ECONOMY

റീറ്റെയ്ല്‍ പണപ്പെരുപ്പം 6.69 ശതമാനത്തില്‍

Newage News

16 Sep 2020

ന്യൂഡൽഹി: ഓഗസ്റ്റില്‍ ഇന്ത്യയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം 6.69 ശതമാനത്തിലെത്തി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ് നിരക്കാണിത്. ജൂലൈയില്‍ ഇത് 6.73 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് റീറ്റെയ്ല്‍ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലേക്ക് നില്‍ക്കുന്നതിന് കാരണം.

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി രാജ്യത്തിന്റെ വളര്‍ച്ച ചുരുങ്ങിയിരിക്കുകയും പണപ്പെരുപ്പനിരക്ക് കുത്തനെ ഉയര്‍ന്നുനില്‍ക്കുകയുമാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആറ് ശതമാനം എന്ന ഉയര്‍ന്ന പരിധിക്ക് മുകളിലാണ് നിലവിലെ പണപ്പെരുപ്പം.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വരും നാളുകളിലും ഉയര്‍ന്നുതന്നെ നില്‍ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈ ചെയ്നിലും ഉല്‍പ്പാദനത്തിനുമുള്ള തടസങ്ങള്‍ കൊണ്ട് സാമ്ബത്തികവ്യവസ്ഥ സാധാരണഗതിയിലേക്ക് വരാന്‍ ഇനിയും സമയമെടുക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ