LAUNCHPAD

എംഎംടിസി-പിഎഎംപി സ്വർണ്ണത്തിനായി അതിശയകരമായ എക്സ്ചേഞ്ച് ബൈ-ബാക്ക് ഓഫർ ആരംഭിക്കുന്നു

Newage News

20 Oct 2020

തൃശ്ശൂർ: ലോകത്തെമ്പാടുമുള്ള എണ്ണമറ്റ രാജ്യങ്ങൾ പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിൽ പോരാടിക്കൊണ്ടിരിക്കുമ്പോൾ, സാമ്പത്തികാശ്വാസത്തിന്റെ അനുപേക്ഷ്യമായ മാർഗ്ഗമെന്ന നിലയ്ക്ക് നിരവധി വ്യക്തികളും കുടുംബങ്ങളും ആഭരണവ്യാപാരികളും സ്വർണ്ണാഭരണങ്ങൾ, കട്ടികൾ അല്ലെങ്കിൽ നാണയങ്ങൾ എന്നിവ വിറ്റഴിച്ചുകൊണ്ട് അനിവാര്യമായ സന്ദർഭത്തെ അഭിമുഖീകരിക്കുന്നു. അതിനാൽ, എംഎംടിസി-പിഎഎംപി, ഇന്ത്യയിലെ സ്വർണ്ണത്തിനും വെള്ളിക്കുമായുള്ള ആദ്യത്തെ ഏക ലണ്ടൻ ബുല്ല്യൻ മാർക്കറ്റ് അസോസിയേഷൻ (LBMA) ഗുഡ് ഡെലിവറി റിഫൈനറി ഉപഭോക്താക്കൾക്ക് എക്കാലവും മികച്ച മൂല്യം പ്രദാനം ചെയ്യുക എന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി,  ഇന്ന് അതിശയകരമായ ബൈ-ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ സമാരംഭിച്ചു.

ഉയർന്ന കാരറ്റേജ് സ്വർണ്ണത്തിന്റെ ഒരു പ്രാഥമിക സവിശേഷത എന്തെന്നാൽ, നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫറിനായി അതിന്റെ മൂല്യം കൈമാറ്റം ചെയ്യപ്പെടാം എന്നതാണ്. എന്നിരുന്നാലും, സ്വർണ്ണ ഇനങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കോ ആഭരണവ്യാപാരികൾക്കോ അടങ്ങിയിരിക്കുന്ന ശുദ്ധമായ സ്വർണ്ണത്തിന്റെ ശരിയായ മൂല്യനിർണ്ണയം ലഭിക്കുന്നത് അപൂർവ്വമായി മാത്രമാണ്. അവയിൽ മിക്കവയും കാലഹരണപ്പെട്ടതും കൃത്യതയില്ലാത്തതുമായി മൂല്യനിർണ്ണയ പ്രക്രിയകൾ ഉപയോഗിക്കുന്നു – ആസിഡ് ടെസ്റ്റ്, ഇത് അടങ്ങിയിരിക്കുന്ന ശുദ്ധമായ സ്വർണ്ണത്തിന്റെ ഒരു ഏകദേശമേ നൽകുകയുള്ളൂ, തത്ഫലമായി പ്രതീക്ഷിച്ചതിനേക്കാൾ വളരെ ചെറിയ ഓഫറുകൾ മാത്രം ലഭിക്കുന്നു.

സുതാര്യമായ 60 മിനുട്ട് മൂല്യനിർണ്ണയ പ്രക്രിയ

സ്വർണ്ണ ശുദ്ധീകരണ വ്യവസായത്തിന്റെ അന്താരാഷ്ട്ര നിലവാരമായ എക്സ്-റേ ഫ്ലൂറസെൻസ് സാങ്കേതികവിദ്യയ്ക്ക് (എക്സ്ആർഎഫ്) മാത്രമേ അടങ്ങിയിരിക്കുന്ന ശുദ്ധമായ ലോഹത്തിന്റെ അളവ് നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. വിദഗ്ദ്ധരായ സ്റ്റാഫുകളുള്ള എം‌എം‌ടി‌സി-പിഎ‌എം‌പി കേന്ദ്രങ്ങൾ ഉപഭോക്താവിന് ഓൺ-സൈറ്റ് എക്സ്ആർഎഫ്-മെഷീനുകൾ ഉപയോഗിച്ച് പരിശോധനാ നിർണ്ണയ ഘടകങ്ങൾ മനസിലാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നു, കൂടാതെ ഓരോ സന്ദർശനത്തിനും 10 ഗ്രാം മുതൽ 2 കിലോഗ്രാം വരെ ഭാരം പ്രോസസ്സ് ചെയ്യാനും കഴിയും. നടപടിക്രമം 60 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്നു, ഇത് പൂർണ്ണമായും സുതാര്യമാണ്: മുഴുവൻ മൂല്യനിർണ്ണയ പ്രക്രിയയും വിൽപ്പനക്കാർക്ക് തത്സമയം സിസിടിവി മോണിറ്ററുകളിലൂടെ കാണാൻ കഴിയുന്നതാണ്.

സ്വർണ്ണാഭരണങ്ങൾ തൂക്കുകയും പ്രാമാണീകരിക്കുകയും ചെയ്യുന്നു, കൂടാതെ കരാർ പ്രകാരം ഉരുക്കി ബാറുകളാക്കി മാറ്റുന്നു. ശീതീകരണത്തിനും, കഴുകലിനും, വായുവിലുണക്കിയതിനും ശേഷം, ബാർ 5 പോയിന്റ് എക്സ്ആർഎഫ് ടെസ്റ്റിങ്ങിന് വിധേയമാകുന്നു, കൂടാതെ ഒരു സോഫ്റ്റ്വെയർ ജനറേറ്റുചെയ്ത റിപ്പോർട്ട് ബാറിലെ ലോഹത്തിന്റെ കൃത്യമായ അനുപാതവും അതിന്റെ യഥാർത്ഥ ലോഹ മൂല്യവും പ്രദർശിപ്പിക്കുന്നു. വിൽപ്പനക്കാർക്ക് അവരുടെ സ്വർണ്ണത്തിന്റെ പരമാവധി മൂല്യം ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ അല്ലെങ്കിൽ 9999/999/995 ശുദ്ധമായ സ്വർണ്ണ ബാർ ആയി ലഭിക്കും. ഗ്രൌണ്ട് ഫ്ലോർ -13 സി 26/1206 പണ്ടാരിൽ ടവർ, റൈസ് ബസാർ തൃശ്ശൂർ കേരളം - 680001 എന്ന സ്ഥലത്താണ് തൃശൂർ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

നിബന്ധനകൾക്ക് വിധേയം: സ്വർണ്ണത്തിന്റെ അന്തർദ്ദേശീയ തത്സമയ വിലയെ അടിസ്ഥാനമാക്കി ദിവസവും വില അപ്ഡേറ്റ് ചെയ്യുന്നു + ബാധകമായ നികുതികൾ / ടെസ്റ്റ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ സ്വർണ്ണം 10 ഗ്രാം / സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയ സേവനത്തിനായി എക്സ്ചേഞ്ച് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ 1000 രൂപ ഫീസ് ഈടാക്കുന്നു / എല്ലാ ഇടപാടുകൾക്കും പാൻ കാർഡ്, ആധാർ കാർഡ്, റദ്ദാക്കിയ ചെക്ക് എന്നിവ നിർബന്ധമാണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story