AUTO

ഏഥര്‍ 450 എക്‌സിന്റെ വില കുറച്ചു

23 Oct 2020

ന്ത്യയിലെ പ്രഥമ ഇന്റലിജന്റ് വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി, ഏഥര്‍ 450 എക്‌സിന്റെ വില കുറയ്ക്കുകയും 85000 രൂപയുടെ മടക്കി വാങ്ങല്‍ ഓഫര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഏഥര്‍ എനര്‍ജി മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 85000 രൂപയ്ക്ക് തിരിച്ചു വാങ്ങുമെന്നാണ് ഉറപ്പു നല്കുന്നത്. ഇന്ത്യയിലെ മെയ്ക് ഇന്‍ ഇന്ത്യ ഇ വി നിര്‍മാണ കമ്പനികളിലൊന്നാണ്. ഉല്‍പന്നത്തിന്റെ ഉയര്‍ന്ന വിശ്വാസ്യത നിലനിര്‍ത്തുകയും പുനര്‍ വില്‍പ്പന വിപണിയില്‍ സ്‌കൂട്ടറുകള്‍ക്ക് ശക്തമായ മൂല്യം നല്കുമെന്ന് ഉറപ്പാക്കുകയുമാണ് ഏഥറിന്റെ പുതിയ നയം. ഏഥര്‍ എനര്‍ജി സ്വന്തമായി ലിറ അയണ്‍ ബാറ്ററികളും ഉല്‍പ്പന്ന നിരയില്‍ കരുത്തുറ്റ പ്ലാറ്റ്‌ഫോമും നിര്‍മിച്ചിട്ടുണ്ട്. 2018 മുതല്‍ കമ്പനിയ്ക്ക് ശക്തമായ സാന്നിധ്യമാണ് ഇന്ത്യയില്‍ ഉള്ളത്. വൈദ്യുത വാഹനങ്ങള്‍ ദത്തെടുക്കുക എന്ന പരിപാടിയുടെ ഭാഗമായി, ഏഥറിന്റെ മടക്കി വാങ്ങല്‍ പരിപാടി ധീരമായ ഒരു കാല്‍വെയ്പാണെന്ന് ഏഥര്‍ എനര്‍ജി സഹസ്ഥാപകനും സി ഇ ഒയുമായ തരുണ്‍ മേത്ത പറഞ്ഞു. കുറഞ്ഞ വിലയിലും നാമമാത്രമായ പ്രതിമാസ തവണ വ്യവസ്ഥയിലും ഏഥര്‍ 450 എക്‌സ് ലഭ്യമാക്കും. ഏഥര്‍ എനര്‍ജിയുമായി ബന്ധമുള്ള സാമ്പത്തിക പങ്കാളികളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കു വായ്പകളും ഉണ്ട്. ഏഥര്‍ എനര്‍ജി 450 പ്ലസ് മോഡലിന്റെ എക്‌സ് ഷോറൂം വില 139,990 രൂപയായും കുറച്ചിട്ടുണ്ട്. നാലു പ്ലാനുകള്‍ കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. അവ പ്രതിമാസം 125 രൂപ മുതല്‍ ആരംഭിക്കുന്നു. പബ്ലിക്ക് പോയിന്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്യുന്ന ഏഥര്‍ ഗ്രിഡിന് 2021 മാര്‍ച്ച് വരെ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.atherenergy.com

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story