ECONOMY

ഒക്ടോബറിൽ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്റെ സൂചനകൾ നൽകുന്നുണ്ടെന്ന് നോമുറ

Newage News

28 Oct 2020

ന്യൂഡൽഹി: നോട്ട്നിരോധനം, ജി.എസ്.ടി ഇപ്പോഴിതാ കോവിഡും, സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ തകർച്ചയിൽ കടുത്ത ആശങ്കയാണ് ജനങ്ങൾക്കുള്ളത്. തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥ എന്ന് തിരിച്ചു വരുമെന്ന ചോദ്യത്തിന് ആശ്വാസകരമായ ഉത്തരം നൽകിയിരിക്കുകയാണ് നോമുറ ഇന്ത്യ ബിസിനസ് റിസംഷൻ ഇൻഡക്സ്(NIBRI).

ഒക്ടോബറിൽ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിെൻറ ചില സൂചനകൾ നൽകുന്നുണ്ടെന്നാണ് നോമുറ വ്യക്തമാക്കുന്നത്. സമ്പദ്വ്യവസ്ഥയിൽ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിെൻറ അടിസ്ഥാനത്തിലുള്ള ഇൻഡക്സ് ഉയർന്നതാണ് ആശ്വാസത്തിന് വക നൽകുന്ന കാര്യം. കഴിഞ്ഞയാഴ്ച രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിെൻറ തോതിനനുസരിച്ച് തയാറാക്കിയ ഇൻഡക്സ് 81.9 ശതമാനത്തിൽ നിന്ന് 82.2 ശതമാനമായി ഉയർന്നു.

ആഗസ്റ്റുമായി താരതമ്യം ചെയ്യുേമ്പാൾ സെപ്തംബറിൽ ഏഴ് ശതമാനത്തിെൻറ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബറിൽ ഇൻഡക്സ് 80 ശതമാനത്തിലേക്ക് മുകളിലേക്കും കുതിച്ചു. തൊഴിൽ വിപണിയിലും ഉയർച്ചയുണ്ടാവുന്നുണ്ട്. മുമ്പ് 40.4 ശതമാനമായിരുന്നു തൊഴിൽ വിപണിയുടെ പങ്കാളിത്തമെങ്കിൽ ഇപ്പോഴത് 41.3 ശതമാനമായി ഉയർന്നു. അതേസമയം, ഊർജഉപയോഗം വലിയ വർധനയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ, ഉത്സവകാല സീസണും ബിഹാർ തെരഞ്ഞെടുപ്പിനും ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നാൽ സ്ഥിതി കൈവിട്ടു പോകുമെന്നും നോമുറ മുന്നറിയിപ്പ് നൽകുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ