ECONOMY

ആർബിഐ പ്രഖ്യാപനങ്ങൾ വ്യക്തികളും വ്യവസായ, വാണിജ്യ മേഖലകളും നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനു സഹായിച്ചേക്കുമെന്ന് വിലയിരുത്തൽ; പലിശ കുറച്ചില്ലെങ്കിലും പകരം വിപുലമായ നടപടികൾ

Newage News

08 Aug 2020

കൊച്ചി: വ്യക്തികളും വ്യവസായ, വാണിജ്യ മേഖലകളും നേരിടുന്ന പ്രയാസങ്ങൾ കോവിഡ് വ്യാപനം പരിഗണിച്ചു ലഘൂകരിക്കുന്നതിനു സഹായകമായ തീരുമാനങ്ങളാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചിട്ടുള്ള പണ, വായ്പ നയത്തിന്റെ കാതൽ. പ്രധാനപ്പെട്ട ചില പ്രയോജനങ്ങൾ ഇങ്ങനെ:

നിക്ഷേപകർക്ക് ആശ്വസിക്കാം

വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ നിരക്കിൽ ഒരു വ്യത്യാസവും വരുത്തേണ്ടെന്ന തീരുമാനം ഏറ്റവും വലിയ ആശ്വാസമായിരിക്കുന്നതു നിക്ഷേപകർക്കാണ്. ഇപ്പോൾത്തന്നെ തീർത്തും അനാകർഷകമായിക്കഴിഞ്ഞിരിക്കുന്ന പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകൾ തൽക്കാലം തയാറാകില്ലെന്ന് ഉറപ്പായിരിക്കുന്നു. ജോലിയിൽനിന്നു വിരമിച്ച അവസരത്തിൽ ലഭിച്ച തുക ബാങ്കിലിട്ട് അതിന്റെ പലിശ വരുമാനംകൊണ്ടു മാത്രം കഴിയുന്ന മുതിർന്ന പൗരന്മാർ ഏറെയുണ്ട്. അവർക്ക് ആർബിഐ തീരുമാനം നൽകുന്ന ആശ്വാസം വളരെ വലുതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം തന്നെ റീപ്പോ നിരക്കിൽ 1.15% കുറവു വരുത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 1.35% ഇളവിനു പുറമെയാണിത്. പണപ്പെരുപ്പ നിരക്ക് ക്രമാതീതമായി ഉയർന്നതോടെ ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള പലിശ വരുമാനം യഥാർഥത്തിൽ വരുമാനമല്ലാതായിരിക്കെയാണ് ആർബിഐയിൽനിന്നുള്ള ആശ്വാസകരമായ തീരുമാനം.

പണയത്തിന് കൂടുതൽ പണം; പക്ഷേ ബാങ്കിൽനിന്നു മാത്രം

വരുമാനം കുറഞ്ഞതിനാലോ ഇല്ലാതായതിനാലോ പ്രയാസത്തിലായവർക്ക് ആശ്വാസകരമാകുന്ന തീരുമാനമാണു സ്വർണപ്പണയവുമായി ബന്ധപ്പെട്ടുള്ളത്. പണയമായി ബാങ്കുകൾ സ്വീകരിക്കുന്ന സ്വർണത്തിന്റെ വിപണി വിലയുടെ 75% തുകയാണ് ഇപ്പോൾ വായ്പയുടെ ഉയർന്ന പരിധി. പരിധി ഉയർത്തലിന്റെ ആനുകൂല്യം ബാങ്കുകളിൽനിന്നു മാത്രമേ ലഭിക്കൂ; സ്വർണപ്പണയ കമ്പനികളിൽനിന്നു ലഭിക്കില്ല.

കമ്പനികൾക്കു സാവകാശം

മൊറട്ടോറിയം മൂലം തിരിച്ചടവിനു ലഭിക്കുന്ന അവധി കമ്പനികൾക്കു വലിയ ആശ്വാസം നൽകിയിരുന്നില്ല. എന്നാൽ വായ്പകൾ പുനക്രമീകരിക്കുമെന്ന അറിയിപ്പു കമ്പനികൾക്ക് ആശ്വാ‌‌‌‌സകരമാണ്. പുനക്രമീകരണം ഒറ്റത്തവണ മാത്രമേ അനുവദിക്കൂ എന്നു മാത്രം.

പാർപ്പിട വ്യവസായത്തിനു നേട്ടം

നാഷനൽ ഹൗസിങ് ബാങ്കിനും നബാർഡിനും 5000 കോടി രൂപ വീതം അനുവദിക്കാനുള്ള തീരുമാനം പാർപ്പിട വ്യവസായ മേഖലയ്ക്ക് ആശ്വാസകരമാണ്.     പാതി വഴിയിലെത്തിയ പദ്ധതികൾ പൂർത്തിയാക്കാനുള്ള പണം പാർപ്പിട നിർമാതാക്കൾക്കു ലഭിക്കാൻ ഇതു സാഹചര്യമൊരുക്കും. കാരണം, ഈ പണം ഭവന വായ്പ ഏജൻസികളുടെ പണലഭ്യത വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. 

പല വായ്പകൾക്കും ആശ്വാസം

ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങി വ്യക്തികളെടുത്തിട്ടുള്ള പല ഇനം വായ്പകളും വ്യവസ്ഥകൾക്കു വിധേയമായി പുനക്രമീകരിക്കാൻ അവസരം ലഭിക്കും.

ബാങ്കുകൾക്ക് ആഹ്ളാദം

റീപ്പോ നിരക്കു കുറച്ചിരുന്നെങ്കിൽ ബാങ്കുകളിൽനിന്നു വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നു. അത് ഒഴിവായെന്നതാണു ബാങ്കുകളെ സന്തോഷിപ്പിക്കുന്നത്. അത്തരം അവസ്ഥ ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കാനും ഇടയാക്കുമായിരുന്നു.</p>

പലിശ കുറച്ചില്ല; പകരം പല നടപടികൾ

∙ സ്വർണവായ്പത്തുക കൂട്ടി

∙ വ്യക്തിഗത, കോർപറേറ്റ് വായ്പകളിൽ പുനഃക്രമീകരണം

∙ എംഎസ്എംഇ വായ്പ പുനഃക്രമീകരണസമയം നീട്ടി

പലിശ കുറയ്ക്കാത്തതിനു കാരണം

∙ വിലക്കയറ്റം ഉയർന്ന നിലയിൽ

∙ സാമ്പത്തികവളർച്ചയിൽ അനിശ്ചിതത്വം

∙ പണലഭ്യത പര്യാപ്തം

∙ ഒക്ടോബർ മുതൽ സ്ഥിതി മെച്ചമാകുമെന്ന പ്രതീക്ഷ

കറന്റ് അക്കൗണ്ടിന്  കർശന നിയന്ത്രണം

കാഷ് ക്രെഡിറ്റ് (സിസി) അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് (ഒഡി) വായ്പ എടുത്തിട്ടിട്ടുള്ള ഇടപാടുകാർ മറ്റു ബാങ്കുകളിൽ കറന്റ് അക്കൗണ്ട് തുടങ്ങുന്നതു പൂർണമായും വിലക്കി. മറ്റു ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി പണം വഴി മാറ്റാതിരിക്കാൻ വേണ്ടിയാണ് ഈ നടപടി. വായ്പ കൊടുത്ത ബാങ്കുകളുടെ നിരീക്ഷണത്തിൽ തന്നെയാകും എല്ലാ ഇടപാടുകളും. ദീർഘകാല വായ്പ ആണെങ്കിൽ പോലും കർശനമായ നിബന്ധനകൾക്ക് വിധേയമായേ മറ്റു ബാങ്കുകളിൽ കറന്റ് അക്കൗണ്ട് തുറക്കാനാകൂ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ