CORPORATE

കടംകുമിഞ്ഞുകൂടുന്നു: അനില്‍ അംബാനി കടുത്ത പ്രതിസന്ധിയിലേക്ക്, കമ്പനികള്‍ വില്‍ക്കാന്‍ നീക്കം ശക്തമാക്കി

Newage News

26 May 2020

മുംബൈ: ഡല്ഹിയിലെ വൈദ്യുത വിതരണ കമ്പനികളിലുള്ള ഓഹരികള് പൂര്ണമായി വില്ക്കാന് അനില് അംബാനിയുടെ റിലയന്സ് ഇന്ഫ്രാസ്ട്രക്ചര് നടപടികള് തുടങ്ങി.

ബി.എസ്..എസ്. രാജധാനി പവര് (ബി.ആര്.പി.എല്), ബി.എസ്..എസ്. യമുന പവര് (ബി.വൈ.പി.എല്.) എന്നിവയിലുള്ള 51 ശതമാനം വീതം ഓഹരികളാണ് വില്ക്കുന്നത്. കന്പനികളില് ബാക്കിയുള്ള 49 ശതമാനം വീതം ഓഹരികള് ഡല്ഹി സര്ക്കാരിന്റെ കൈവശമാണുള്ളത്. വില്പ്പന നടപടികള്ക്കായി കെ.പി.എം.ജി.യെ ആണ് റിലയന്സ് ഇന്ഫ്രാസ്ട്രക്ചര് ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിലവില് മൂന്നു കമ്പനികള് ഓഹരികള് വാങ്ങുന്നതിനായി ബിഡ് നല്കിയിട്ടുണ്ട്. ഇറ്റാലിയന് കമ്പനിയായ ഈനെല് ഗ്രൂപ്പ്, ഇന്ത്യയിലെ പുനരുത്പാദന ഊര്ജ മേഖലയില് പ്രവര്ത്തിക്കുന്ന ഗ്രീന്കോ, അഹമ്മദാബാദ്, ആഗ്ര ഉള്പ്പെടെ നഗരങ്ങളില് വൈദ്യുതി വിതരണം നിര്വഹിക്കുന്ന ടൊറന്റ് പവര് എന്നിവയാണ് ബിഡ് നല്കിയിട്ടുള്ളത്.

ആകെ 44 ലക്ഷം ഉപഭോക്താക്കളാണ് ഇരു കമ്പനികള്ക്കുമായുള്ളത്. 2020 സാന്പത്തികവര്ഷം 15,250 കോടി രൂപയായിരുന്നു വിറ്റുവരവ്.

ഓഹരി വില്പ്പനയിലൂടെ ലഭിക്കുന്ന പണം കടംവീട്ടാനുപയോഗിക്കാനാണ് അനില് അംബാനിയുടെ നീക്കം. ബ്രൂക്ക്ഫീല്ഡ് ഉള്പ്പെടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളെ കന്പനി സമീപിച്ചിരുന്നെങ്കിലും ഇവര് ഇതുവരെ ബിഡ് നല്കിയിട്ടില്ല.

2018 -ല് മുംബൈയിലെ വൈദ്യുതി വിതരണ കമ്പനി അനില് അംബാനി 18,800 കോടി രൂപയ്ക്ക് അദാനി ട്രാന്സ്മിഷന് കൈമാറിയിരുന്നു. ഡല്ഹിയിലെ കമ്പനികള്ക്കായി ഇതുവരെ അദാനി രംഗത്തെത്തിയിട്ടില്ലെന്നാണ് വിവരം.

അനില് അംബാനി ഗ്രൂപ്പ് 21 ദിവസത്തിനകം 71.7 കോടി ഡോളര് (ഏകദേശം 5430 കോടി രൂപ) ചൈനയിലെ ബാങ്കുകള്ക്ക് കൈമാറണമെന്ന് വെള്ളിയാഴ്ച ലണ്ടന് കോടതി വിധിച്ചിരുന്നു.

പണം ലഭിക്കുന്നതിനായി കമ്പനികള് ഇന്ത്യയിലെ കോടതികളെ സമീപിക്കാന് തയ്യാറെടുക്കുന്നതിനിടെയാണ് ഡല്ഹിയിലെ വൈദ്യുതി വിതരണ കമ്പനികളിലെ ഓഹരികളൊഴിവാക്കാന് അനില് അംബാനി ശ്രമിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story