ECONOMY

ബിൽ പെയ്‌മെന്റുകളിലെ അധിക സുരക്ഷ: പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30വരെ നീട്ടി

Newage News

01 Apr 2021

മുംബൈ: ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കുന്നത് റിസർവ് ബാങ്ക് സെപ്റ്റംബർ 30വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി കൂടുതലായി ഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നു മുതലാണ് ഇത് നടപ്പാക്കാനിരുന്നത്.

ഇതോടെ, മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം ആറുമാസംകൂടി നിലവിലേതുപോലെതന്നെ നടക്കും.

5000 രൂപവരെയുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്. പുതിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. ഓട്ടോ പേയ്മെന്റിന് ഒരിക്കൽ അനുമതി നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്.

പുതിയ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ആറുമാസത്തെകൂടി സാവകാശം ആർബിഐ അനുവദിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ