LAUNCHPAD

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ കൈയൊപ്പ് വീണ്ടും; സംസ്ഥാനത്തെ ആദ്യ ഓട്ടിസം പാര്‍ക്ക് തിരുവനന്തപുരത്ത്, ഏഴ് കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി

06 Jul 2019

ന്യൂഏജ് ന്യൂസ്, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സംസ്ഥാനത്തെ ആദ്യ ഓട്ടിസം പാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങി. ഫോര്‍ട്ട് യു. പി സ്‌കൂളില്‍ ആരംഭിച്ച പാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

എല്ലാ ജില്ലകളിലും ഓട്ടിസം പാര്‍ക്ക് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ അഭിയാന്റെ കീഴില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ആധുനിക ഓട്ടിസം പാര്‍ക്ക് തുടങ്ങിയത്. സ്പീച്ച് തെറാപ്പി, ഫിസിയോ, ബാന്‍ഡ്, ചിത്രരചന, സംഗീത, നൃത്ത, യോഗ പരിശീലനം തുടങ്ങിയ സേവനങ്ങളും ഉണ്ടാകും.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഓട്ടിസം പാര്‍ക്ക് ആരംഭിക്കും. ഇതിനായി  ഏഴ്കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.



Related News


Special Story