LAUNCHPAD

വീട്ടിലിരിക്കാം, നേരത്തെ ഉണരാം: തരംഗമായി 4 എ എം ക്ലബ്; ഒരുമിച്ചുണരുന്ന ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് ഒരു കിടിലൻ സോഷ്യൽ സ്റ്റാർട്ടപ്പ്

Newage News

28 Mar 2020

കൊച്ചി: ചില ആശയങ്ങൾ കത്തിപ്പടരാൻ അധികം സമയമെടുത്തെന്നു വരില്ല. ആശയം കരുത്തുറ്റതും സമയോചിതവും ആകുമ്പോൾ പ്രത്യേകിച്ചും. കൊറോണാക്കാലത്തെ അത്തരം ഒരു തകർപ്പൻ ആശയം നൂറു കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നു. ഒറ്റ മാസം കൊണ്ട് ആയിരം പേർ സജീവ അംഗങ്ങളായി. നേരത്തെ എഴുന്നേൽക്കുന്നതിന്റെ മേന്മ ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ? പക്ഷെ പലപ്പോഴും എഴുന്നേൽക്കാൻ പ്രയാസം. എന്നാൽ അതൊരു കൂട്ടായ പ്രവർത്തനമായപ്പോൾ ഒപ്പം കൂടാൻ പലരും തയ്യാറായി. ഈ നല്ല ശീലം പലർക്കും നൽകിയത് പുതിയ ഊർജം. ചുരുങ്ങിയ ദിവസം കൊണ്ട് അവർക്ക് ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നു. മാനസിക, ശാരീരികോർജം കൂടി. പ്രോഡക്റ്റിവിറ്റി താരതമ്യമില്ലാത്ത തോതിൽ വർധിച്ചു. മെച്ചപ്പെട്ട പ്ലാനിങ് നടക്കുന്നു. പലർക്കും പല പ്രയോജനങ്ങളാകാം. എന്നാൽ ഗുണമില്ലാത്തതായി ആരുമില്ല. 

4 AM ക്ലബ് ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയാണ്. ആശയത്തിന് തിരി തെളിച്ചത് ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ തിരുമല. സുഹൃത്ത് ഡോ.ഷൈജു കാരയിലുമായി ആലോചിച്ചു. വൈകിയില്ല, ഫെബ്രുവരി 28 നു 4 AM ക്ലബ് തുടങ്ങി. പ്രമുഖ വ്യവസായി അബ്‌ദുൾ കരീം പഴേരിയും ആശയത്തിന്റെ പ്രചാരകനായി മുന്നോട്ടു വന്നു. കേട്ടവരെല്ലാം ഒപ്പം കൂടുന്നതാണ് പിന്നെ കണ്ടത്. 

നേരത്തെ എഴുന്നേൽക്കുന്നതിന്റെ ഗുണം ശാസ്ത്രീയമായി ഫൗണ്ടർമാർ പങ്കു വച്ചപ്പോൾ കൂടെ വന്നവർ ശരിക്കും അത്ഭുതപ്പെട്ടു. ഒരു വർഷം കൊണ്ട് ഈ ശീലം നമുക്ക് പ്രോഡക്റ്റിവായ ഒന്നര മാസം അധികമായി നല്കുമത്രേ. ആദ്യ യാമത്തിലെ മണിക്കൂറുകൾക്കുള്ള ശക്തി അപാരം. വ്യായാമവും, പ്രാർത്ഥനയും, വായനയും, ആസൂത്രണവും, ആസ്വാദനവും ഒക്കെയായി ഈ മൂന്നു മണിക്കൂറുകൾ ഒരു ദിവസത്തിനാകെ ഊർജം പകരുന്നു. 

നാലു മണിക്ക് എഴുന്നേൽക്കുന്നവർ ഗ്രൂപ്പിൽ എത്തും, അഭിവാദ്യം ചെയ്യും. ചിലർ സന്ദേശങ്ങൾ പങ്കു വയ്ക്കും. ഫോർവേഡ് മെസ്സേജുകൾ വിലക്കിയിട്ടുണ്ട്. ഒറിജിനൽ മതി എന്നാണ് ക്ലബ്ബിന്റെ ചട്ടം. ആത്മീയ ഗുരുക്കളും, ചിന്തകരും, പ്രഭാഷകരും, പ്രൊഫഷണലുകളും, സംരംഭകരും ഒക്കെ ക്ലബ്ബിലുണ്ട്. അവരിൽ ഒരാളുടെ ലഘുവായ പ്രഭാത സന്ദേശം എല്ലാ ദിവസവും ഉണ്ടാകും. കൊറോണക്കാലത്തേക്ക് 21 ദിവസത്തെ ഒരു പ്രത്യേക സീരീസും ഉണ്ട്. ഓരോ ദിവസവും ചർച്ചക്കായി ഓരോ വിഷയങ്ങൾ. നിലവാരമുള്ള ആളുകൾ മാത്രം (Only Quality People) എന്നൊരു നിബന്ധനയേ അംഗമാകാനുള്ളൂ. തുടങ്ങി ഏതാനും ദിവസം കൊണ്ട് ഗ്രൂപ്പുകളുടെ എണ്ണം കൂടി. ഓരോ ഗ്രൂപ്പുകളും ഓരോ ചാപ്‌റ്ററുകളായി കണക്കാക്കി ആണ് സ്ട്രക്ച്ചർ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും, രണ്ട് ദക്ഷിണേന്ത്യൻ നഗരങ്ങളിലും, ഗൾഫിലും ക്ലബ്ബിന് സാന്നിധ്യമായി. 

ഒരുമിച്ചുണരുന്ന ഇന്ത്യ (Awakening India Together) ആണ് 4 AM ക്ലബ്ബിന്റെ ടാഗ് ലൈൻ.


കൊറോണക്കാലത്തെ ആശയം ലോക്ക് ഡൗൺ സമയത്ത് കത്തിക്കയറുകയാണ്. ഒരു മൂവ്മെന്റ് ആയി ക്ലബ്ബിനെ വളർത്തിയെടുക്കാനാണ് ഫൗണ്ടർമാരുടെ ലക്ഷ്യം. ഒരു ചട്ടക്കൂടുണ്ടാക്കുകയാണ് അടുത്ത പടി. കൂടുതൽ സേവനങ്ങളും ആലോചനയിലുണ്ട്. അങ്ങനെ കൊറോണക്കാലത്തെ ഒരു കിടിലൻ ആശയം നാട്ടിലൊരു കൊച്ചു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story