TECHNOLOGY

സുപ്രധാന ഉപഗ്രഹ വിക്ഷേപണവുമായി ഐഎസ്ആർഓ; ഇന്ത്യയുടെ ജിസാറ്റ് 30 ജനുവരി 17ന് കുതിച്ചുയരുക ഫ്രഞ്ച് ഗയാനയിൽ നിന്ന്

Newage News

11 Jan 2020

ന്ത്യയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ അരിയൻസ്‌പെയ്‌സും 2020 ബഹിരാകാശ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കുന്നത് ജിസാറ്റ് 30 വിക്ഷേപണത്തോടെയാണ്. 3,357 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 30 ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമാണ്. അരിയാൻ 5 റോക്കറ്റ് ഉപയോഗിച്ച് ജനുവരി 17 നാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്.

ഇന്ത്യയ്ക്ക് സ്വന്തമായി, നാലു ടൺ ഭാരം വഹിക്കാൻ ശേഷിയുളള ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എംകെ മൂന്നാമൻ (ജിഎസ്എൽവി-എംകെ III) ഉണ്ടെങ്കിലും 3.3 ടൺ ഭാരമുള്ള ജിസാറ്റ് 30 ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യ അരിയൻസ്പേസ് റോക്കറ്റ് ഉപയോഗിക്കുന്നത് കൗതുകകരമാണ്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) നിർമിച്ച ജിസാറ്റ് 30 വിക്ഷേപിക്കുന്നതിലൂടെ ഉയർന്ന നിലവാരമുള്ള ടെലിവിഷൻ, ടെലികമ്മ്യൂണിക്കേഷൻ, പ്രക്ഷേപണ സേവനങ്ങൾ ലഭ്യമാകും. ഇൻസാറ്റ് 4 എ ഉപഗ്രഹ സേവനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതാണിത്.

ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ അരിയാൻ 5 റോക്കറ്റിന് മുകളിൽ ജിസാറ്റ് 30 ഉപഗ്രഹം ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയായതായി അരിയൻസ്‌പെയ്‌സ് അറിയിച്ചു. ജനുവരി 17 ന് അരിയാൻ 5 റോക്കറ്റ് ആദ്യം ജിസാറ്റ് 30 ഭ്രമണപഥത്തിൽ എത്തിക്കും. തുടർന്ന് 3,620 കിലോഗ്രാം ഭാരമുള്ള യൂട്ടെൽസാറ്റ് കൊണക്റ്റ് ഉപഗ്രഹവും ലക്ഷ്യത്തിലെത്തിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ