TECHNOLOGY

ആന്‍ഡ്രോയിഡ് 10 അപ്‌ഡേറ്റ് ലഭ്യമാകുന്ന ഫോണുകളുടെ പട്ടികയിതാ...

24 Aug 2019

ന്യൂഏജ് ന്യൂസ്, ഗൂഗിളിന്റെ സ്മാര്ട്ഫോണ് ഓപ്പറേറ്റിങ് സിസ്റ്റമായ ആന്ഡ്രോയിഡിന്റെ പത്താം പതിപ്പിന് ആന്ഡ്രോയിഡ് 10 എന്നായിരിക്കും ഔദ്യോഗിക നാമമെന്ന് ഗൂഗിള് പ്രഖ്യാപിച്ചുകഴിഞ്ഞു. മധുരപലഹാരങ്ങളുടെ പേര് ഒപ്പം ചേര്ക്കുന്ന രീതി അവസാനിപ്പിച്ചാണ് എത്രാമത്തെ പതിപ്പാണ് എന്ന് കൃത്യമായി മനസിലാവും വിധം പുതിയ പേരിടല് രീതി ആന്ഡ്രോയിഡ് സ്വീകരിച്ചത്. ഒപ്പം പുതിയ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്.

നിലവില് ബീറ്റാ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ആന്ഡ്രോയിഡ് 10 അധികം വൈകാതെ സ്മാര്ട്ഫോണുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുന്ന സ്മാര്ട്ഫോണുകള് ഇവയാണ്.

ഗൂഗിള് പിക്സല് ഫോണുകള്: സ്വാഭാവികമായും ഏറ്റവും പുതിയ ആന്ഡ്രോയിഡ് അപ്ഡേറ്റ് ആദ്യമെത്തുക ഗൂഗിള് പിക്സല് ഫോണുകളിലാണ്.

ഗൂഗിള് പിക്സല് 3, പിക്സല് 3 എക്സ്എല്, പിക്സല് 2, പിക്സല് 2 എക്സ്എല്, പിക്സല്, പിക്സല് എക്സ്എല് ഫോണുകളിലും പുതിയതായി പുറത്തിറക്കിയ പിക്സല് 3എ , പിക്സല് 3എ എക്സ്എല് ഫോണുകളിലും ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കും.

ഓക്ടോബറില് പുറത്തിറങ്ങാനിരിക്കുന്ന ഗൂഗിള് പിക്സല് 4 സ്മാര്ട്ഫോണ് ആന്ഡ്രോയിഡ് 10 ഓഎസുമായാണ് പുറത്തിറങ്ങുക.

എച്ച്എംഡി ഗ്ലോബല്; നോക്കിയയുടെ എല്ലാ ആന്ഡ്രോയിഡ് വണ് സ്മാര്ട്ഫോണുകളിലും ആന്ഡ്രോയിഡ് 10 ഓഎസ് ലഭിക്കും.

നോക്കിയ 9 പ്യൂവര് വ്യൂ, നോക്കിയ 8.1, നോക്കിയ 7.1 ഫോണുകളിലാവും ഏറ്റവും ആദ്യം ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുക. ഈ വര്ഷം അവസാനത്തോടെയാവും അപ്ഡേറ്റ് ലഭിക്കുക.

ഇതിന് ശേഷം നോക്കിയ 7 പ്ലസ്, നോക്കിയ 6.1 പ്ലസ്, നോക്കിയ 6 എന്നീ ഫോണുകളില് ആന്ഡ്രോയിഡ് 10 ലഭിക്കും.

2020 ആദ്യം രണ്ട് ഘട്ടങ്ങളിലായാണ് അപ്ഡേറ്റുകള് നല്കുക. ഇതില് ആദ്യ ഘട്ടത്തില് നോക്കിയ 4.2, നോക്കിയ 3.2, നോക്കിയ 3.1, നോക്കിയ 2.2 എന്നീ ഫോണുകളില് പുതിയ ഓഎസ് അപ്ഡേറ്റ് ലഭിക്കും.

രണ്ടാം ഘട്ടത്തില് നോക്കിയ 8 സിറോക്കോ, നോക്കിയ 5.1 പ്ലസ്, നോക്കിയ പ്ലസ് എന്നീഫോണുകളിലും ലഭിക്കും.

2020 സാമ്പത്തിക വര്ഷം രണ്ടാം പാദത്തില് നോക്കിയ 5.1 നോക്കിയ 3.1, നോക്കിയ 2.1, നോക്കിയ 1 ഫോണുകളിലും പുതിയ അപ്ഡേറ്റ് ലഭിക്കും.

വണ്പ്ലസ് ഫോണുകള്: വണ്പ്ലസ് 7 പ്രോ, വണ് പ്ലസ് 6ടി, വണ്പ്ലസ് 7, വണ്പ്ലസ് 6 എന്നീ ഫോണുകളില് ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കും. വണ്പ്ലസ് പുറത്തിറക്കാനിരിക്കുന്ന വണ്പ്ലസ് 7ടി പരമ്പര സ്മാര്ട്ഫോണിലും ആന്ഡ്രോയിഡ് 10 ഓഎസ് ആയിരിക്കും.

അസൂസ് സെന്ഫോണ് 5 സെഡ് സ്മാര്ട്ഫോണില് ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കും. ഈ ഫോണില് നിലവില് ബീറ്റാ പതിപ്പ് ലഭ്യമാണ്.

ഷാവോമി ഫോണുകള്: റെഡ്മി ഫോണുകള് ഉള്പ്പടെയുള്ള ഷാവോമി ഫോണുകളില് എംഐയുഐ ഔദ്യോഗികമായി പുറത്തിറക്കിയതിന് ശേഷമേ ആന്ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കൂ. സാധാരണ വളരെ വൈകിയാണ് ഏറ്റവും പുതിയ ആന്ഡ്രോയിഡ് പതിപ്പുകള് ഷാവോമി ഫോണുകളില് എത്താറ്. എന്നാല് ഷാവോമിയുടെ ആന്ഡ്രോയിഡ് വണ് ഫോണ് ആയ എംഐ എ3 യില് താമസിയാതെ പുതിയ ആന്ഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കും.

എംഐ 9, എംഐ മിക്സ് 3 5ജി എന്നീ ഫോണുകളില് ആന്ഡ്രോയിഡ് 10 ബീറ്റാ പതിപ്പ് ലഭ്യമാണ്. ഈ ഫോണുകളിലും പുതിയ ഓഎസ് എത്തുമെങ്കിലും ഇവ ഇന്ത്യന് വിപണിയിലെത്തിയിട്ടില്ല.

വിവോ : വിവോ എക്സ്27, വിവോ നെക്സ് എസ്, വിവോ നെക്സ് എ എന്നീ ഫോണുകളില് ആന്ഡ്രോയിഡ് 10 ബീറ്റാ പതിപ്പ് ലഭ്യമാണ്. പക്ഷെ ഈ ഫോണുകള് ഇന്ത്യയില് ലഭ്യമല്ല.

വാവേ മേറ്റ് 20 പ്രോ സ്മാര്ട്&ഫോണില് ആന്ഡ്രോയിഡ് പത്താം പതിപ്പിന്റെ ബീറ്റാ പരീക്ഷണം നടക്കുന്നുണ്ട്. ഈ ഫോണില് ആന്ഡ്രോയിഡ് ലഭിക്കും.എന്നാല് അമേരിക്കന് സര്ക്കാരില് നിന്നും വാണിജ്യ വിലക്ക് നേരിടുന്ന വാവേയും ആന്ഡ്രോയിഡും തമ്മില് തുടര്ന്നുള്ള സഹകരണം എങ്ങനെ ആവുമെന്ന് പറയാന് കഴിയില്ല.

ഓപ്പോ റെനോ, റിയല്മി 3 പ്രോ, എല്ജി ജി8 സോണി എക്സ്പീരിയ എക്സ് സെഡ് 3, ടെക്നോ സ്പാര്ക്ക് 3 പ്രോ എന്നീ ഫോണുകളില് ആന്ഡ്രോയിഡ് പത്താം പതിപ്പിന്റെ ബീറ്റാ പരീക്ഷണം നടക്കുന്നുണ്ട്. ഈ ഫോണുകളിലും ആന്ഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കും.

സാംസങിന്റെ എസ് 10, നോട്ട് 10 പരമ്പര ഫോണുകളിലും എസ് 9, നോട്ട് 9 ഫോണുകളിലും ആന്ഡ്രോയിഡ് അപ്ഡേറ്റ് ലഭിച്ചേക്കും.

പുതിയ ആന്ഡ്രോയിഡ് പതിപ്പ് ഗൂഗിള് പുറത്തിറക്കിയാലും. ആന്ഡ്രോയിഡ് ഫോണ് നിര്മാതാക്കള് ഓഎസ് പരീക്ഷിക്കുന്നത് തുടരാറുണ്ട്. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് പല ഫോണുകളിലും പുതിയ ആന്ഡ്രോയിഡ് ഓഎസ് ലഭിക്കുക.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ