TECHNOLOGY

ഗാര്‍ഡിയന്‍സിന്റെ ആഗോള ലോഞ്ച് അവതരിപ്പിക്കുന്നു: ട്രൂകോളര്‍ നിര്‍മ്മിച്ച പുതിയ പേഴ്സണല്‍ സേഫ്റ്റി ആപ്പ്

Newage News

05 Mar 2021

ലോകത്തിലെ ഏറ്റവും വിശ്വാസ്യതയയുള്ളതും കൃത്യതയുള്ളതുമായ കോളര്‍ ഐഡി, ടെലിഫോണ്‍ സെര്‍ച്ച് എഞ്ചിനായ ട്രൂകോളര്‍ പേഴ്സണല്‍ സേഫ്റ്റിക്കായി ഗാര്‍ഡിയന്‍സ് എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചു. സ്റ്റോക്ക്‌ഹോം, ഇന്ത്യ എന്നിവിടങ്ങളിലുള്ള ടീമുകള്‍ കഴിഞ്ഞ 15 മാസം കൊണ്ടാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഡിജിറ്റല്‍ ജീവിതത്തില്‍ ആളുകളെ സംരക്ഷിക്കുന്നൊരു ആപ്പ് നിര്‍മ്മിച്ചതിന് ശേഷം, സ്വീഡിഷ് കമ്പനി ഇപ്പോള്‍ യഥാര്‍ത്ഥ ലോകത്തിലെ സുരക്ഷയ്ക്കുള്ള പ്രതിബദ്ധതയാണ് മുന്നോട്ടു വയ്ക്കുന്നത്. ഗാര്‍ഡിയന്‍സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ ഫീച്ചറുകളും സൗജന്യമാണ് - പരസ്യങ്ങളോ പ്രീമിയം തലങ്ങളോ ഇല്ല.                                             

'പേഴ്സണല്‍ സേഫ്റ്റിക്കും ലൊക്കേഷന്‍ പങ്കിടലിനും ആപ്പ് സ്റ്റോറുകളില്‍ നൂറു കണക്കിന് ആപ്പുകളുണ്ടാകും. പക്ഷെ അവയൊന്നും നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും അധികതരെയും ഒപ്പം ചേര്‍ക്കാന്‍ പാകത്തിനുള്ളതല്ല' - ട്രൂസോഫ്റ്റ്വെയര്‍ സ്‌കാന്‍ഡിനേവിയ എബി സിഇഒയും സഹ-സ്ഥാപകനുമായ അലന്‍ മമേദി പറഞ്ഞു. ഗാര്‍ഡിയന്‍സിന്റെ ഉദയം ലളിതമായൊരു ചോദ്യത്തില്‍ നിന്നാണ് - സ്പാം, സ്‌കാമുകള്‍, ഫ്രോഡുകള്‍ പോലുള്ളവയ്ക്ക് എതിരെ ട്രൂകോളറിലൂടെ ക്രൌഡ് സോഴ്സ് ഉപയോഗിച്ച് പരിരക്ഷയൊരുക്കിയത് പോലെ പേഴ്സണല്‍ സേഫ്റ്റി എങ്ങനെ ക്രൌഡ് സോഴ്സ് ചെയ്യാം? ഗാര്‍ഡിയന്‍സ് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട ശരിയായ ടൂളുകളും ദൃഢവിശ്വാസവും ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമിന് മികച്ച ഉപയോക്തൃ അനുഭവം സൃഷ്ടിക്കുന്നതില്‍ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ് ഉള്ളതാണ്. 270 ദശലക്ഷം സജീവ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ലും ഞങ്ങള്‍ പിന്നിട്ടിരുന്നു (200 ദശലക്ഷം ഇന്ത്യയില്‍ മാത്രം). ഈ തരത്തിലുള്ള റീച്ചിലൂടെയും കഴിഞ്ഞ നാല് വര്‍ഷമായുള്ള സ്ത്രീ സുരക്ഷാ ഗവേഷണങ്ങളും #ItsNotOk പോലുള്ള ക്യാമ്പെയ്നിലൂടെയും ഞങ്ങള്‍ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇനി നമ്മുടെ നഗരങ്ങള്‍ എല്ലാവര്‍ക്കുമായി സുരക്ഷിതമാക്കേണ്ടതിന് എന്തെങ്കിലും ചെയ്യേണ്ട സമയമായി'.

ഗാര്‍ഡിയന്‍സിന്റെ പ്രവര്‍ത്തനരീതി:

ഗാര്‍ഡിയന്‍സിന്റെ ഓണ്‍ബോര്‍ഡിംഗ് പ്രോസസ് വളരെ ലളിതമാണ്. നിങ്ങള്‍ മുമ്പേ തന്നെ ട്രൂകോളര്‍ ഉപയോക്താവാണെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റ ടാപ്പിലൂടെ സൈന്‍ ഇന്‍ ചെയ്യാം. നിങ്ങളൊരു ട്രൂകോളര്‍ ഉപയോക്താവ് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മിസ്ഡ് കോളിലൂടെയോ ഒടിപിയിലൂടെയോ പരിശോധിച്ചുറപ്പിക്കും. ഈ ആപ്പിന് മൂന്ന് അനുമതികളേ ആവശ്യമുള്ളു: നിങ്ങളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റുകള്‍, (പേഴ്‌സണല്‍ ഗാര്‍ഡിയന്‍സിനെ തിരഞ്ഞെടുക്കാനും ക്ഷണിക്കാനും) ഫോണ്‍ പെര്‍മിഷന്‍ (നിങ്ങളുടെ ഗാര്‍ഡിയന്‍സിന് ഫോണ്‍ സ്റ്റാറ്റസ് കാണിക്കാന്‍). ഗാര്‍ഡിയന്‍സ് ഉപയോക്താവ് എന്ന നിലയില്‍ നിയന്ത്രണം എപ്പോഴും നിങ്ങളുടെ കൈയില്‍ തന്നെ ആയിരിക്കും. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ തന്നെ പേഴ്‌സണല്‍ ഗാര്‍ഡിയന്‍സിനെ തിരഞ്ഞെടുക്കാം. ലൊക്കേഷന്‍ പങ്കിടല്‍ എപ്പോള്‍ തുടങ്ങണമെന്നും അവസാനിക്കണമെന്നും തിരഞ്ഞെടുക്കാം, തിരഞ്ഞെടുത്ത ഗാര്‍ഡിയന്‍സിനൊപ്പം പെര്‍മനന്റ് പങ്കിടല്‍ സജ്ജീകരിക്കാം. നിങ്ങളൊരു നിശ്ചിത ട്രിപ്പിനായാണ് ലൊക്കേഷന്‍ പങ്കിടുന്നത് എങ്കില്‍ ഗാര്‍ഡിയന്‍സ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കും. എമര്‍ജന്‍സി മോഡില്‍ നിങ്ങളുടെ ഗാര്‍ഡിയന്‍സിന് അറിയിപ്പ് നല്‍കുകയും അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി ഫോളോ ചെയ്ത് അവിടെ എത്തിച്ചേരാനോ നിങ്ങളെ സഹായിക്കാനോ സാധിക്കും. നോര്‍മ്മല്‍ മോഡില്‍, ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കാനും ബാറ്ററി ലൈഫ് നഷ്ടപ്പെടുത്താതെ ലൊക്കേഷന്‍ പങ്കിടാനുമാണ്. എമര്‍ജന്‍സി മോഡില്‍ നിങ്ങളുടെ ലൊക്കേഷന്‍ കമ്മ്യൂണിറ്റി ഗാര്‍ഡിയന്‍സിനും പങ്കിടും. കമ്മ്യൂണിറ്റിയില്‍ നിന്ന് സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഉടന്‍ തന്നെ ആപ്പിലൂടെ നിങ്ങള്‍ക്ക് പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെടാനാകും - ഇതിലൂടെ ഏറ്റവും വേഗത്തില്‍ സഹായം ലഭിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാനാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ