LAUNCHPAD

അസൂസ് സെന്‍ഫോണ്‍ 6 വിപണിയില്‍; പുതിയ മോഡൽ എത്തുന്നത് ഫ്‌ളിപ്ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയുമായി

18 May 2019

ന്യൂഏജ് ന്യൂസ്, രൂപകല്പനയില് പുതുമകളുമായി തായ്വാനീസ് കമ്പനി അസൂസ് പുതിയ സെന്ഫോണ് 6 സ്മാര്ട്ഫോണ് അവതരിപ്പിച്ചു. സ്പെയിനില് നടന്ന ഒരു പരിപാടിയിലാണ് ഫോണ് അവതരിപ്പിച്ചത്.

കഴിഞ്ഞ വര്ഷം അസൂസ് അവതരിപ്പിച്ച ഫ്ളാഗ്ഷിപ് സ്മാര്ട്ഫോണ് സെന്ഫോണ് 5സീ യുടെ പിന്ഗാമിയാണ് സെന്ഫോണ് 6. റിയര് ക്യാമറയായും മുകളിലേക്കുയര്ത്തി സെല്ഫിയായും ഉപയോഗിക്കാന് സാധിക്കുന്ന ഡ്യുവല് ക്യാമറയാണ് സെന്ഫോണ് 6നുള്ളത്.

സ്ക്രീനിന്റെ പലിപ്പം പരമാവധി പ്രയോജനപ്പെടുത്താന് നോച്ച് ഡിസ്പ്ലേ പരീക്ഷണവും പോപ്പ് അപ്പ് ക്യാമറയും ഇതിനോടകം വന്നുകഴിഞ്ഞു. അതിനിടെയാണ് ഫ്ളിപ്ക്യാമറയെന്ന പരീക്ഷണവും. നേരത്തെ സാംസങ് ഇതുപോലെ ഫ്ളിപ് ക്യാമറ എന്ന ആശയം ഗാലക്സി എ80 സ്മാര്ട്ഫോണില് പരീക്ഷിച്ചിരുന്നു.

സെല്ഫിഎടുക്കാന് ശ്രമിക്കുമ്പോള് സെന്ഫോണ് 6 ന്റെ ക്യാമറ മോഡ്യൂള് മുകളിലേക്ക് ഉയര്ന്നുവരികയും സ്ക്രീനിന് മുകളിലായി ക്യാമറ നില്ക്കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു സവിശേഷത എന്തെന്നാല്, ക്യാമറ ഏത് വരെ തിരിക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. അതായത് സെല്ഫി ക്യാമറ എടുക്കാന് അല്ലാതെ വിവിധ കോണുകളില് ക്യാമറ തിരിച്ചുവെച്ച് ചിത്രങ്ങള് പകര്ത്താന് ഇതില് സാധിക്കും.

ഫോണ് വീഴുമ്പോള് ക്യാമറ മോഡ്യൂളിന് സംരക്ഷണം നല്കാനുള്ള ഫാള് പ്രൊട്ടക്ഷന് സംവിധാനവും അസൂസ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണ് വീഴുന്നത് തിരിച്ചറിഞ്ഞ് ക്യാമറ പഴയപടി വന്നുനില്ക്കും. വണ്പ്ലസ് 7 പ്രോയ്ക്കും ഇതേ സംവിധാനമാണുള്ളത്.

കോണിങ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണത്തോടുകൂടിയ 6.4 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് (1080x2340 പിക്സല്)ഡിസ്പ്ലേയാണ് സെന്ഫോണ് 6ന്.മിഡ്നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് സില്വര് എന്നീ രണ്ട് നിറങ്ങളില് ഫോണിന്റെ 6GB + 64GB , 6GB + 128GB, 8GB + 256GB പതിപ്പുകള് ലഭ്യമാവും.

ആന്ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ സെന് യുഐ6 ആണ് ഫോണില്. ആന്ഡ്രോയിഡിന്റെ ക്യൂ, ആര് അപ്ഡേറ്റുകള് ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്കുന്നുണ്ട്. സ്നാപ്ഡ്രാഗണ് 855 ഒക്ടാകോര് പ്രൊസസറില് പ്രവര്ത്തിക്കുന്ന ഫോണില് അഡ്രിനോ 640 ജിപിയു ആണുള്ളത്.

48 മെഗാപിക്സലിന്റെയും 13 മെഗാപിക്സലിന്റേയും സെന്സറുകളടങ്ങുന്ന ഡ്യുവല് ക്യാമറയില് എഫ്1.79 അപ്പേര്ച്ചറും ലേസര് ഫോക്കസ്, ഡ്യുവല് എല്ഇഡി ഫ്ളാഷും ഉണ്ട്.

5000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററിയില് ക്യുക്ക് ചാര്ജ് 4.0 സംവിധാനമുണ്ട്. രണ്ട് സ്പീക്കറുകളും ഡ്യുവല് സ്മാര്ട് ആംപ്ലിഫെയറുകളും 3.5 എംഎം ഓഡിയോ ജാക്കും ഫോണിലുണ്ട്. 2ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്ഡ്് ഫോണില് ഉപയോഗിക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story