TECHNOLOGY

കൂടുതൽ സവിശേഷതകളുമായി ആൻഡ്രോയ്​ഡ് 12; എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ വർഷം അവസാനം ലഭ്യമാകും

Newage News

03 Mar 2021

ധുരപലഹാരങ്ങളുടെ രുചിയുമായി ഒമ്പതു തവണ കൊതിപ്പിച്ച ആൻഡ്രോയ്​ഡ് പത്താം തവണയാണ് ഇരട്ട അക്കത്തിലൊതുങ്ങി ആൻഡ്രോയിഡ് 10 ആയത്. 11നും 2008 സെപ്റ്റംബറിൽ വന്ന ആദ്യ പതിപ്പിനും (1.0) പേരുണ്ടായിരുന്നില്ല. മൂന്നാമതു പതിപ്പായ 1.5നാണ് കപ്കേക്ക് എന്ന പേരിട്ടത്. 9.0 പതിപ്പ് പൈ എന്ന വിളിയിലൊതുങ്ങി. ഇപ്പോഴിതാ മറ്റൊരു സെപ്റ്റംബറിൽ മിഴിതുറക്കാൻ ആൻഡ്രോയ്​ഡ് 12 ഗൂഗിളിന്‍റെ പണിപ്പുരയിൽ ഒരുങ്ങുകയാണ്. ആപ് വികസിപ്പിക്കുന്നവർക്കുള്ള ആദ്യ ഡെവലപ്പർ പ്രിവ്യൂ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയത്. മടക്കാവുന്ന ഫോണുകൾക്കും സ്മാർട്ട് ടി.വികൾക്കും അനുയോജ്യമായ സവിശേഷതകൾ പ്രതീക്ഷിക്കാം. ചോർത്തലുകളിൽനിന്നും ഒളിഞ്ഞുനോട്ടങ്ങളിൽനിന്നും കൂടുതൽ സുരക്ഷയും വാഗ്​ദാനം ചെയ്യുന്നു. മികവുറ്റ സ്ക്രീൻ ഓട്ടോ റൊട്ടേഷൻ, വൺ ഹാൻഡഡ് മോഡ്, നീക്കി വിടാവുന്ന സ്ക്രീൻ ഷോട്ടുകൾ എന്നിവയും കൊണ്ടുവരുന്നു. പിക്സൽ 5 ഉപയോക്താക്കൾക്ക് കാമറയുടെ പഞ്ച് ഹോൾ കറുത്ത ബാറിന് പിന്നിൽ ഒളിപ്പിക്കാൻ കഴിയും. കാമറ ഉണ്ടെന്നേ തോന്നില്ല. ഇപ്പോൾ കാമറയുടെ ഭാഗം ഒഴിവാക്കുന്ന സ്​റ്റാറ്റസ് ബാർ ഈ ബാറിലും കാണാനാകും. സെറ്റിങ്സ് പാനൽ പരിഷ്കരിച്ച് ചെറിയ ​െസർച് ബാർ ഉൾപ്പെടുത്തി. ക്വിക് സെറ്റിങ്സിൽ കാണുന്ന മീഡിയ പ്ലെയർ ഇഷ്​ടാനുസാരം ക്രമീകരിക്കാം. ​േനാട്ടിഫിക്കേഷനിൽ നന്നായി അമർത്തി സെറ്റിങ്സിലെത്തി യൂട്യൂബ് ഓണാക്കാനും ഓഫാക്കാനും കഴിയും. ബാക്ഗ്രൗണ്ടിലുള്ള ആപ്പുകൾ മുന്നിൽ സേവനങ്ങൾ തുടരുന്നത് തടയാൻ സംവിധാനമുണ്ട്. സിസ്​റ്റം പ്രോസസിങ്ങും പ്രവർത്തനവും ആൻഡ്രോയ്​ഡ് 12ൽ വേഗത്തിലാകും. ഗൂഗ്​ൾ പിക്‌സല്‍ 3,  പിക്‌സല്‍ 3 എക്സ്.എൽ, പിക്‌സല്‍ 3 എ, പിക്‌സല്‍ 3 എ.എക്സ്.എൽ, പിക്‌സല്‍ 4, പിക്‌സല്‍ 4 എക്സ്.എൽ, പിക്സൽ 4 എ, പിക്സൽ 4 എ 5ജി, പിക്‌സല്‍ 5 എന്നീ ഫോണുകളിലാണ് ഈ പ്രിവ്യൂ പ്രവർത്തിക്കുക. അന്തിമ പതിപ്പിൽ ഉറപ്പായ സാങ്കേതിക സവിശേഷതകൾ നോക്കാം. 

വൈഫൈ പങ്കിടാൻ എന്തെളുപ്പം: സ്​റ്റോക്ക് ആൻഡ്രോയ്​ഡ് 11 ഒ.എസിൽ വൈ ഫൈ കണക്​ഷൻ മറ്റൊരാളുമായി പങ്കിടാൻ ക്യൂ.ആർ കോഡ് സൃഷ്​ടിക്കണം. എന്നാൽ, 12ൽ സ്കാനിങ് ഒഴിവാക്കാനും ക്യു.ആർ കോഡിന് ചുവടെ കാണുന്ന 'നിയർ ബൈ' ബട്ടൺ അമർത്താനും കഴിയും. സ്​കാൻ ചെയ്യാൻ നിങ്ങളുടെ ഫോൺ കൈമാറാതെ തന്നെ ഒന്നിലധികം ആളുകളുമായി കണക്​ഷൻ വിവരങ്ങൾ പങ്കിടാൻ കഴിയും.  

സ്ക്രീൻ ഷോട്ട് മാർക്കപ്: നിലവിൽ ഗൂഗ്​ൾ പിക്സൽ ഫോണിൽ ഒരു സ്ക്രീൻഷോട്ട് എടുക്കുകയാണെങ്കിൽ അതിൽ എഡിറ്റ് ചെയ്യാൻ പെയിൻറ് ബ്രഷ് പോലുള്ള ടൂൾ വേണം. ആൻഡ്രോയ്​ഡ് 12ലെത്തിയാൽ വര മാത്രമല്ല, ഇതേ ടൂൾ ഉപയോഗിച്ച് നിങ്ങളുടെ സ്ക്രീൻഷോട്ടുകളിൽ എഴുത്ത്, ഇമോജി, സ്​റ്റിക്കറുകൾ എന്നിവ ചേർക്കാം.  

വാൾപേപ്പർ അടിസ്ഥാനമായ തീം സംവിധാനം: നേര​േത്ത ഈ സംവിധാനത്തെക്കുറിച്ച് അഭ്യൂഹം പരന്നിരുന്നു. വാൾപേപ്പർ അടിസ്ഥാനമായ തീം സംവിധാനം സിസ്​റ്റത്തിലെ ഓരോ ഘടകത്തിെൻറയും നിറം വാൾപേപ്പറിെൻറ പ്രധാന നിറം അനുസരിച്ച് മാറാൻ സഹായിക്കും.  എന്നാൽ, ഡെവലപ്പർ പ്രിവ്യൂ ഒന്നിലുള്ള ഈ സംവിധാനം അന്തിമ പതിപ്പിലുണ്ടാവുമോ എന്നതിൽ വ്യക്തതയില്ല.

എ.വി.​െഎ.എഫ്​ ഇമേജ് പിന്തുണ: മൊബൈലിൽ ചിത്രങ്ങളെല്ലാം ഇതുവരെ ജെ.പി.ഇ.ജി (JPEG) ഫോർമാറ്റിലാണ് കണ്ടിരുന്നത്.  നിലവാരം കുറയുന്ന തരത്തിൽ ചിത്രങ്ങൾ കംപ്രസ് ചെയ്യുന്ന ഫോർമാറ്റ് ആണിത്. ഫയൽ സൈസ് കൂട്ടാതെ ജെ.പി.ഇ.ജിയേക്കാൾ മെച്ചപ്പെട്ട നിലവാരം വാഗ്ദാനം ചെയ്യുന്ന ഇമേജ് ഫോർമാറ്റായ എ.വി.​െഎ.എഫിനെ ആൻഡ്രോയ്​ഡ് 12 പിന്തുണക്കുന്നു.   

മീഡിയ ട്രാൻസ്കോഡിങ് പിന്തുണ: എച്ച്​.ഇ.വി.സി (ഹൈ എഫിഷ്യൻസി വിഡിയോ കോഡിങ്) എന്ന വിഡിയോ കംപ്രഷൻ നിലവാരം ജനപ്രിയമാണെങ്കിലും എല്ലാ ആപ്ലിക്കേഷനുകളും പിന്തുണക്കുന്നില്ല. ആൻഡ്രോയ്​ഡ് 12ൽ ഈ കോഡെക് പ്രയോജനപ്പെടുത്താൻ ട്രാൻസ്‌കോഡിങ് ലെയർ (ഒരു ഫോർമാറ്റിൽനിന്ന് മറ്റൊരു ഫോർമാറ്റിലേക്ക് മാറ്റാൻ സഹായിക്കുന്ന ഘടകം) അവതരിപ്പിക്കാൻ ഗൂഗ്​ൾ ഒരുങ്ങുകയാണ്. എച്ച്​.ഇ.വി.സി ഫോർമാറ്റ് പിന്തുണക്കാത്ത ആപ്ലിക്കേഷനുകൾക്ക് ഈ നിലവാരം ഉപയോഗിക്കാൻ ഇതുവഴി അവസരമൊരുങ്ങും.  എച്ച്​.ഇ.വി.സി പിന്തുണക്കാത്ത വിഡിയോ കാപ്‌ചർ ആപ്ലിക്കേഷനുകൾക്ക് കൂടുതൽ ലഭ്യമായ എ.വി.സി ഫയൽ ഫോർമാറ്റിൽ ആ ഫയൽ ട്രാൻസ്‌കോഡ് ചെയ്യാനുള്ള സഹായം ആൻഡ്രോയ്​ഡ് 12ൽനിന്ന് തേടാം. ഉള്ളടക്കം ഉൾപ്പെടുത്തൽ കീബോർഡ്, ക്ലിപ്​ബോർഡ്, ഡ്രാഗ് എന്നിവയിലൂടെ ഉപയോക്താക്കൾക്ക് മീഡിയയിൽ കൂടുതൽ നിയന്ത്രണം നൽകും. ഈ  ഉറവിടങ്ങളിൽനിന്ന് മീഡിയ ഉൾപ്പെടുത്താനും നീക്കാനും ഉപയോക്താക്കളെ പുതിയ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻറർഫേസ് അനുവദിക്കും. ഫയലുകൾ‌ അല്ലെങ്കിൽ‌ ടെക്​സ്​റ്റ്​ മറ്റുള്ളവർക്കോ ആപ്ലിക്കേഷനുകൾക്കോ വേഗത്തിൽ കൈമാറാം. 

നവീകരിച്ച നോട്ടിഫിക്കേഷൻ: കാണാനഴക്, ഉപയോഗക്ഷമത, പ്രവർത്തനം എന്നിവ ​െമച്ചപ്പെടുത്താൻ ആൻഡ്രോയ്​ഡ് 12െൻറ നോട്ടിഫിക്കേഷൻ സംവിധാനം നവീകരിച്ചു. ആപ് ഡ്രോയറിനെയും ആപ് പരിവർത്തനങ്ങളെയും  അനിമേഷനുകളെയും പുതുക്കി. ഇടത്തട്ടിലുള്ള ബ്രോഡ്​കാസ്​റ്റ്​ റിസീവറുകൾ അല്ലെങ്കിൽ സേവനങ്ങൾ ഒഴിവാക്കാൻ ​െഡവലപ്പർമാരെ പ്രേരിപ്പിക്കുന്നതുവഴി നോട്ടിഫിക്കേഷനിൽനിന്ന് വഴിമാറിപ്പോകുന്നത് തടയുന്നു. നോട്ടിഫിക്കേഷനിൽ തൊട്ടാലുടൻ ആപ്പിലേക്ക് എത്തും. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ