ENTERTAINMENT

ലോക്ക്ഡൗൺ കാലത്ത് സൗജന്യസേവനങ്ങളുമായി ഓണ്‍ലൈന്‍ സേവനദാതാക്കള്‍; കുട്ടികൾക്കായി ഓഡിയോ പുസ്തകങ്ങളും ടിവിഷോകളും ആമസോണില്‍ ഫ്രീ, അറിയാൻ ഉപകാരപ്രദമായ മറ്റ് സേവനങ്ങളും

Newage News

26 Mar 2020

കൊറോണാവൈറസിന്റെ പശ്ചാത്തലത്തില്‍, ആളുകളുടെ ദൈനംദിന ജീവിതത്തില്‍ ഉണര്‍വു പകരാന്‍ ശ്രമിക്കുകയാണ് ചില ഓണ്‍ലൈന്‍ സേവനദാതാക്കള്‍. കുട്ടികള്‍ക്ക് തുറന്നു കിട്ടിയിരിക്കുന്നത് ഒരു അക്ഷയഖനി തന്നെയാണ്. ആമസോണ്‍, യൂറോപ്പിലെ വെര്‍ച്വല്‍ മ്യൂസിയങ്ങള്‍, ബ്രിട്ടണിലെ കേംബ്രിജ്ബുക്‌സ്, അമേരിക്കയിലെ ബ്രോഡ്‌വേ തുടങ്ങിയവയാണ് സൗജന്യ സേവനങ്ങള്‍ നല്‍കുന്നത്.

കുട്ടികള്‍ക്ക് ഫ്രീ ഓഡിയോ ബുക്സ്

അപ്രതീക്ഷിതമായി സ്‌കൂളുകളും മറ്റും അടച്ചത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശ്വാസമാകുന്ന ഒന്നാണ് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണ്‍ തങ്ങളുടെ കുട്ടികള്‍ക്കുള്ള ഓഡിയോ ബുക്സ് സൗജന്യമായി കേള്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ബുക്കുകൾ മുതല്‍ ക്ലാസിക്കുകള്‍ വരെ കേള്‍ക്കാം. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട, ലോഗ്-ഇന്‍ വേണ്ട. പരസ്യമില്ല. ഇംഗ്ലിഷ്, ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ജാപ്പനീസ് ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഫ്രീ ആയി കേള്‍ക്കാം.

സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന കാലത്തോളം ഞങ്ങള്‍ തുറന്നിരിക്കും. ഇന്നു മുതല്‍, എല്ലാ രാജ്യങ്ങളിലുമുള്ള കുട്ടികള്‍ക്ക് അവിശ്വസനീയമായ രീതിയില്‍ കഥകളുടെ വമ്പന്‍ ശേഖരം തുറന്നു കിട്ടുന്നു. സ്വപ്‌നം കാണാനം, പഠിക്കാനും, ഒരു കുട്ടിയായിരിക്കാനും സഹായിക്കുന്നതായിരിക്കും ഇതെന്ന് ആമസോണ്‍ പറയുന്നു.

വിദ്യാഭ്യാസവും വിജ്ഞാനവും പകരുന്നതാണ് ഈ പുസ്തകങ്ങള്‍. വെറുതെയിരുന്നു സമയംകളയുന്നതിനു പകരം ലോകത്തേ വിജ്ഞാന, വിനോദ ശേഖരത്തിലേക്ക് കടക്കാന്‍ മുതിര്‍ന്നവര്‍ കുട്ടികകളെ പ്രേരിപ്പിക്കണം. ആമസോണിന്റെ മികച്ച റെക്കോഡിങ് ആണ് അവരുടെ സുപ്രശസ്തമായ 'ഓഡിബ്ള്‍' വിഭാഗത്തിൽ ലഭ്യമാക്കിയിക്കുന്നത്.

ആമസോണ്‍ പ്രൈമില്‍ കുട്ടികളുടെ ടിവി ഷോകളും സൗജന്യം

ആമസോണ്‍ പ്രൈം സേവനത്തില്‍ കുട്ടികളുടെ ടിവി ഷോകളും ഫ്രീ ആക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. വിദ്യാഭ്യാസ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എയ്ജ് ഓഫ് ലേണിങും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള മെറ്റീരിയല്‍ ഫ്രീ ആയി നല്‍കാന്‍ തീരുമാനിച്ചു.

കൂടുതല്‍ വിദ്യാഭ്യാസ സോഫ്റ്റ്‌വെയര്‍ എബിസിമൗസില്‍ നിന്ന്

എബിസിമൗസ് (ABCMouse) തങ്ങളുടെ കളക്ഷനും കുട്ടികള്‍ക്കു ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഗെയ്മുകള്‍, പാട്ടുകള്‍, പുസ്തകങ്ങള്‍ പസിളുകള്‍, കല, പ്രിന്റു ചെയ്ത് എടുക്കാവുന്ന മെറ്റീരിയല്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. മുതിര്‍ന്ന കുട്ടികള്‍ക്ക് അഡ്വഞ്ചർ അക്കാഡമിയുടെ വക മള്‍ട്ടി പ്ലെയര്‍ ഗെയ്മുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഏതു പ്രായക്കാര്‍ക്കും മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാം, വെര്‍ച്വല്‍ ആയി

ലോകമെമ്പാടുമുള്ള 2500 മ്യൂസിയങ്ങള്‍ തങ്ങളുടെ ഗ്യാലറികളില്‍ സൗജന്യമായി വെര്‍ച്വല്‍ ടൂര്‍ നടത്താന്‍ ആളുകളെ ക്ഷണിച്ചിരിക്കുകയാണ്. ഗൂഗിള്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറുമായി സഹകരിച്ചാണ് ഇത്.

ആര്‍ട്ടിനെക്കുറിച്ച് അധികം അറിയാത്തയാളാണെങ്കില്‍ ഉത്തമമായ തുടക്കമാണ് ദി ബ്രിട്ടിഷ് മ്യൂസിയം. ദി ബ്രിട്ടിഷ് മ്യൂസിയം കണാനുള്ള ക്ഷണം ഇതാ: https://bit.ly/2WIRb2A. ടൂര്‍ ഇവിടെ തുടങ്ങാം: https://bit.ly/2Un8JzX

വിശ്വപ്രശസ്തനായ ഫ്രാങ്ക് ലോയിഡ് റൈറ്റ് ഡിസൈന്‍ ചെയ്ത ന്യൂ യോര്‍ക്കിലെ ഗൂഗെന്‍ഹൈം മ്യൂസിയമാണ് മറ്റോന്ന്. ആവേശോജ്വലമാണ് ഇതിലെ കാഴ്ചകള്‍. ടൂര്‍ ഇവിടെ: shorturl.at/bJR26 തുടങ്ങാം.

പാരിസിലെ അതിപ്രശസ്തമായ ലുവര്‍ മ്യൂസിയം കാണാന്‍ ഈ ലിങ്ക് ഉപയോഗിക്കുക; https://www.louvre.fr/en/visites-en-ligne

ദക്ഷിണ കൊറിയയിലെ മോഡേണ്‍ ആന്‍ഡ് കോണ്ടംപററി ആര്‍ട്ട് മ്യൂസിയത്തിലാണ് ഓണ്‍ലൈനായി പ്രവേശിക്കാന്‍ താത്പര്യമെങ്കില്‍ ഇതാ ലിങ്ക്: https://tinyurl.com/soh6pqw

ബെര്‍ലിനിലെ പെര്‍ഗമൊണ്‍ മ്യൂസിയവും കലാ പ്രേമകളെ ക്ഷണിക്കുന്നു: https://tinyurl.com/wsfzreo

ആംസ്റ്റര്‍ഡാമിലെ അതിപ്രശസ്തമായ വാന്‍ ഗോഗ് മ്യൂസിയത്തിലും ഓണ്‍ലൈനായി പ്രവേശിക്കാം: https://tinyurl.com/vzn98kh

ഗൂഗിള്‍ ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍ സന്ദര്‍ശിച്ചാല്‍ മറ്റു മ്യൂസിയങ്ങളും കാണാം.

പുസ്തക പ്രേമികള്‍ക്കും ഉണ്ട് സമ്മാനം. ബ്രിട്ടണിലെ കേംബ്രിജ് പബ്‌ളിഷിങ് 700 പുസ്തകങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി വായിക്കാന്‍ അനുവദിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിച്ച് ലഭ്യായ പുസ്തകങ്ങള്‍ പരിശോധി്ക്കാം: https://tinyurl.com/u9swnx4

ബ്രോഡ്‌വേ മ്യൂസിക്കല്‍സും തങ്ങളുടെ സേവനം സൗജന്യമായി നല്‍കിയേക്കുമെന്നു സൂചനയുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story