FASHION

സ്ത്രീ ശാക്തീകരണ തൊഴിൽ പഠനങ്ങൾക്കായി അമേരിക്കൻ സംഘം അർച്ചനയിലേക്ക്

01 Nov 2019

കടുത്തുരുത്തി: കഴിഞ്ഞ രണ്ടു ദാശാബ്ദ ക്കാലമായി സ്ത്രീ ശാക്തീകരണ രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച അർച്ചന വിമൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കു മറ്റൊരു പൊൻതൂവൽകൂടി. സാധാരണയായി സ്ത്രീകൾ കടന്നു വരാത്ത തൊഴിൽ മേഖലകളായ പ്ലംബിംഗ് , വയറിംഗ് , ആശാരിപ്പണി , മേസ്തിരിപ്പണി . പ്രളയത്തെ അതിജീവിക്കുന്ന നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം തുടങ്ങിയവ ഉൾപ്പെടെ പതിനഞ്ചോളം തൊഴിൽ മേഖലയിലെ സ്ത്രീവൈഭവം നേരിട്ട് കണ്ടു പഠിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യ അഭ്യസിപ്പിക്കുന്നതിനുമായി യൂ എസ് ട്രേയിഡ്‌സ് വിമെൻ എന്ന സംഘടനയിൽ നിന്നുള്ള 13  വനിതകൾ നവംബർ 3 മുതൽ  8 വരെ അർച്ചനയിൽ എത്തുന്നു.  നിർമ്മാണ മേഖലയിൽപ്പെട്ട വനിതകളാണ് അർച്ചന വിമൻസ് സെന്ററെറിൽ താമസിച്ചു നിർമ്മാണ വിദ്യകൾ പരസ്പരം കൈമാറുന്നത്.

കാലാവസ്ഥ വ്യതിയാനങ്ങൾക്കനുയോജ്യമായി പ്രകൃതിക്കിണങ്ങിയ രീതിയിൽ പ്രളയത്തെ അതിജീവിക്കുന്ന നൂതന നിർമ്മാണ പ്രവർത്തനങ്ങളാണ് അർച്ചനയിലെ സ്ത്രീകളിലൂടെ വിജയകരമായി പരീക്ഷിക്കപെട്ടിരിക്കുന്നത് . അമേരിക്കയിലും ഇത്തരത്തിലുള്ള വീട് നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ അർച്ചനയിലെ  സ്ത്രീ രത്നങ്ങൾ  കൈമാറും. പാരമ്പരഗതമായാ നിർമ്മാണ പ്രവത്തനങ്ങൾ കലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്തു പാരമ്പര്യവും, ആധുനികതയും ഒത്തുചേർന്നു കാലത്തിനനുസൃതവും കാലത്തേ അതിജീവിക്കുന്നതുമായ നിർമ്മാണ വൈദഗ്ദ്യമാണ് അർച്ചനയിലെ സ്ത്രീ ശക്തി ലോകത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്നത് . വിദഗ്ധ തൊഴിലാളികൾക്ക് ജോലിസാധ്യത ഏറെയുള്ള ഇക്കാലത്തു നൂറുകണക്കിന് സ്ത്രീകളാണ് അർച്ചനയിൽ തൊഴിൽ പരിശീലനത്തിലൂടെ സമൂഹത്തിലെ വിവിധ നിർമ്മാണ മേഖലകളിലും മറ്റു തൊഴിൽ മേഖലകളുമായി പ്രവൃത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഈ പരിശീലനവും അർച്ചനയ്ക്കൊരു പൊൻതൂവലാണ് . നാലാം തിയതി മുതൽ കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, തലയോലപറമ്പ് എന്നി പഞ്ചായത്തുക്കളിലെ ദുരിതാശ്വാസ മേഘലയിലെ അർച്ചന വിമൻസ് സെന്റർ നേതൃത്വം കൊടുക്കുന്ന ഭവന നിർമ്മാണ  പ്രവർത്തകരയാ വനിത മേസ്തിരി, കാർപ്പന്റർമാർക്കൊപ്പം ചേരുകയും ആധുനിക സങ്കേതിക വിദ്യകൾ അഭ്യസിക്കുകയും ചെയ്യും...

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.



Special Story