CORPORATE

അനില്‍ അംബാനി കടം തീര്‍ക്കുന്നതിനായി സ്വത്തുക്കള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്; കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ വിറ്റഴിക്കുന്നത് 21,700 കോടി രൂപയുടെ സ്വത്തുക്കള്‍

12 Jul 2019

ന്യൂഏജ് ന്യൂസ്, മുംബൈ: ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി കടം തീര്‍ക്കുന്നതിനായി 21,700 കോടി രൂപയുടെ സ്വത്തുക്കള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് 9000 കോടി രൂപ റോഡ് പ്രൊജക്ട് വില്‍പനയിലൂടെയും 1200 കോടി രൂപ റേഡിയോ യൂണിറ്റ് വില്‍പനയിലൂടെ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡും സമാഹരിക്കും. ആസ്തി വില്‍പനയിലൂടെ 11,500 കോടി രൂപയും സമാഹരിക്കാനാണ് നീക്കം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അനില്‍ അംബാനിയുടെ കമ്പനി കടന്നു പോകുന്നത്.

കഴിഞ്ഞ 14 മാസത്തിനിടയില്‍ 35,000 കോടി രൂപയുടെ കടം തീര്‍ത്തുവെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 93,900 കോടി രൂപയുടെ ബാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ക്യാപിറ്റലിന് 38900 കോടിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 17800 കോടിയുമാണ് ബാധ്യത. നേരത്തെ മുംബൈയിലുള്ള ആസ്ഥാനം വില്‍ക്കാനും അനില്‍ അംബാനി തീരുമാനിച്ചിരുന്നു. 



Related News


Special Story