TECHNOLOGY

അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

Newage News

17 Sep 2020

തിരുവനന്തപുരം: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്‌സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ളതും കമ്പനികളുടെ ഇ-ഇന്‍വോയ്‌സിങ് ആവശ്യകതകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതുമായുള്ള ഒരു സമഗ്രമായ മാര്‍ഗമാണ്. ഇത് സാധന സേവന നികുതിയ്ക്ക്(ജി എസ് ടി)വിധേയമായി ഇന്‍വോയ്‌സുകള്‍ അവലോകനം ചെയ്യുകയും സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ജി എസ് ടി റിട്ടേണുകള്‍, ഇ-വേ ബില്ലുകള്‍ എന്നിവ ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യവും നല്‍കും.

ഇന്ത്യയില്‍ പുതിയ ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയത് ബിസിനസ്സില്‍ അധികമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

2020 ഒക്ടോബര്‍1 നു നടത്തിയ ഇ -ഇന്‍വോയ്‌സിങ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ പ്രഖ്യാപനം, പുതിയ നിയമ പരിഷ്‌കരണവുമായി യോജിപ്പിക്കുന്നതിനുള്ള ആവശ്യകത വര്‍ധിപ്പിച്ചിരുന്നു.

''അവലാരാ ഇന്ത്യ ജിഎസ്ടി ഇ-ഇന്‍വോയ്‌സിങ്,  ജിഎസ്ടി കണക്കാക്കാന്‍, ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ചെയ്യല്‍, ഇന്‍വോയ്‌സ് റീകൗസിലേഷന്‍ കൂടാതെ ഇ-വേ ബില്ലുകള്‍എന്നിവ പിന്തുണയ്ക്കുന്ന കൃത്യതയുള്ള ജിഎസ്ടി പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു, ഇത് ബിസിനസുകളെ കുറഞ്ഞ മാനുഷിക അധ്വാനത്തില്‍ കൂടുതല്‍ ക്ഷമത പ്രാപ്തമാക്കാന്‍ സഹായിക്കുന്നുവെന്ന് അവലാരയിലെ മുഖ്യ ഉല്പാദന ഓഫീസറായ സഞ്ജയ് പാര്‍ത്ഥസാരഥി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ