AUTO

ഏഥർ 450എക്സ് 2020 നവംബർ മുതൽ നിരത്തിലെത്തും

Newage News

23 Sep 2020

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ കാര്യക്ഷമതയുള്ള എലക്ട്രിക് ടൂ വീലർ നിർമ്മാതാക്കളിൽ ഒന്നായ 'ഏഥർ എനർജി', 125 സിസി വിഭാഗത്തിൽ ഏറ്റവും വേഗതയുള്ള സ്കൂട്ടറുകളിലൊന്നായ അവരുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടർ 'ഏഥർ 450 എക്സി'ൻറെ വിതരണം 2020 നവംബർ മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 2021ൻറെ ആദ്യപാദം മുതൽ, ഈ വർഷം ആദ്യത്തിൽ പ്രഖ്യാപിച്ച എല്ലാ 10 നഗരങ്ങളിലെ, അതായത്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂണെ, ഡൽഹി, അഹമ്മദാബാദ്, കൊച്ചി, കൊൽക്കട്ട, കോയമ്പത്തൂർ എന്നിവിടങ്ങളിലെ, റോഡുകളിലുടനീളം 'ഏഥർ 450 എക്സ്' കാണുമെന്ന് ഏഥർ സ്ഥിരീകരിച്ചിരിക്കുന്നു. വിതരണം, ആദ്യം ബംഗളൂരുവിൽ നിന്നും, ചെന്നൈയിൽ നിന്നും തുടങ്ങി, പിന്നീട് മറ്റു നഗരങ്ങളിൽ ഘട്ടംഘട്ടമായി ആരംഭിക്കും. 

'ഏഥർ 450എക്സി’നെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ധാരണ ട്രയലുകൾ കൊണ്ട് മാറുകയും, അവർക്ക് ഈ വാഹനത്തിൻറെ യഥാർത്ഥ അനുഭവം ലഭിക്കുകയും ചെയ്യും.  ജനങ്ങൾക്ക് ഈ വാഹനത്തിൻറെ അനുഭവം നൽകാൻ വേണ്ടി, ഏഥർ, ഈ വാഹനത്തിൻറെ പ്രചാരണം ശക്തമായി നടത്തുകയും, ഒക്ടോബർ മുതൽ എല്ലാ വിപണികളിലും ഉടനീളം ടെസ്റ്റ് റൈഡുകൾ തുടങ്ങുകയും ചെയ്യും. മുഖ്യമായ വിപണനസാദ്ധ്യതകളുള്ള സ്ഥലങ്ങളിൽ  ' ‘ഏഥർ എക്സ്പീരിയൻസ് സെൻററു'കൾ സ്ഥാപിക്കാൻ, ഏഥർ എനർജി, പ്രമുഖപാർട്ട്ണർമാരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നുമുണ്ട്. ഇതു കൂടാതെ, ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വാഹനം ഉപയോഗിക്കുന്നതിനായി, ഏഥർ അതിൻറെ 'ഏഥർ ഗ്രിഡ്' എന്ന ഫാസ്റ്റ് ചാർജ്ജിംഗ് നെറ്റ് വർക്ക് സജ്ജീകരിക്കുന്നതാണ്. ആദ്യഘട്ടത്തിൽ, ഓരോ നഗരത്തിലും 10 - 15 ഫാസ്റ്റ് ചാർജ്ജിംഗ് പോയൻറുകൾ സ്ഥാപിക്കാൻ ഏഥർ ആലോചിക്കുന്നു.

ഹരിതമായ പുതുവർഷം ആഘോഷിക്കുക, ഏഥർ എനർജിയോടൊപ്പം, വൈദ്യുതി ഉപയോഗിച്ച് യാത്ര ചെയ്യാൻ തുടങ്ങൂ!       

വിതരണം ആരംഭിക്കുന്നതിനുള്ള സമയക്രമം

നഗരം

സമയക്രമം

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂണെ

2020 നവംബർ മുതൽ

കൊച്ചി, കൊൽക്കട്ട, അഹമ്മദാബാദ്

2020 നവംബർ മുതൽ

ഡൽഹി, മുംബൈ

2020 ഡിസംബർ മുതൽ

കോയമ്പത്തൂരും, മറ്റു നഗരങ്ങളും

2021ലെ ആദ്യപാദം മുതൽ 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story