TECHNOLOGY

ആന്‍ഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പ് എത്തി; 13 ബ്രാന്റുകളില്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കാന്‍ അവസരം

09 May 2019

ന്യൂഏജ് ന്യൂസ്, ഒടുവില് ആന്ഡ്രോയിഡിന്റെ പത്താം പതിപ്പായ ആൻഡ്രോയിഡ് ക്യൂ വിന്റെ ബീറ്റാ പതിപ്പ് എത്തി. ചൊവ്വാഴ്ച നടന്ന ഗൂഗിള് ഐ/ഒ കോണ്ഫറന്സിലാണ് ആന്ഡ്രോയിഡ് 9.0 പൈ പതിപ്പിന് ശേഷമുള്ള ആന്ഡ്രോയിഡ് 10.0 ക്യൂവിന്റെ ബീറ്റാ പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്ഡ്രോയിഡ് ക്യൂവിന്റെ പൂര്ണരൂപം ഈ വര്ഷം ഒക്ടോബറിലോ നവംബറിലോ എത്തും. പുതിയ പിക്സല് ഫോണിനൊപ്പമാണ് ഇതുണ്ടാവുക.

തിരഞ്ഞെടുത്ത ഫോണുകളില് മാത്രമേ ആന്ഡ്രോയിഡ് ക്യു ബീറ്റാ പതിപ്പ് പരീക്ഷിക്കാന് സാധിക്കൂ. എന്നാല് മുന്വര്ഷത്തേതിനേക്കാള് കൂടുതല് ഫോണുകളില് ഇത്തവണ ബീറ്റാ പതിപ്പ് ഉപയോഗിക്കാന് സാധിക്കും. 13 ബ്രാന്റുകളില് നിന്നുള്ള 21 ഫോണുകളാണ് ഇക്കൂട്ടത്തിലുള്ളത്.


  • ASUS ZenFone 5Z
  • Essential Phone
  • Huawei Mate 20 Pro
  • LG G8
  • Nokia 8.1
  • OnePlus 6T
  • OPPO Reno
  • Realme 3 Pro
  • Sony Xperia XZ3
  • TECNO SPARK 3 Pro
  • Vivo X27
  • Vivo NEX S
  • Vivo NEX A
  • Xiaomi Mi 9
  • Xiaomi Mi MIX 3 5G
  • Google Pixel 3
  • Google Pixel 3 XL
  • Google Pixel 2
  • Google Pixel 2 XL
  • Google Pixel
  • Google Pixel XL

ഇക്കൂട്ടത്തില് നിങ്ങളുടെ ഫോണ് ഉണ്ടെങ്കില് തീര്ച്ചയായും നിങ്ങള്ക്ക് ആന്ഡ്രോയിഡ് ക്യൂ ബീറ്റാ ഉപയോഗിക്കാവുന്നതാണ്. അപ്പോള്, എങ്ങനെ ആന്ഡ്രോയിഡ് ക്യു ബീറ്റാ ഫോണില് ലഭിക്കും? അതിന് ചെയ്യേണ്ടത് ഈ കാര്യങ്ങളാണ് -

                                                                                                                                                                                                     

പിക്സല് ഫോണ് ആണെങ്കില്

https://www.google.com/android/beta എന്ന ലിങ്കില് നിങ്ങളുടെ ഫോണ് രജിസ്റ്റര് ചെയ്യുക

നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്​വെയര് അപ്ഡേറ്റ് സെറ്റിങ്സ് കാണിക്കുന്നത് വരെ കാത്തുനില്ക്കു. ഓവര് ദി എയര് അപ്ഡേറ്റ് ആയി ആന്ഡ്രോയിഡ് ക്യു അപ്ഡേറ്റ് നിങ്ങളുടെ ഫോണിലെത്തും. അത് സാധാരണ ആന്ഡ്രോയിഡ് അപ്ഡേറ്റ് ഇന്സ്റ്റാള് ചെയ്യുന്നപോലെ ഫോണില് ഇന്സ്റ്റാള് ചെയ്യുക.

ഇനി നിങ്ങളുടെ ഫോണ് മറ്റ് കമ്പനികളുടേതാണെങ്കില് വേറെ രീതിയിലാണ്ക്യു അപ്ഡേറ്റ് ചെയ്യേണ്ടത്-

അതിന് https://developer.android.com/preview/devices/index.html എന്ന ലിങ്കില് പോവുക

കാണുന്ന പട്ടികയില് നിങ്ങളുടെ ഫോണ് കണ്ടെത്തുക. ശേഷം get the beta എന്ന ലിങ്ക് തിരഞ്ഞെടുക്കുക.

അപ്പോള് നിങ്ങള് നേരെ ചെല്ലുക നിങ്ങളുടെ ഫോണ് ബ്രാന്റിന്റെ വെബ്സൈറ്റിലേക്കാവും. അവിടെ നിന്നും നിങ്ങള്ക്ക് ബീറ്റാ പതിപ്പ് ഡൗണ്ലോഡ് ചെയ്യാം.



Related News


Special Story