TECHNOLOGY

സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ട് അപ്പായ 'വോഗോ' കേരളത്തിലേക്ക്; ഇനി നിങ്ങൾക്ക് ആപ്പിലൂടെ സ്‌കൂട്ടര്‍ സവാരിയും ബുക്ക് ചെയ്യാം

01 Jul 2019

ന്യൂഏജ് ന്യൂസ്, സ്കൂട്ടര് ഷെയറിങ് സ്റ്റാര്ട്ട് അപ്പായ വോഗോ കൊച്ചി ഉള്പ്പെടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ബെംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു നഗരങ്ങളില് സ്കൂട്ടര് ഷെയറിങ് സേവനമെത്തിക്കുന്ന കമ്പനി ഈ വര്ഷം തന്നെ കൊച്ചിയില് പ്രവര്ത്തനം തുടങ്ങാനാണ് നീക്കം. 

നിലവില് 10,000 സ്കൂട്ടറുകളാണ് വോഗോ ശൃംഖലയിലുള്ളത്. 2025-ഓടെ ഇത് 10 ലക്ഷമായി ഉയര്ത്തുകയാണ് ലക്ഷ്യമെന്ന് വോഗോയുടെ കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ, മലയാളിയായ പത്മനാഭന് ബാലകൃഷ്ണന് പറഞ്ഞു.                                                                                                     

മൊബൈല് ആപ്പ് ഉപയോഗിച്ചാണ് സ്കൂട്ടറുകള് സ്റ്റാര്ട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും. അതിനാല്, ആവശ്യക്കാരന് വാഹനം കൊണ്ടുചെന്നെത്തിക്കാന് ഡ്രൈവര്മാരുടെ ആവശ്യമില്ലെന്ന് പത്മനാഭന് വ്യക്തമാക്കി.

2016-ല് പ്രവര്ത്തനം തുടങ്ങിയ വോഗോ ഇതിനോടകം 30 ലക്ഷത്തോളം റൈഡുകള് ഒരുക്കിക്കഴിഞ്ഞു. കിലോമീറ്ററിന് അഞ്ചു രൂപയാണ് കമ്പനി ഈടാക്കുന്നത്. ആനന്ദ് അയ്യദുരൈ, സഞ്ചിത് മിത്തല് എന്നിവരാണ് വോഗോയുടെ മറ്റ് സഹ സ്ഥാപകര്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ