LAUNCHPAD

അസ്പയർ എബ്രോഡ് സ്റ്റഡീസിന് മികച്ച വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിക്കുള്ള പുരസ്കാരം

12 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി∙ ‘എന്റെ സംരംഭം’ പരിപാടിയിൽ 2019–ലെ ഏറ്റവും മികച്ച വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായി അസ്പയർ എബ്രോഡ് സ്റ്റഡീസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം ഏഴിന് കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു പുരസ്കാരം അസ്പയർ എബ്രോഡ് സ്റ്റഡീസ് ഡയറക്ടർ എ.എം.താലിബിന് സമ്മാനിച്ചു.

ഇസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ നവാസ് മീരാൻ, മേളം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകൻ കുര്യൻ ജോൺ മേളംപറമ്പിൽ, കാത്തലിക് സിറിയൻ ബാങ്കിന്റെ മുൻ ചെയർമാനും ഡയറക്ടറുമായ അനന്തരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിദേശത്ത് എംബിബിഎസ് പഠിക്കാൻ താൽപര്യമുള്ള, 2019–ലെ നീറ്റ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് സൗജന്യ കൗൺസിലിങ്ങും മാർഗനിർദേശവും അസ്പയർ എബ്രോഡ് സ്റ്റഡീസിന്റെ ഓഫിസുകളിൽ ഇപ്പോൾ നൽകിവരുന്നുണ്ടെന്നു ഡയറക്ടർ അറിയിച്ചു.

2006–ൽ സ്ഥാപിതമായ അസ്പയർ എബ്രോഡ് സ്റ്റഡീസ് വിദേശത്ത് മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസത്തിനായി ആയിരക്കണിക്കിന് വിദ്യാർഥികൾക്ക് സൗകര്യം ചെയ്തുനൽകിയിട്ടുണ്ട്. അസ്പയർ എബ്രോഡ് സ്റ്റഡീസിനു കേരളത്തിലൂടനീളം ആറ് ഓഫിസുകളും യുക്രൈയിനിൽ ഒരു ഓവർസീസ് ഓഫിസും നിലവിലുണ്ട്.



Related News


Special Story