AUTO

ഏഥര്‍ 450X ന് പുതിയ കളക്ടേഴ്സ് എഡിഷന്‍ ഈ മാസം ലഭ്യമാകും

Newage News

21 Sep 2020

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി 450X മോഡലിന്റെ കളക്ടേഴ്‌സ് എഡിഷന്‍ പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2020 സെപ്റ്റംബര്‍ 26 ന് ഏഥര്‍ 450X കളക്ടേഴ്‌സ് എഡിഷന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ആദ്യ സെറ്റ് ഉപഭോക്താക്കള്‍ക്കായിരിക്കും പുതിയ സ്പെഷ്യല്‍ പതിപ്പ് ലഭ്യമാവുക.

പുതിയ മാറ്റ് ഗ്രേ പെയിന്റ് സ്കീമിന് വൈറ്റ്, റെഡ് ഗ്രാഫിക്സ് അല്ലെങ്കില്‍ ഹൈലൈറ്റുകള്‍ ഉപയോഗിച്ച്‌ പ്രാധാന്യം ലഭിച്ചേക്കും. റിപ്പോര്‍ട്ട് പ്രകാരം പുതിയ മാറ്റ് ഗ്രേ, മിന്റ് ഗ്രീന്‍ നിറങ്ങള്‍ 450X-ല്‍ പ്രത്യേകമായി അവതരിപ്പിച്ചേക്കാം. ബ്രാന്‍ഡിന്റെയും ഉല്‍‌പ്പന്നത്തിന്‍റെയും ആദ്യകാല സ്വീകര്‍‌ത്താക്കളോടുള്ള ആദരസൂചകമായാണ് കമ്ബനിയുടെ കളക്ടേഴ്‌സ് എഡിഷന്‍ എത്തുന്നത്.അഞ്ച് മണിക്കൂര്‍ 45 മിനിറ്റ് മാത്രം മതി ഏഥര്‍ 450X പൂര്‍ണമായി ചാര്‍ജാകാന്‍. ഒരൊറ്റ ചാര്‍ജില്‍ 85 കിലോമീറ്റര്‍ മൈലേജാണ് 450X ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. സ്മാര്‍ട്ട് ഹെല്‍മെറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഏഥര്‍ 450X ആദ്യമായി പുറത്തിറക്കിയത് സ്റ്റാന്‍ഡേര്‍ഡ്, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ്. ഏഥര്‍ 450X പ്ലസിന് 1.49 ലക്ഷം രൂപയും സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story