AUTO

പുതിയ അപ്രീലിയ ബൈക്കുകള്‍ വിപണിയിലേക്ക്

16 May 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യന്‍ വിപണിയിലെ 150 സിസി ശ്രേണിയിലേക്ക് പുതിയ അപ്രീലിയ ബൈക്കുകള്‍ എത്തുന്നു. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി 150 സിസി ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള അപ്രീലിയ സ്‌കൂട്ടറിന്റെ നിര്‍മ്മാണത്തിലാണ് കമ്പനിയെന്നും, ഇത് 150-200 സിസിയ്ക്കുള്ളില്‍ വരുന്നതാണെന്നും വാഹനങ്ങളുടെ വില, പ്രകടക്ഷമത, ഫീച്ചറുകള്‍ എന്നിവ മുഖ്യമാണെന്നും പിയാജിയോ വെഹിക്കിള്‍സ് സിഇഒ ഡിയഗോ ഗ്രാഫി വ്യക്തമാക്കി.

അപ്രീലിയ RS 150, അപ്രീലിയ ടുവണോ എന്നിവയ്ക്ക് ചുറ്റും അലുമിനിയം പെരിമീറ്റര്‍ ഫ്രെയിമുണ്ട്. 150 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് നാല് വാല്‍വ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇവയുടെ ഹൃദയം. ഈ എഞ്ചിന്‍ 10,000 rpm -ല്‍ 18 bhp കരുത്തും 7,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.

ഇരു എഞ്ചിനികളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. RS 150 ഫുള്‍ ഫെയറിംഗ് രീതിയിലും ടുവണോ 150 സെമി ഫെയറിംഗ് രീതിയിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.



Related News


Special Story