LAUNCHPAD

‘ദില്‍ സെ ഓപ്പണ്‍ സെലിബ്രേഷന്‍സ്’ ഉത്സവ പ്രചാരണവുമായി ആക്സിസ് ബാങ്ക്

Newage News

21 Oct 2020

കൊച്ചി: ആക്സിസ് ബാങ്കില്‍ ‘ദില്‍ സെ ഓപ്പണ്‍ സെലിബ്രേഷന്‍സ്’ ഉത്സവ പ്രചാരണത്തിന് തുടക്കമായി. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഒരു ലക്ഷത്തിലധികം വരുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കു ഡിസ്‌കൗണ്ടുകളും സൗജന്യങ്ങളുമാണ് ഈ ഉത്സവകാലത്ത് ലഭ്യമാക്കിയിട്ടുള്ളത്. ആക്സിസ് ബാങ്ക്, അതിന്റെ അനുബന്ധ കമ്പനികളായ ആക്സിസ് ഫിനാന്‍സ്, ആക്സിസ് ഡയറക്റ്റ് എന്നിവയില്‍ നിന്നും റീട്ടെയില്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

പങ്കാളികളായ ബ്രാന്‍ഡുകളുമായി നേരിട്ടുള്ള ഷോപ്പിംഗിലൂടെയും ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഹോസ്റ്റുചെയ്തിരിക്കുന്ന ‘ഗ്രാബ് ഡീലുകള്‍’ പ്ലാറ്റ്ഫോം വഴിയും ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ വിവിധ ഓഫറുകള്‍ ഉപയോഗപ്പെടുത്താനാകും. ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വിനോദം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കും. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, വെസ്റ്റ് സൈഡ്, മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സറുകള്‍, സാംസംഗ്, എല്‍ജി, ടാറ്റ സിഐക്യു, വേള്‍പൂള്‍, എച്ച്പി, ഡി മാര്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളൂമായി ബാങ്ക് സഹകരിക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story