Newage News
04 Dec 2020
മുംബൈ: ഇന്ത്യയും ചൈനയിലും തമ്മിലുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പേടിഎമ്മിലെ തങ്ങളുടെ ഓഹരിപങ്കാളിത്തം വിറ്റൊഴിയാനൊരുങ്ങി ചൈനീസ് കന്പനിയായ ആന്റ് ഗ്രൂപ്പ്.
ജാക് മാ സാരഥ്യം വഹിക്കുന്ന ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന് പേടിഎമ്മിൽ 30 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. കഴിഞ്ഞ വർഷം നടന്ന മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ 480 കോടി ഡോളറാണ് ആന്റ് ഗ്രൂപ്പിലെ പേടിഎമ്മിന്റെ ഓഹരികളുടെ മൊത്തവില.
ഇന്ത്യക്കു പുറമേ മറ്റു വിദേശ രാജ്യങ്ങളിലെ പേമെന്റ് കന്പനികളിലുള്ള ഓഹരിപങ്കാളിത്തവും ആന്റ് ഗ്രൂപ്പ് വിറ്റൊഴിയാൻ ശ്രമിക്കുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വില്പന സംബന്ധിച്ച് പേടിഎമ്മോ ആന്റ് ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.