AUTO

വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം വിൽപ്പന

Ajith Kumar

23 Nov 2021

തിരുവനന്തപുരം: ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉൽസവകാല വിൽപ്പനയെന്ന് കണക്ക്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ (FADA-Federation of Automobile Dealers Association) പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തൽ. 2021 ഒക്ടോബറിലെ മൊത്തം ആഭ്യന്തര വിൽപ്പന 2020 ഒക്ടോബറിനെ അപേക്ഷിച്ച് 5.33 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കൊവിഡ് കാലത്തിന് മുൻപുള്ള 2019 ഒക്ടോബറിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കഴിഞ്ഞ ഒക്ടോബറിലെ ഇടിവ് 26.64 ശതമാനമാണെന്നും കണക്കുകൾ പറയുന്നു. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 2021 ഒക്ടോബറിൽ 2020 ഒക്ടോബറിനെ അപേക്ഷിച്ച് 74 ശതമാനം വർധനവുണ്ടായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 26 ശതമാനം ഉയർന്നു. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന ആറ് ശതമാനം കുറഞ്ഞു. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 11 ശതമാനവും ട്രാക്ടർ വിൽപ്പന 21 ശതമാനവും ഇടിഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച് 42 ദിവസത്തെ ഉൽസവ കാലയളവിൽ, മൊത്ത ആഭ്യന്തര വിൽപ്പന 18 ശതമാനം ഇടിഞ്ഞു. മുച്ചക്ര വാഹന വിൽപ്പന  53 ശതമാനം വർധിച്ചു. വാണിജ്യ വാഹന വിൽപ്പന 10 ശതമാനവും ഉയർന്നു. എന്നാൽ ഇരുചക്ര വാഹന വിൽപ്പന 18% ഇടിഞ്ഞു. പാസ്സഞ്ചർ വാഹന വിൽപ്പനയിലും (26 ശതമാനം) ട്രാക്ടർ വിൽപ്പനയിലും (23 ശതമാനം) ഇടിവുണ്ടായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉത്സവകാല വിൽപ്പനയാണ് ഒക്ടോബറിലേതെന്ന് എഫ്എഡിഎ പറയുന്നു.

വാണിജ്യവാഹനങ്ങളുടെ കാര്യമെടുത്താൽ ടാറ്റ മോട്ടോഴ്സിന് മുൻ വർഷത്തെക്കാൾ വിപണി വിഹിതത്തിൽ 10 ശതമാനത്തോളം വളർച്ചയുണ്ടായിട്ടുണ്ട്. പാസ്സഞ്ചർ വാഹനങ്ങളുടെ കാര്യമെടുത്താലും ഏറ്റവും നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ് മാത്രമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story