Newage News
23 Nov 2020
Amazon.in STEP ബെനഫിറ്റ്സ് പ്രോഗ്രാം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. Amazon.in -ൽ വ്യാപാരികളുടെ വളർച്ച ത്വരിതപ്പെടുത്താൻ രൂപീകരിച്ചിരിക്കുന്ന പ്രകടനാധിഷ്ഠിത ബെനഫിറ്റ്സ് പ്രോഗ്രാമാണിത്. വ്യാപാരികളുടെ അനുഭവം കൂടുതൽ ലളിതമാക്കുന്നതാണ് STEP. ഇതിലൂടെ ഉപഭോക്താക്കളുടെ പ്രധാന അനുഭവ മെട്രിക്കുകൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും തത്ഫലമായി കൂടുതൽ വളർച്ച നൽകുകയും ചെയ്യുന്ന ഇഷ്ടാനുസൃതമാക്കിയതും ആക്ഷനബിളുമായ നിർദ്ദേശങ്ങൾ വ്യാപാരികൾക്ക് നൽകുന്നു. പ്രകടനം മെച്ചപ്പെടുത്തി വ്യാപാരികൾക്ക് 'ബേസിക്ക്', 'സ്റ്റാൻഡേർഡ്', 'അഡ്വാൻസ്ഡ്', 'പ്രീമിയം' തുടങ്ങിയ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യാൻ വ്യാപാരികൾക്ക് അവസരം ലഭിക്കുന്നു. ഫീ ഒഴിവാക്കൽ, വേഗത്തിലുള്ള ഡിസ്ബേർസ്മെന്റ് സൈക്കിൾ, പ്രയോറിറ്റി സെല്ലർ സപ്പോർട്ട്, ലോകോത്തര നിലവാരമുള്ള സൗജന്യ അക്കൗണ്ട് മാനേജ്മെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതോടൊപ്പം ലഭിക്കുന്നു. സെല്ലർ സെൻട്രലിലെ STEP ഡാഷ്ബോർഡിലൂടെ പ്രകടനം, ആനുകൂല്യങ്ങൾ, വളർച്ച എന്നിവ റിയൽ ടൈമിൽ ട്രാക്ക് ചെയ്ത് Amazon.in -ലെ വ്യാപാരികളുടെ വിജയത്തിന് നട്ടെല്ലാകാൻ അവരെ തന്നെ ഭരമേൽപ്പിക്കുന്ന രീതിയാണ് STEP.
ഇഷ്ടാനുസൃതമാക്കിയതും ആക്ഷനബിളുമായ നിർദ്ദേശങ്ങളിലൂടെ, റദ്ദാക്കൽ നിരക്ക്, വൈകിയുള്ള ഡിസ്പാച്ച് നിരക്ക്, റിട്ടേൺ നിരക്ക് തുടങ്ങിയ വ്യാപാരികൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പ്രധാന മെട്രിക്കുകൾ മെച്ചപ്പെടുത്താൻ STEP വ്യാപാരികളെ സഹായിക്കുന്നു. അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ/ഓഫ്ലൈൻ പരിശീലനം, ഫീ ഒഴിവാക്കൽ, വേഗത്തിലുള്ള ഡിസ്ബേർസ്മെന്റ് സൈക്കിൾ, സൗജന്യ അക്കൗണ്ട് മാനേജ്മെന്റ് പോലുള്ള ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ആക്സസ് ചെയ്യാനാകും. 2020 ഡിസംബർ 1 മുതൽ Amazon.in -ലെ എല്ലാ വ്യാപാരികൾക്കും 2021 മാർച്ച് 31 വരെ 'സ്റ്റാൻഡേർഡ്' ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. 2021 ഏപ്രിൽ 1 മുതൽ 'ബേസിക്ക്', 'അഡ്വാൻസ്ഡ്', 'പ്രീമിയം' തുടങ്ങിയവയ്ക്ക് യോഗ്യത ലഭിക്കും. 2021 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത നിശ്ചയിക്കുന്നത്. എല്ലാ വ്യാപാരികൾക്കും അവരുടെ ലെവലും അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ഓരോ ക്വാർട്ടറിലെയും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അപ്ഗ്രേഡ് ചെയ്യാൻ അവസരം ലഭിക്കും.