CORPORATE

ഹോം ഡെലിവറികളില്‍ ഇരുന്നൂറ് ശതമാനം വര്‍ധനവുമായി ആംവേ ഇന്ത്യ; 2020ഓടെ ഹോം ഡെലിവറി ഓര്‍ഡറുകള്‍ അഞ്ചിരട്ടിയാക്കും, വിതരണ ശൃംഖലയും ഓട്ടോമേഷനും ശക്തിപ്പെടുത്തുന്നതിന് 30 കോടി രൂപ നീക്കിവെക്കും

Newage News

15 Sep 2020

കൊച്ചി: രാജ്യത്തെ എഫ്എംസിജി കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഹോം ഡെലിവറി, ലോജിസ്റ്റിക് നെറ്റ്‌വര്‍ക്ക് എന്നിവ ശക്തിപ്പെടുത്തുന്നു. 2020 ഫെബ്രുവരിയിലെ 33.6 ശതമാനത്തില്‍ നിന്ന് ഇന്ന് 70 ശതമാനത്തിലധികം ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ശ്രദ്ധേയമായ മാറ്റത്തിന് കമ്പനി സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ പ്രതിമാസം 56 ലക്ഷത്തില്‍ എത്തുമെന്നാണ് ആംവേ പ്രതീക്ഷിക്കുന്നത്.  നിലവില്‍, 18 പ്രാദേശിക ദേശീയ ഡെലിവറി പങ്കാളികളുമായി ചേര്‍ന്നാണ് ആംവേ പ്രവര്‍ത്തിക്കുന്നത്. 2020 അവസാനത്തോടെ ചില പ്രമുഖ ദേശീയ ലോജിസ്റ്റിക് പങ്കാളികളെക്കൂടി ചേര്‍ത്ത് ഈ ശൃംഖലയെ ശക്തിപ്പെടുത്താനാണ് പദ്ധതി. കമ്പനി ഇപ്പോള്‍ 8,000 പിന്‍ കോഡുകള്‍ക്കാണ് സേവനം നല്‍കുന്നത്. ഒപ്പം കൂടുതല്‍ ദേശീയ പങ്കാളികളെ ചേര്‍ത്ത് അവരുടെ നെറ്റ്‌വര്‍ക്കിനെ സ്വാധീനിച്ചുകൊണ്ട് 15,000 പിന്‍കോഡുകള്‍ വരെ എത്തിക്കാനാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ഇന്ത്യയിലുടനീളം 40 ശതമാനം അധിക മൂന്നാം കക്ഷി മനുഷ്യശേഷി ചേര്‍ക്കാനും ആംവേ ശ്രമിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി  ഉപഭോക്താക്കള്‍ ഷോപ്പിങ് കൂടുതലായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആക്കുകയും ഇതുവഴി ചില്ലറ വില്‍പ്പനയില്‍ കാര്യമായ മാറ്റമുണ്ടാവുകയും ചെയ്തു. ആംവേയും സമാനമായ പ്രവണത നിരീക്ഷിച്ചു. വെബ് വില്‍പന ഇരട്ടിയായപ്പോള്‍ ഹോം ഡെലിവറി ഓര്‍ഡറുകളില്‍ കാര്യമായ ഉയര്‍ച്ചയുണ്ടായി. ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസ്സമില്ലാത്ത ഷോപ്പിങ് അനുഭവവും ഓര്‍ഡറുകളുടെ സുഗമമായ ഡെലിവറിയും ഉറപ്പാക്കാന്‍ ആംവേയുടെ വിതരണ ശൃംഖലയും ലോജിസ്റ്റിക്‌സും ശക്തിപ്പെടുത്തി. വെയര്‍ഹൗസ്, മാന്‍പവര്‍, പുതിയ ലോജിസ്റ്റിക് പങ്കാളികള്‍, വെയര്‍ഹൗസുകളിലെ ഓട്ടോമേഷന്‍, മറ്റ് ബാക്ക്എന്‍ഡ് പ്രക്രിയകള്‍ എന്നിവ അധികമാക്കി ഹോം ഡെലിവറി അനുഭവം മികച്ചതാക്കുന്നതിന് ആംവേ 30 കോടി രൂപ നിക്ഷേപിക്കും. ഉപഭോക്തൃ പ്രവണതകളും പെരുമാറ്റവും വഴി നയിക്കപ്പെടുന്ന ഓണ്‍ലൈനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്  മുന്നോട്ട് പോകുമ്പോള്‍ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആംവേ ഇന്ത്യയുടെ ഭാവി തന്ത്രത്തിന്റെ സുപ്രധാന ഘടകമായി മാറുമെന്നും ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

നിലവില്‍ ഞങ്ങള്‍ 2.8 ലക്ഷത്തിലധികം ഹോം ഡെലിവറികള്‍ ചെയ്യുന്നു. ഇത് ഞങ്ങളുടെ മൊത്ത വില്‍പ്പനയുടെ 7080 ശതമാനമാണ്. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം ലഭ്യമാകുന്ന ഒരു പുതിയ ലോകക്രമത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഗോള്‍ഡ്മാന്‍ സാച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടായ ഗ്ലോബല്‍ ഇന്റര്‍നെറ്റ്: ഇകൊമേഴ്‌സ് സ്റ്റീപ്പനിങ് കര്‍വ്  പ്രകാരം ഇകൊമേഴ്‌സ് വ്യവസായം 2024 ഓടെ 27 ശതമാനം വളര്‍ന്ന് 99 ബില്യണിലെത്തുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ പ്രത്യേകിച്ചും ഇത് പ്രകടമാകും. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവണത മികച്ചതാക്കുന്നതിനും വാങ്ങലിന് ശേഷമുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി അടുത്ത വര്‍ഷം ആദ്യം തന്നെ ക്യു 1 ല്‍ അതേദിവസത്തെ ഡെലിവറി, ഓണ്‍ലൈന്‍ റിട്ടേണ്‍ സേവനങ്ങള്‍ എന്നിവ ആരംഭിക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു  ആംവേ ഇന്ത്യ ഗ്ലോബല്‍ ഒമ്‌നി ചാനല്‍ ലോജിസ്റ്റിക് വൈസ് പ്രസിഡന്റ് സഞ്ജീവ് സൂരി പറഞ്ഞു.

വികസിച്ചുകൊണ്ടിരിക്കുന്ന വിതരണ ശൃംഖലയെ ഉള്‍ക്കൊള്ളുന്നതിനായി ആംവേ ഇന്ത്യ ശക്തമായ വിതരണ ശൃംഖലയിലേക്കും ഹോം ഡെലിവറി തന്ത്രത്തിലേക്കും കടക്കുകയാണ്. ഇതിന്റെ ഭാഗമായി, ഘടനാപരമായ മള്‍ട്ടിവെണ്ടര്‍ ദേശീയ സഖ്യങ്ങള്‍ക്ക് കീഴില്‍ ആംവേ ഒരു സ്വതന്ത്ര ലാസ്റ്റ് മൈല്‍ ഡെലിവറി മോഡല്‍ നിര്‍മ്മിക്കുന്നു. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നത് ആംവേ ഇന്ത്യയുടെ എല്ലാ തലങ്ങളിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കി. അടുത്തിടെ, ഒന്നിലധികം ഡിജിറ്റല്‍, സോഷ്യല്‍ ടൂളുകള്‍ ആരംഭിച്ചതുവഴി ആംവേ ഇന്ത്യ ലക്ഷ്യമിടുന്നത് നേരിട്ടുള്ള വില്‍പ്പനക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും അവരുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതും പത്ത് മടങ്ങ് എളുപ്പമാക്കുകയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story