Newage News
01 Dec 2020
റോം: വിവിധ ഐഫോണ്‍ മോഡലുകളുടെ ജലപ്രതിരോധശേഷി സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിള്‍ കമ്പനിക്കെതിരേ ഇറ്റലിയില്‍ ഏകദേശം 88.5 കോടി രൂപ(10 ദശലക്ഷം യൂറോ) പിഴ ചുമത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഈ സവിശേഷതകള്‍ നിലനില്‍ക്കൂവെന്ന കാര്യം കമ്പനി വ്യക്തമാക്കുന്നില്ലെന്നും ഇത് തെറ്റായ കച്ചവടതന്ത്രമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ, ദ്രാവകങ്ങള്‍ വീണ് കേടുപാടുകള്‍ സംഭവിച്ചാല്‍ അത് കമ്പനിയുടെ വാറന്റിയുടെ പരിധിയില്‍ വരില്ലെന്നുമാത്രമല്ല, വെള്ളം വീണോ മറ്റോ കേടുപാടുകള്‍ സംഭവിച്ചാല്‍ മറ്റു സേവനങ്ങളൊന്നും നല്കുകയുമില്ല. ഇത് വാണിജ്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാട്ടിയാണ് നടപടി. ആപ്പിള്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ്ആര്‍, ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ മാക്സ് മോഡലുകളുടെ പ്രചാരണത്തിലെ അവകാശവാദങ്ങള്ക്കെതിരേയാണ് ആക്ഷേപം.