ECONOMY

വാഹന വിപണിയിലെ മാന്ദ്യം സ്പെയർ പാർട്സ് വ്യവസായത്തിലേക്കും പടരുന്നു; സ്ഥിതി ഗുരുതരമായാൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

13 Aug 2019

ന്യൂഏജ് ന്യൂസ്, വലിയ തൊഴിൽ വെട്ടിക്കുറവുകളില്ലാതെ ഇന്ത്യൻ വാഹന ഘടക (സ്പെയർ പാർട്സ്) വ്യവസായം മാന്ദ്യം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, സാഹചര്യം തുടരുകയാണെങ്കിൽ ഏകദേശം പത്ത് ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.സി‌.എം‌.എ) ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

“മിക്ക വാഹന ഘടക നിർമ്മാതാക്കളും പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് തൊഴിലാളികളെ വീണ്ടും പരിശീലിപ്പിച്ചു കൊണ്ട് മാന്ദ്യം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം തൊഴിൽ നഷ്ടവുമുണ്ട്. പരിശീലനം ലഭിച്ച ഒരു തൊഴിലാളിയെ തിരികെ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാമെന്നതിനാൽ ഇത് കുറയ്ക്കാൻ ശ്രമിക്കുകയാണ്,” എ.സി‌.എം‌.എ അദ്ധ്യക്ഷൻ രാം വെങ്കടരമണി മാധ്യമങ്ങളോട് പറഞ്ഞു.

ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രതിസന്ധി അഭൂതപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. വാഹന നിർമ്മാതാക്കൾ ഉത്പാദനത്തിൽ 15-20 ശതമാനം വെട്ടിക്കുറച്ചത് വാഹന ഘടക മേഖലയിലെ സ്ഥിതി പ്രതിസന്ധിയിലേക്ക് നയിച്ചു. ഈ പ്രവണത തുടരുകയാണെങ്കിൽ, 10 ലക്ഷം പേരെ തൊഴിലിൽ നിന്നും പിരിച്ചു വിടപ്പെടുമെന്നാണ് കണക്കാക്കുന്നത് വെങ്കടരമണി പറഞ്ഞു.

ഓട്ടോമോട്ടീവ് ഘടക വ്യവസായം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 2.3 ശതമാനവും, ഉത്പാദന ജി.ഡി.പിയുടെ 25 ശതമാനവും, 50 ലക്ഷം പേർക്ക് തൊഴിലും നൽകുന്ന മേഖലയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യവസായ വിൽപ്പന 3.95 ലക്ഷം കോടി രൂപയായിരുന്നു (57 ബില്യൺ ഡോളർ). മുൻ വർഷത്തെ അപേക്ഷിച്ച് 14.5 ശതമാനം വളർച്ച. എന്നാൽ ഈ സാമ്പത്തിക വർഷം വ്യവസായം മന്ദമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചേക്കാം എന്നാണ് വെങ്കടരമണി പറയുന്നത്.

ഭാരത് സ്റ്റേജ് 6 (ബിഎസ്-6 ) എമിഷൻ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾക്കായി ഉത്പന്നങ്ങൾ പുറത്തിറക്കാൻ വ്യവസായ രംഗത്തെ പ്രമുഖർ കാര്യമായ നിക്ഷേപം നടത്തിയെന്നും. അതിനാൽ, വിൽപ്പനയിൽ നേരിയ ഇടിവ് സംഭവിച്ചാൽ തന്നെ വലിയ സ്വാധീനം ഉണ്ടായേക്കാം എന്ന് വെങ്കട്ടരാമണി കൂട്ടിച്ചേർത്തു.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി