ECONOMY

പിന്നാക്ക വിഭാഗ വികസന കോര്പറേഷന് 650 കോടിയുടെ വായ്പ പദ്ധതികള് നടപ്പാക്കും- മുഖ്യമന്ത്രി

Newage News

01 Jun 2020

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് കോവിഡിന്റെ പശ്ചാത്തലത്തില് 650 കോടിരൂപയുടെ വായ്പ പദ്ധതികള് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണിനെ തുടര്ന്ന് വരുമാനം ഇല്ലാതായ സംരംഭകര്ക്ക് സംരംഭങ്ങള് പുനഃരാരംഭിക്കുന്നതിന് പരമാവധി അഞ്ചു ലക്ഷം രൂപവരെ ആറു ശതമാനം വാര്ഷിക പലിശ നിരക്കില് പ്രവര്ത്തന മൂലധന വായ്പ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 

സുഭിക്ഷ കേരളം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് ഒ.ബി.സി. വിഭാഗത്തില്പ്പെട്ട വ്യക്തിഗത വനിതാസംരംഭകര്ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളര്ത്തല്, പശു-ആട് എന്നിവയെ വളര്ത്തല്, പൗള്ട്രി ഫാം ഇവയല്ലാം ആരംഭിക്കുന്നതിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ അഞ്ചു ശതമാനം വാര്ഷിക പലിശ നിരക്കില് വ്യക്തിഗത വായ്പ അനുവദിക്കും.

മൈക്രോ ക്രെഡിറ്റ്, മഹിള സമൃദ്ധി യോജന എന്നീ പദ്ധതികള് പ്രകാരം അനുവദിക്കുന്ന വായ്പ രണ്ടു കോടിയില്നിന്ന് മൂന്നു കോടിയായി വര്ധിപ്പിക്കും. മൂന്നുമുതല് നാലുശതമാനം വാര്ഷിക പലിശ നിരക്കിലാണ് സി.ഡി.എസുകള്ക്ക് ഈ വായ്പ അനുവദിക്കുക.

തൊഴില് നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളില്പ്പെട്ട വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോര്പറേഷന് നടപ്പാക്കി വരുന്ന പദ്ധതിയാണ് റിട്ടേണ്.

ആറു മുതല് എട്ടു ശതമാനം പലിശ നിരക്കില് 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്, രേഖകകള് സമര്പ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി മൂന്നു ലക്ഷം രൂപ മൂലധന സബ്സിഡി (15 ശതമാനം). തിരിച്ചടവിന്റെ ആ ആദ്യ നാലു വര്ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും നോര്ക്ക ലഭ്യമാക്കും.

ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോര്പറേഷനില് നിന്നും സംരംഭങ്ങള് ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പ എടുക്കുന്ന പ്രവാസികള്ക്ക് വായ്പ ഗഡുക്കള് കൃത്യമായി തിരിച്ചടയ്ക്കുകയാണെങ്കില്, വായ്പാ കാലാവധിയായ അഞ്ചു വര്ഷത്തിനകം മുതലും പലിശയും അടക്കം തിരിച്ചടയ്ക്കേണ്ടത് മുതലിനേക്കാള് കുറവായ 18.5 ലക്ഷം രൂപ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: backward development coroparation to give loan of 650 crore says chief minister pinarayi vijayan


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ