GREEN

ഷിപ്പിംഗ് മേഖലയും പരിസ്ഥിതി സൗഹൃദമാകുന്നു; ആയിരത്തോളം ഗ്രീൻ പ്രോജക്റ്റുകളുമായി ഏരീസ് മറൈൻ

Newage News

11 Sep 2020

രിസ്ഥിതി മലിനീകരണത്തിന്റെ  ദുരന്തഫലങ്ങളെക്കുറിച്ചുള്ള ബോധ്യം ആഗോളതലത്തിൽ ശക്തിപ്പെട്ടുവരുന്ന ഒരു കാലഘട്ടമാണിത്.  പരിസ്ഥിതി സൗഹൃദപരമായ പദ്ധതികൾ ആവിഷ്കരിക്കാതെ നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവ് വിവിധ മേഖലകളിലെ വിദഗ്ധർ തിരിച്ചറിയുന്നു.  ഈ പശ്ചാത്തലത്തിൽ  ഷിപ്പിംഗ് മേഖലയെ  കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ   ഭാഗമായി   ഏരീസ് മറൈൻ രൂപംനൽകിയ പ്രത്യേക വിഭാഗമായ "ഏരീസ് ഗ്രീൻ സൊല്യൂഷൻസ് ", ഇപ്പോൾ  ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.

ബാലസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റംസ്  (ബിഡബ്ല്യുടിഎസ്), എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സിസ്റ്റംസ്  (ഇജിസിഎസ്) എന്നിവയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്ന ആയിരം   'റിട്രോഫിറ്റ്  എഞ്ചിനീയറിംഗ് പ്രോജക്ടുകളാണ് '  സ്ഥാപനം ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം,   ഗ്രീസിലെ ഏഥൻസിൽ നടന്ന അന്താരാഷ്ട്ര ഗ്രീൻ ഷിപ്പിംഗ് ആൻഡ് ടെക്നോളജി (ജിഎസ്ടി ) ഉച്ചകോടിയിൽ “മികച്ച ഗ്രീൻ മാരിടൈം കൺസൾട്ടന്റിനുള്ള” അവാർഡ് നേടിയ സ്ഥാപനമാണ് 'ഏരീസ്  ഗ്രീൻ സൊല്യൂഷൻസ്.

ഇതോടെ, കപ്പലുകളിലെ BWTS, EGCS സിസ്റ്റങ്ങളുടെ റിട്രോഫിറ്റ്  സേവനങ്ങൾ നൽകുന്ന  ലോകത്തെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് സേവന ദാതാക്കളിൽ ഒന്നായി ഏരീസ് മറൈൻ മാറി.   ഒപ്പം,   എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് എന്നിവ  മുതൽ റിട്രോഫിറ്റിംഗ്, സൈറ്റുകളിലെ  കമ്മീഷനിംഗ് അസിസ്റ്റന്റ്സ്   മുതലായ സേവനങ്ങൾവരെ നൽകുന്ന ഗ്രീൻ റിട്രോഫിറ്റ് സൊല്യൂഷനുകൾക്കായുള്ള ' 'വൺ-സ്റ്റോപ്പ് ഷോപ്പ്  സർവീസ് പ്രോവൈഡർ '  എന്ന ഖ്യാതിയും  സ്ഥാപനം കരസ്ഥമാക്കി

കോവിഡ് -19 പാൻഡെമിക് മൂലം ലോകമെമ്പാടുമുള്ള അനിശ്ചിതത്വങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും,  ' ബിസിനസ് കണ്ടിന്യൂയിറ്റി പ്രൊസീജിയർ സംവിധാനങ്ങൾ ഏർപ്പെടുത്തുക വഴി സ്ഥാപനത്തിന് എല്ലാ ഉപഭോക്താക്കൾക്കും മുടക്കമില്ലാത്ത സേവനങ്ങൾ തുടർന്നു കൊണ്ടുപോകുവാൻ  സാധിച്ചിരുന്നു.

മിക്ക പ്രധാന കപ്പൽ ഉടമകളുമായും മാനേജർമാരുമായും ഒപ്പുവച്ച ഫ്രെയിം കരാറുകളും കപ്പൽ കരാറുകളും കോവിഡ്  കാലഘട്ടത്തിലും കർശനമായി  പാലിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള മിക്ക കപ്പലുകളും ചാർട്ടറുകളിൽ സഞ്ചരിക്കുന്നതിനാൽ, ത്രീ ഡി സ്കാനിംഗിനും പരിശോധനയ്ക്കുമായി കപ്പലുകളിൽ കയറുക എന്നതായിരുന്നു ജോലിയുടെ ഏറ്റവും നിർണായകമായ ഭാഗം.    പ്രമുഖ സിസ്റ്റം നിർമ്മാതാക്കൾ, കപ്പൽ ഉടമകൾ, മാനേജർമാർ, കപ്പൽശാലകൾ, ക്ലാസ്സിഫിക്കേഷൻ  സൊസൈറ്റികൾ തുടങ്ങിയവരെല്ലാമായി  നിരവധി വർഷത്തെ  പ്രവൃത്തി പരിചയം നേടിയെടുക്കുക വഴി,  ഭൂരിഭാഗം ഏരീസ് മറൈൻ എഞ്ചിനീയർമാർക്കും  റിട്രോഫിറ്റ് ഇൻസ്റ്റാളേഷനുകളിൽ  മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്.  വിവിധ കപ്പൽശാലകളിലെ നിരവധി റിട്രോഫിറ്റ് പ്രോജക്റ്റുകളുമായി  ഇത്തരത്തിൽ   അടുത്ത ബന്ധം പുലർത്താൻ സാധിച്ചതിലൂടെ   ഒരു കപ്പൽശാലയിലെ ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ നേരിടുന്ന വിവിധ  പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അനുഭവസമ്പത്ത് കൈവരിക്കാൻ  ഏരീസ് മറൈൻ എഞ്ചിനീയർമാർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story