CORPORATE

ആസ്റ്റർ ഡിഎം ഹെൽത്കെയറിന് ദുബായിലെ ബിസിനസിന്റെ 100% നിയമപരമായ ഉടമസ്ഥാവകാശം; നടപടിക്രമങ്ങൾ ഈ സാമ്പത്തിക വർഷം പൂർത്തിയാകും

Newage News

14 Feb 2020

ദുബായ്: ആഗോള ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്കെയറിന് ദുബായിലെ ബിസിനസിന്റെ 100% നിയമപരമായ ഉടമസ്ഥാവകാശം സർക്കാർ അനുവദിച്ചു.  യുഎഇ കമ്പനികളുടെ 51% ഓഹരിയെങ്കിലും കൈവശമുള്ള, റജിസ്റ്റർ ചെയ്ത നിയമപരമായ ഉടമ യുഎഇ പൗരന്മാരായിരിക്കണമെന്നായിരുന്നു ഇതുവരെ നിയമം. ഇതനുസരിച്ച് വിദേശ നിക്ഷേപകർക്ക് 49% ഉടമസ്ഥാവകാശം കൈവശം വയ്ക്കാനാണ് അനുവാദമുണ്ടായിരുന്നത്. 

ഈയിടെ യുഎഇ സർക്കാർ, ആരോഗ്യസേവനം ഉൾപ്പെടെ ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയതോടെയാണ് ആസ്റ്ററിന് ദുബായ് ബിസിനസിന്റെ പൂർണ ഉടമസ്ഥത കൈവന്നത്. ദുബായ് എമിറേറ്റിലെ ഉപസ്ഥാപനങ്ങളുടെ 100% നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് ഈ സാമ്പത്തിക വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ഗൾഫിലെ ബിസിനസിന്റെ 80 ശതമാനവും ദുബായിലാണെന്നതിനാൽ, പുതിയ നിയമവ്യവസ്ഥ ഏറെ പ്രധാനപ്പെട്ടതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ പുതിയ വ്യവസ്ഥയനുസരിച്ചുള്ള അപേക്ഷ നൽകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story