”ൻറെ ടീസർ പുറത്തിറക്കി

Newage News

04 Jan 2021

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയ ടീസറിന് ശേഷം ആമസോൺ പ്രൈം വീഡിയോ പുതുവർഷത്തെ വരവേൽക്കുന്നത് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആമസോൺ ഒറിജിനൽ സീരീസ് താണ്ഡവിൻറെ ട്രെയിലർ പുറത്തിറക്കിയാണ്. അലി അബ്ബാസ് സഫർ ആദ്യമായി ഡിജിറ്റൽ സീരീസ് സംവിധാന രംഗത്തേയ്ക്ക്  പ്രവേശിക്കുന്ന താണ്ഡവിൻറെ നിർമ്മാണം  ഹിമാൻഷു കിഷൻ മെഹ്റയും  അലി അബ്ബാസ് സഫറും സഹകരിച്ചാണ്. ഒമ്പത് എപ്പിസോഡുകളിലായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമയിൽ അണിനിരക്കുന്നത് ശക്തമായ താരനിരയാണ്. സെയ്ഫ് അലിഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, തിഗ്മാൻഷു ദുലിയ, ഡിനോ മോറെ,  കുമുദ് മിശ്ര,  ഗോഹ്ർ ഖാൻ, അമയാ ദസ്തൂർ, മൊഹമ്മദ് സീഷാൻ അയൂബ്,  കൃതിക കമ്ര,  സാറാ  ജെയ്ൻ ഡയസ്,  സന്ധ്യ മൃദുൽ, അനൂപ് സോണി, ഹിതൻ തെജ്ജ്വാനി, പരേഷ് പഹൂജ,  സോനാലി നഗ്റാനി,  തുടങ്ങിയവരുൾപ്പെടുന്ന  മികച്ച നിരയാണുള്ളത്.  താണ്ഡവ് സംവിധായകനായ അലി അബ്ബാസ് സഫറിനെ കൂടാതെ ഡിംപിൾ കപാഡിയയുടെയും കൃതിക കമ്രയുടെയും  കൂടി ഡിജിറ്റൽ   പ്ലാറ്റ്ഫോം കടന്ന് വരവിന് വഴിയൊരുക്കി.  സെയ്ഫ് അലിഖാൻ, സീഷൻ അയൂബ് , സുനിൽ ഗ്രോവർ എന്നിവർ ഡിജിറ്റൽ സീരിസിൽ വേഷമിടുന്നതും ആദ്യമായിട്ടായിരിക്കും.  240 ലേറെ രാജ്യങ്ങളിലും പ്രദേശങ്ങളിലും  താണ്ഡവ്  2021 ജനുവരി  15ന്   പുറത്തിറങ്ങും.

താണ്ഡവിൻറെ ട്രയിലർ  അധികാരത്തിൻറെ അനിശ്ചിതത്വം നിറഞ്ഞ  ഇടനാഴികളെയും  അടഞ്ഞ വാതിലുകൾക്കപ്പുറമുള്ള അകത്തളങ്ങളെയും. പ്രതിഫലിപ്പിക്കുന്നതാണ്.    അധികാരത്തിന് വേണ്ടി ഏതറ്റം വരെയും കടന്ന് ചെല്ലുന്ന  മനുഷ്യൻറെ നിഗൂഢതയും  പൊയ് മുഖങ്ങളും ,  കൗശലവും   ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ തലസ്ഥാനത്ത് നിന്ന്  വരച്ചിടുന്നതാവും  പുതിയ പൊളിറ്റിക്കൽ ഡ്രാമ സീരീസ്. ഇന്ത്യയിലെ എൻറർടെയ്മെൻറ് മേഖല  പുതിയ ഉണർവിലേക്കാണ് പോകുന്നതെന്ന്  സെയ്ഫ് അലിഖാൻ  വ്യക്തമാക്കി. താണ്ഡവ് പോലുള്ള സീരീസുകളാണ് ഇതിന് മുൻപന്തിയിലുണ്ടാവുകയെന്നും താരം സീരീസിലെ തൻറെ വേഷത്തെ കുറിച്ച് വ്യക്തമാക്കുന്നതിനിടെ ചൂണ്ടികാണിച്ചു. നടൻ എന്ന നിലയിൽ  നാടകീയമായ കഥയും തിരക്കഥയും മനുഷ്യസഹജമായ തെറ്റുകൾ ഉൾക്കൊള്ളുന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുന്നത് മികച്ച അവസരമായാണ് കാണുന്നത്.  സമർ എന്ന സങ്കീർണ കഥാപാത്രം വളരെ ആഴത്തിൽ താണ്ഡവിലെ അധികാരലോകവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഷോ റിലീസ് ചെയ്യുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും സെയ്ഫ് അലിഖാൻ വ്യക്തമാക്കി.

താണ്ഡവ് അധികാരത്തിൻറെ പിന്നാമ്പുറങ്ങളിലെ  രാഷ്ട്രീയ കളികളുടെ  വിവിധ വശങ്ങൾ വെളിവാക്കുന്നതായിരിക്കുമെന്ന് ഡിംപിൾ കപാഡിയ സൂചിപ്പിച്ചു.  താണ്ഡവിലെ അനുരാധ എന്ന കഥാപാത്രം താനിത് വരെ ചെയ്തിട്ടില്ലാത്ത കഥാപാത്ര സവിശേഷതയുള്ളതാണെന്നും അവർ വ്യക്തമാക്കി. ഡിജിറ്റൽ സീരിസ് മേഖലയിലേക്ക് കടന്ന് വരുന്നത് തന്നെ വിശ്വസനീയമായ ടീമിനൊപ്പമായതിൽ സന്തോഷമുണ്ടെന്നും ഡിംപിൾ പറഞ്ഞു. വിവിധ കഥാപാത്രങ്ങളും കഥാ തലങ്ങളും പ്രേക്ഷകരെ ആകർഷിക്കുമെന്ന പ്രതീക്ഷയും അവർ പങ്ക് വെച്ചു. താണ്ഡവിൽ സാരിയുടുത്തോ ആളുകളെ ചിരിപ്പിക്കുന്ന തന്നെയോ കാണാനാകില്ലെന്ന് സുനിൽ ഗ്രോവർ  കഥാപാത്രത്തെ വ്യക്തമാക്കി. താനിത് വരെ ചെയ്യാത്ത ബഹുമുഖമായ സ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രമാണ് ഗുർപൽ.അലിക്കൊപ്പം നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചതിൽ നിന്ന് മനസിലാകുന്നത് താണ്ഡവിൻറെ കഥാ തന്തു അത്യന്തം ആകർഷകമാണ്.  നടനെന്ന നിലയിൽ കാത്തിരുന്ന, ആഴമുള്ള കഥാപാത്രമാണ് ലഭിച്ചതെന്നും സുനിൽ വ്യക്തമാക്കി.  സെയ്ഫ് ,ഡിംപിൾ, എന്നിവർക്കൊപ്പം പ്രവർത്തിക്കാനാവുന്നത് ബോണസ് ആണെന്നും താണ്ഡവ്  എല്ലാവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുനിൽ കൂട്ടി ചേർത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story